വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ഗായകന് സ്വപ്‌ന ഭവനം ഒരുക്കി വണ്ടൻമേട് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ. വണ്ടൻമേട് രാജാക്കണ്ടം കുന്നേൽ തേനി മുത്തു എന്ന കുഞ്ഞുമോന്റെ സ്വപ്‌നമാണ് പൂവണിയുന്നത്. വീടിന്റെ താക്കോൽ സമർപ്പണം ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ഗായകന് സ്വപ്‌നഭവനം ഒരുക്കി വണ്ടൻമേട് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ. വണ്ടൻമേട് രാജാക്കണ്ടം കുന്നേൽ തേനി മുത്തു എന്ന കുഞ്ഞുമോന്റെ സ്വപ്‌നമാണ് പൂവണിയുന്നത്. വീടിന്റെ താക്കോൽ സമർപ്പണം ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ നിർവഹിക്കും. 

ഭാര്യയും 2 പെൺമക്കളും ഉൾപ്പെടുന്ന കുടുംബം ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് അന്നത്തെ എസ്‌ഐ ഇ.ജി.ഷനിൽകുമാർ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കുന്നത്. തുടർന്ന് വീടു നിർമിച്ചു നൽകാൻ മുൻകൈ എടുക്കുകയായിരുന്നു. 

ADVERTISEMENT

സാമൂഹികപ്രവർത്തകരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ സംഭാവനകൾ കൂടിയായതോടെ 6 മാസം കൊണ്ട് വീടു നിർമാണം പൂർത്തിയാക്കി. വിശ്രമവേളകളിൽ വീടു നിർമാണത്തിനായി രംഗത്തിറങ്ങാൻ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും തയാറായി. വീടു വാർക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരാണ് രംഗത്ത് ഉണ്ടായിരുന്നത്. 3 കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ഉൾപ്പെടെ 800 സ്‌ക്വയർഫീറ്റ് വരുന്ന വീടിനായി 10 ലക്ഷത്തോളം രൂപയാണ് ചെലവായത്. 

സ്‌റ്റേഷൻ വളപ്പിലെ പച്ചക്കറി കൃഷിയിലൂടെയും മറ്റ് സേവന പ്രവർത്തനങ്ങളിലൂടെയും ദേശീയതലത്തിൽ വരെ ഈ സ്‌റ്റേഷൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ മികച്ച 85 സ്‌റ്റേഷനുകളിൽ 26-ാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചിരുന്നു.

ADVERTISEMENT

English Summary- Police Built House for Homeless Family