അവഗണിക്കരുത് മേൽക്കൂര; വൃത്തിയാക്കുന്നത് എളുപ്പമാക്കാം
ഒരു വീടിന്റെ പ്രധാന ഭാഗമാണ് മേല്‍ക്കൂര. വീടിനുള്ളില്‍ പലവിധ അലങ്കാരങ്ങള്‍ ചെയ്യുന്ന നമ്മള്‍ വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ എത്രത്തോളം ശ്രദ്ധ നല്‍കുന്നുണ്ട് ? പലപ്പോഴും മനോഹരമായ പല വീടുകളുടെയും മേല്‍ക്കൂര നോക്കിയാല്‍ വൃത്തിരഹിതമായി പായല്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലാകും ഉള്ളത്. ചിലര്‍

ഒരു വീടിന്റെ പ്രധാന ഭാഗമാണ് മേല്‍ക്കൂര. വീടിനുള്ളില്‍ പലവിധ അലങ്കാരങ്ങള്‍ ചെയ്യുന്ന നമ്മള്‍ വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ എത്രത്തോളം ശ്രദ്ധ നല്‍കുന്നുണ്ട്? പലപ്പോഴും മനോഹരമായ പല വീടുകളുടെയും മേല്‍ക്കൂര നോക്കിയാല്‍ വൃത്തിരഹിതമായി പായല്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലാകും ഉള്ളത്.
എങ്ങനെയാണ് നിങ്ങളുടെ വീടിന്റെ മേല്‍ക്കൂര എളുപ്പത്തില്‍ വൃത്തിയാക്കേണ്ടത് എന്ന് നോക്കാം.
ഏറെ സമയവും ഊര്‍ജ്ജവും വേണ്ട മറ്റൊരു പണിയാണ് പായലും പൂപ്പലും ചുരണ്ടി കളഞ്ഞു മേല്‍ക്കൂര വൃത്തിയാക്കുക എന്നത്. പക്ഷേ ഇത്രത്തോളം പണി ചെയ്യേണ്ട അവസ്ഥയിലേക്ക് മേല്‍ക്കൂര മാറാതെ ആദ്യമേ വൃത്തിയോടെ സൂക്ഷിക്കാവുന്നതാണ്. ചൂല് കൊണ്ടു മേൽക്കൂര കൃത്യമായ ഇടവേളകളിൽ തൂത്തിടുന്നത് നല്ലതാണ്. കരിയിലയും പൊടിയും അടിഞ്ഞു കൂടാതെ കിടക്കാനാണിത്. മഴവെള്ളപാത്തികൾ പിടിപ്പിച്ചിട്ടുണ്ടെങ്കിൽ ഇവയിൽ ഇലകളും മറ്റും വീണു ബ്ലോക്ക് ആകാൻ സാധ്യതയുണ്ട്. മേൽക്കൂര വൃത്തിയാക്കുമ്പോൾ ഇവയും വൃത്തിയാക്കണം.
വെള്ളം ശക്തമായി ചീറ്റിച്ച് വേണം മേല്‍ക്കൂര കഴുകാന്‍. വെള്ളം ശക്തിയായി ഒഴിക്കുമ്പോള്‍ മേല്‍ക്കൂരയില്‍ പറ്റിപിടിച്ചു കിടക്കുന്ന പായലും പൂപ്പലും എല്ലാം തെറിച്ചു പോകാനാണിത്.
പായല്‍ ചുരണ്ടി കളഞ്ഞതിന് ശേഷം വീണ്ടു വളരാതിരിക്കാനുള്ള രാസവസ്‌തുക്കള്‍ തളിക്കുക. ക്ലോറിന്‍ കൊണ്ട് മേല്‍ക്കൂര കഴുകുന്നത് നല്ലത്. കൃതമായ അളവില്‍ ആകണം എടുക്കേണ്ടത് എന്നുമാത്രം. മേല്‍ക്കൂര പൂര്‍ണമായി കഴുകാന്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ് സാധാരണയായി ഉപയോഗിക്കാറ്. പായലില്‍ നിന്നും മേല്‍ക്കൂരയെ രക്ഷിക്കാന്‍ ഇത് സഹായിക്കും. ബ്ലീച്ച് ഇതര രാസവസ്‌തുക്കള്‍ പായല്‍ പൂപ്പല്‍ എന്നിവയെല്ലാം കളഞ്ഞ് മേല്‍ക്കൂര വൃത്തിയാക്കും.
English Summary- Cleaning House Roof; Maintenance Tips