ഉള്ളതുകൊണ്ട് ഓണം പോലെ വീടൊരുക്കാം; ഇതാ 10 കാര്യങ്ങൾ
സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, വിരലിലെണ്ണാവുന്നവർക്കേ അതു ലഭിക്കാറുള്ളൂ. ഏത്? എന്തിന്? എങ്ങനെ? ഈ മൂന്നു
സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, വിരലിലെണ്ണാവുന്നവർക്കേ അതു ലഭിക്കാറുള്ളൂ. ഏത്? എന്തിന്? എങ്ങനെ? ഈ മൂന്നു
സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, വിരലിലെണ്ണാവുന്നവർക്കേ അതു ലഭിക്കാറുള്ളൂ. ഏത്? എന്തിന്? എങ്ങനെ? ഈ മൂന്നു
സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, വിരലിലെണ്ണാവുന്നവർക്കേ അതു ലഭിക്കാറുള്ളൂ. ഏത്? എന്തിന്? എങ്ങനെ? ഈ മൂന്നു വാക്കുകളുടെ പൊരുൾ മനസ്സിലാക്കി രൂപകൽപന ചെയ്താൽ നല്ലൊരു വീട് സഫലമാക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ സ്ഥലമോ പണമോ പാഴാക്കി കളയാത്ത ‘ഫങ്ഷണൽ’ ഡിസൈന്‍ ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സ്പേസ് സേവിങ് എന്നാൽ എന്ത്?
മുറിയുടെ വലുപ്പം കുറയ്ക്കുന്നതോ അല്ലെങ്കിൽ മൊത്തം ഏരിയ കുറയ്ക്കുന്നതോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വാസഗൃഹത്തിന് വേണ്ട എല്ലാ ആവശ്യങ്ങളും കണക്കി ലെടുത്ത് ക്ലൈന്റിന്റെ ആവശ്യങ്ങൾ പൂർണമായും ഉൾക്കൊണ്ട്, ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി രൂപ കല്പന ചെയ്യുന്നതാണ് ‘സ്പേസ് സേവിങ്’.
ഗൃഹം നിർമിക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിന്റെ വിസ്തീർണം, ആകൃതി എന്നിവ പ്രധാനമാണ്. വസ്തുവിന്റെ വീതിയും ഒരു പരിധിവരെ കണക്കിലെടുക്കേണ്ടതാണ്. ഇത് ഏറ്റവും കുറഞ്ഞത് ഒരു മുറിയുടെ വലുപ്പവും വശങ്ങളിൽ വിടേണ്ട സ്ഥലവും കൂടി ഏകദേശം 6.5 മീറ്ററോളം ഉണ്ടാകണം. നല്ല ഡിസൈൻ എന്നാൽ വെറും ആഡംബരമോ അലങ്കാരമോ മാത്രമല്ല. കുറഞ്ഞ സ്ഥലത്ത് പരമാവധി ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപപ്പെടുത്തുന്ന ഡിസൈൻ നല്ലതാണെന്നു പറയാം.
ഇങ്ങനെ ചെയ്യുമ്പോൾ ഒരു മുറി ‘മൾട്ടി പർപ്പസ്’ ആവശ്യത്തിനായി ഉപയോഗിക്കാം. അപ്പോൾ ‘സ്പേസ് യൂട്ടിലിറ്റി’ കൂട്ടുക മാത്രമല്ല അതിനൊപ്പം സ്പേസ് ലാഭിക്കുകയും ചെയ്യാം. ഇതിനായി, ഒരു വ്യക്തി വീടു നിർമിക്കാൻ തുടങ്ങുമ്പോൾ ആദ്യം തന്നെ തന്റെ ആവശ്യങ്ങൾ എന്താണ് എന്നത് കൃത്യമായി തിട്ടപ്പെടുത്തി ആർക്കിടെക്ടിനെയോ എൻജിനീയറെയോ അറിയിക്കണം.
