ഓം ഹ്രീം തലമാറട്ടെ! റൂഫിങ്ങിനോട് ഇഷ്ടംകൂടി മലയാളികൾ; കാരണം..
കേരളത്തിലെ വീടുകൾ അതിവേഗം മുഖം മിനുക്കികൊണ്ടിരിക്കുകയാണ്. മുഖം എന്നുപറഞ്ഞാൽ പൂമുഖമല്ല, അതുക്കും മേലെയാണ്. അതായത് ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിൽ പെടുന്ന റൂഫ് ആണ് മലയാളികൾ ഇപ്പോൾ കാര്യമായി അണിയിച്ചൊരുക്കുന്നത്. പടിഞ്ഞാറൻ രീതികളാണ് കൂടുതലായും ഇവിടെ പകർത്തിവരുന്നത്.കേരളത്തിൽ ഇപ്പോൾ ട്രെൻഡായ റൂഫിങ്

കേരളത്തിലെ വീടുകൾ അതിവേഗം മുഖം മിനുക്കികൊണ്ടിരിക്കുകയാണ്. മുഖം എന്നുപറഞ്ഞാൽ പൂമുഖമല്ല, അതുക്കും മേലെയാണ്. അതായത് ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിൽ പെടുന്ന റൂഫ് ആണ് മലയാളികൾ ഇപ്പോൾ കാര്യമായി അണിയിച്ചൊരുക്കുന്നത്. പടിഞ്ഞാറൻ രീതികളാണ് കൂടുതലായും ഇവിടെ പകർത്തിവരുന്നത്.കേരളത്തിൽ ഇപ്പോൾ ട്രെൻഡായ റൂഫിങ് സ്റ്റൈലുകൾ അറിയാം.
1.ഷിംഗിൾസ്
ആള് വിദേശിയാണ്. കൂടുതലായും അമേരിക്കൻ ടച്ച്. അവിടത്തെ പേമാരിയും ചുഴലിയും മുന്നിൽ കണ്ടുകൊണ്ടാണ് ഷിംഗിൾസ് രൂപപ്പെടുത്തിയത്. നൂറു ശതമാനം ലീക്ക് പ്രൂഫ് എന്ന അവകാശവാദവുമുണ്ട്. രണ്ടു പാളികളായാണ് ഷിംഗിൾസിന്റെ നിർമാണം. വുഡ്, ഫൈബർ,മെറ്റൽ, പ്ലാസ്റ്റിക്, അസ്ഫാൾട്ട്, സ്റ്റോൺ തുടങ്ങിയവയിലാണ് പ്രധാനമായും പുറത്തിറങ്ങുന്നത്. ചൂട് കുറയ്ക്കുന്ന കൂൾ സീരിസിൽ പെട്ട ഷിംഗിൾസും വിപണിയിൽ ലഭ്യമാണ്. ചതുരശ്രയടിക്ക് 110 രൂപ മുതലാണ് വില.
2. സാൻവിജ് പാനൽ
വീടിന്റെ യഥാർത്ഥ റൂഫായി ഉപയോഗിക്കാൻ കഴിയുന്നതരം സാൻവിജ് പാനലുകൾ കുറച്ചു വർഷങ്ങളായി ട്രെൻഡായി വരികയാണ്. വീടിന്റെ നിർമാണത്തിൽ 30% വരെ ചെലവു കുറയ്ക്കാൻ ഇതുപയോഗിച്ചാൽ കഴിയും. കേരളത്തിൽ ഇതിന്റെ ഉത്പാദനമുണ്ട്. ചൈനയിൽനിന്നു ധാരാളം ഇറക്കുമതിയുണ്ട്.
3. കോൺക്രീറ്റ് ടൈൽസ്
മറുനാടൻ എത്തുംമുമ്പ് കോൺക്രീറ്റ് ടൈലുകൾ നല്ല ഫാഷനായിരുന്നു. ഇപ്പോഴും ഫാഷൻ വിട്ടുപോയിട്ടില്ല. ട്രസ് വർക്ക് ചെയ്ത് വിരിക്കുന്ന കോൺക്രീറ്റ് ടൈലുകൾ വീടിനു നല്ല അഴക് സമ്മാനിക്കുന്നതാണ്. വില താരതമ്യേന കുറവാണ്താനും.
4. സെറാമിക് കോട്ടഡ് ടൈൽസ്
ഇത്തരം ടൈലുകളും മലയാളികൾ ധാരാളമായി ഉപയോഗിച്ചു വരുന്നു. ചൈനയിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി.
5. ഓട്
ഇപ്പോൾ വലിയ ഓടുകളും ഫാഷനാണ്. അതും പഴക്കം തോന്നിക്കുംവിധമുള്ള ഓട് .പല ഓട്ടുകമ്പനികളും അടച്ചു പോയതോടെ വലിയ ഓടു കിട്ടാൻ ബുദ്ധിമുട്ടാണ്. പല കമ്പനികളും അലങ്കാര ടൈലുകളിലേക്ക് കൂടുമാറിയിരിക്കുകയാണ്. ഇതുകൂടാതെ ഡബിൾ ലോക്കിങ് സിസ്റ്റത്തോടെയുള്ള ട്രഫോൾഡ് പ്രൊഫൈൽ, സ്ക്രൂ പുറത്തു കാണാത്തതരം സ്റ്റീൽ റൂഫിങ് തുടങ്ങിയ ഉദാഹരണം. ട്രസ്സില്ലാതെയുള്ള ആർക്ക് സ്പാൻ, സ്റ്റാൻഡിങ് സീം, കൺസീൽഡ് ഫാസ്റ്റ്നർ തുടങ്ങിയവ ഈ മേഖലയിലെ പുതിയ പദാവലികളാണ്.
English Summary- Truss Roofing Materials in Kerala