1970 കളിലാണ് കേരളത്തിൽ വീടുകളുടെ മുഖച്ഛായ മാറിത്തുടങ്ങിയത്. ചെരിഞ്ഞ മേൽക്കൂരയും ഓടിട്ട വീടുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. കോൺക്രീറ്റ് േമൽക്കൂരകൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു. അന്നു പണിത വീടുകളുടെ മേൽക്കൂരകളിൽ ഒരു നല്ല ശതമാനവും പിടിച്ചു നിൽക്കാനാകാതെ അടർന്നു തുടങ്ങി. കമ്പികൾ തുരുമ്പിച്ചും സ്ലാബുകൾ

1970 കളിലാണ് കേരളത്തിൽ വീടുകളുടെ മുഖച്ഛായ മാറിത്തുടങ്ങിയത്. ചെരിഞ്ഞ മേൽക്കൂരയും ഓടിട്ട വീടുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. കോൺക്രീറ്റ് േമൽക്കൂരകൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു. അന്നു പണിത വീടുകളുടെ മേൽക്കൂരകളിൽ ഒരു നല്ല ശതമാനവും പിടിച്ചു നിൽക്കാനാകാതെ അടർന്നു തുടങ്ങി. കമ്പികൾ തുരുമ്പിച്ചും സ്ലാബുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970 കളിലാണ് കേരളത്തിൽ വീടുകളുടെ മുഖച്ഛായ മാറിത്തുടങ്ങിയത്. ചെരിഞ്ഞ മേൽക്കൂരയും ഓടിട്ട വീടുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. കോൺക്രീറ്റ് േമൽക്കൂരകൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു. അന്നു പണിത വീടുകളുടെ മേൽക്കൂരകളിൽ ഒരു നല്ല ശതമാനവും പിടിച്ചു നിൽക്കാനാകാതെ അടർന്നു തുടങ്ങി. കമ്പികൾ തുരുമ്പിച്ചും സ്ലാബുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970 കളിലാണ് കേരളത്തിൽ വീടുകളുടെ മുഖച്ഛായ മാറിത്തുടങ്ങിയത്. ചെരിഞ്ഞ മേൽക്കൂരയും ഓടിട്ട വീടുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. കോൺക്രീറ്റ് േമൽക്കൂരകൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു. അന്നു പണിത വീടുകളുടെ മേൽക്കൂരകളിൽ ഒരു നല്ല ശതമാനവും പിടിച്ചു നിൽക്കാനാകാതെ അടർന്നു തുടങ്ങി. കമ്പികൾ തുരുമ്പിച്ചും സ്ലാബുകൾ അടർന്നും അവയുടെ ഭാവം മാറി. വീടുകൾ ചോർന്നൊലിക്കുകയും കോൺക്രീറ്റ് കമ്പികൾ പുറത്തു വരികയും ചെയ്തു.

സൺഷെയ്ഡുകളിൽ ആൽമരം വേരുപിടിച്ചു. വർഷകാലത്തിനു തൊട്ടുമുൻപുള്ള ചോർച്ചയടയ്ക്കൽ ഒരു വാർഷികച്ചടങ്ങായി മാറി. ഇത്തരം വീടുകൾ പുതുക്കേണ്ടതില്ല, പൊളിച്ചു പണിയുന്നതാണ് ഉത്തമം എന്ന് ഉപദേശിക്കാനും ആളുകളുണ്ടായി. യഥാർഥത്തിൽ അവ പൊളിച്ചു കളയേണ്ടതുണ്ടോ? അതോ ചില്ലറ മാറ്റങ്ങൾ വരുത്തി അവയ്ക്കു പുതുമയും ഉറപ്പും നൽകാൻ കഴിയില്ലേ? തീർച്ചയായും വലിയ പണച്ചെലവില്ലാതെ അതു സാധിക്കും എന്നതാണ് വാസ്തവം.

ADVERTISEMENT

വീടുകൾ പുതുക്കാൻ വഴികൾ

ഉറപ്പിക്കാനോ സൗകര്യങ്ങൾക്കോ യാതൊരു പ്രശ്നവുമി ല്ലാത്ത വീടുകൾ പോലും രൂപഭംഗിയുടെ പേരിൽ പാടേ പൊളിച്ചു പണിയുന്ന പ്രവണത ഒട്ടും ആശ്വാസ്യമല്ല. അവയെ കാഴ്ചയിൽ പുതുപുത്തനാക്കി തീർക്കാൻ ഒരുപാടു വഴികളുണ്ട്, കോസ്റ്റ് ഇഫക്ടീവായ വഴികൾ.

പുനർനിർമിക്കാനുദ്ദേശിക്കുന്ന വീടിന്റെ തറയുടെ ഉറപ്പ് പരിശോധിച്ച ശേഷം സ്ലാബുകൾ ഉറപ്പുള്ളതാണോ എന്നു പരിശോധിക്കുക. ലിന്റൽ ലെവലിൽ നിർമിച്ചിട്ടുള്ള ചുറ്റുമുള്ള അനാവശ്യ സൺഷെയ്ഡുകൾ ഭിത്തിക്കു ക്ഷതം വരാത്ത രീതിയിൽ നീക്കം ചെയ്യുക.