ആവശ്യത്തിനുള്ള ഫർണിച്ചർ മാത്രമേ മുറിയിൽ ഇടാവൂ. കൂടുതൽ നിറച്ചാൽ മുറിയുടെ ഭംഗി മാത്രമല്ല അതിന്റെ വലുപ്പവും കുറഞ്ഞതായി തോന്നും. മാത്രമല്ല, ഫർണിച്ചറിന്റെ വലുപ്പവും ഒരു ഘടകമാണ്. മുറിക്ക് പാകമല്ലാത്ത വലുപ്പ ത്തിലുള്ള സോഫയും മറ്റും സ്ഥല നഷ്ടം വരുത്തും.
വലുപ്പം വലുതായിട്ടില്ലാത്ത ധാരാളം മുറികൾ വേണം എന്ന പ്രവണത ഒഴിവാക്കണം. ഭിത്തികൾ കെട്ടി മുറികൾ തിരിക്കു മ്പോൾ ‘വിഷ്വൽ സ്പേസ്’ വളരെയേറെ ഇടുങ്ങിപ്പോകും. ഇക്കാര്യത്തിൽ ‘ഫ്ളോ ഓഫ് സ്പേസ്’ എന്ന ആശയം പിന്തുടർന്നാൽ ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസി ലേക്ക് ഒഴുകി പോകുന്ന തരത്തിൽ ഭംഗിയായി വീടു ഡിസൈൻ ചെയ്യാം. ചെറിയ വീടാണെങ്കിലും കൂടുതൽ മുറികൾക്കു പകരം ‘മൾട്ടി ഫങ്ഷണൽ സ്പേസ്’ ഡിസൈൻ ചെയ്യുന്നതാണ് ഉത്തമം. ഭിത്തിക്കു പകരം കണ്ണാടി കൊണ്ടു ള്ള പാർട്ടീഷന്‍ ആകാം. ആവശ്യാനുസരണം ‘വിഷ്വൽ പ്രൈവസി’ കിട്ടുന്ന രീതിയിൽ ഗ്ലാസിനെ നമുക്ക് ഡിസൈൻ ചെയ്ത് എടുക്കാനാകും.
ചെറിയ പ്ലോട്ടിൽ ഡിസൈൻ ചെയ്യുമ്പോൾ ഓപ്പൺ സ്പേസ് കിട്ടത്തക്ക രീതിയിൽ ഇരു നിലകളിൽ ചെയ്യുന്നതാണു നല്ലത്. ഇതു ചെലവു കുറയ്ക്കും. ഫൗണ്ടേഷന്റെ ചെലവിൽ വലിയ വ്യത്യാസം വരികയില്ല. എന്നാൽ കൂടുതൽ നിലം/ ഓപ്പൺ സേപ്സ് പ്ലോട്ടിൽ ലഭ്യമാകും.
സ്പേസ് സേവിങ് ഫലപ്രദമാക്കാൻ താഴെപ്പറയുന്ന 10 കാര്യങ്ങൾ മനസ്സിൽ കരുതുക.
1 ചെറിയ മുറികൾ കഴിവതും ഒഴിവാക്കുക.
2 പറ്റുമെങ്കിൽ ഭിത്തികൾ ഒഴിവാക്കി വലിയ സ്പേസാക്കി മാറ്റുക.
3 സ്റ്റെയർകെയ്സിന് പ്രത്യേകമായ മുറി എന്ന ശൈലി മാറ്റുക.
4 ഓപ്പൺ കിച്ചൺ നിർമിക്കുക.
5 ടോയ്‍ലറ്റ് അത്യാവശ്യമുള്ളിടത്തു മാത്രം മതി.
6 വലിയ ഫർണിച്ചർ കഴിവതും ഒഴിവാക്കുക.
7 മൾട്ടി യൂസ് / മൾട്ടിഫങ്ഷണൽ ഫർണിച്ചർ ഉപയോഗപ്പെടുത്തുക.
8 ഭിത്തിക്ക് ഇളം നിറം നൽകുക.
9 നാച്വറൽ വെന്റിലേഷൻ കഴിവതും പ്രയോജനപ്പെടുത്തുക.
10. കിടപ്പുമുറികളിൽ അനാവശ്യ ഫർണിച്ചറുകൾ ഒഴിവാക്കുക.
English Summary- Space Saving Tips in House