കാന്റിലിവർ എന്നു വിളിക്കുന്ന ബുദ്ധിശൂന്യമായ സ്ലാബുകൾ നിർബന്ധമായും മുറിച്ചു മാറ്റേണ്ടതാണ്. സ്ലാബ് ലെവലുകളിൽ വ്യത്യാസമുണ്ടെങ്കിൽ അത്തരം സ്ലാബുകൾ നീക്കം ചെയ്ത് എല്ലാ സ്ലാബുകളും ഒരേ രീതിയിൽ ഏകീകരിക്കുന്നതു ഗുണകരമാണ്. അതോടൊപ്പം ഇടുങ്ങിയ മുറികളുടെയും മറ്റും അനാവശ്യ ചുമരുകൾ മാറ്റി അവിടെ ഉറപ്പിക്കാനായി ബീം കൊടുക്കാവുന്നതാണ്.

ADVERTISEMENT

മുകളിലേക്ക് ഒരു നിലകൂടി പണിയണമെന്നുണ്ടെങ്കിൽ ചുട്ട മണ്ണിന്റെ ഹോളോബ്രിക്കുകൾ, ഭാരം കുറഞ്ഞ ഇതര കെട്ടിട നിർമാണ വസ്തുക്കൾ എന്നിവ ചുമർ നിർമാണത്തിന് ഉപയോഗിക്കാം. അവിടെയും ആദ്യം നോക്കേണ്ടതു തറയുടെ ഭാരവഹന ശേഷിയാണ്.

ഇങ്ങനെ നിർമിക്കുന്ന ചുമരിനു മുകളിൽ പ്ലെയ്ൻ കോൺക്രീ റ്റിങ് ചെയ്ത് അതിന്മേൽ ട്രസ് ചെയ്യുക. പുനർ നിർമിക്കുമ്പോൾ തീർച്ചയായും വീടിനെ എല്ലാത്തരത്തിലും സംരക്ഷി ക്കുക എന്നതിനു വളരെ പ്രാധാന്യമുണ്ട്.

ഇരുനില വീടാണെങ്കിൽ എലിവേഷനിലുള്ള മാറ്റം മാത്രം വരുത്തിയും പുനർനിർമാണം സാധ്യമാക്കാം. അപ്പോൾ പണച്ചെലവ് ഒരുപാടു ലാഭിക്കാനും കഴിയും. നിര്‍മിക്കുന്നതിനേക്കാൾ കൃത്യമായ രൂപരേഖയിലൂടെ പുനർ നിർമിച്ചു പഴയ വീടുകൾ സുന്ദരവും ഉപയോഗപ്രദവും ആക്കാവുന്നതാണ്.

ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളാണെങ്കിൽ മുകൾനില ചെയ്യുമ്പോൾ സ്ലാബുകൾ ഒട്ടുമിക്ക സന്ദർഭങ്ങളിലും പരന്നതാക്കേണ്ടി വരും. കാലപ്പഴക്കം കാരണം ചെരിഞ്ഞ സ്ലാബുകൾക്കു ബലക്ഷയം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനുമുകളിൽ ഭാരം കയറുമ്പോൾ പൊട്ടൽ ഉണ്ടാകുമെന്നതാണ് അനുഭവം.

ADVERTISEMENT

റീഡിസൈനിങ്ങിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അനാകർഷകങ്ങളും ആലോചിക്കാതെ പണിതതുമായ കാർഷെഡു കളും ഏച്ചു കൂട്ടിയ മുറികളും പുതിയ ഡിസൈനിന്റെ ഭാഗമാക്കരുത് എന്നതാണ്. കാരണം അവയുടെ തറയുറപ്പ് പരിതാപകരായിരിക്കും; മറ്റൊരു കാര്യം ഉയരവ്യത്യാസത്തിന്റേതാണ്. കയറിയും ഇറങ്ങിയുമായിരിക്കും അവയുടെ നിർമിതി. വീടു പുതുക്കുമ്പോൾ പ്രാഥമികമായി ആലോചിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്.

ആരൂഢം അന്നം മുട്ടിക്കും എന്നൊക്കെ പഴമക്കാർ പറയാറുണ്ട്. അത് വ്യവസ്ഥയില്ലാതെ നീണ്ടു പോകുന്ന പുരപണിയിൽ വീട്ടുടമയുടെ സാമ്പത്തിക നില തകർന്നു പോകുന്നതിനെ സൂചിപ്പിക്കാനാണ്. വീട് ഒരിക്കലും ഒരു ബിസിനസ് സ്ഥാപനമല്ല. അതിലേക്കു പണം മുടക്കാം എന്നല്ലാതെ അതിൽ നിന്നു വരുമാനമൊന്നും നമുക്കുണ്ടാകാൻ പോകുന്നില്ല. വീട് ഭക്ഷണം തരുന്ന ഒരു വസ്തുവല്ല, അപ്പോൾ നമ്മെ വിഴുങ്ങുന്ന വീടുകൾ പിന്നെ എന്തിനാണു നമുക്ക് ?

English Summary- Cost Effective House Renovation Tips