വീട്ടിലെ ഉപകരണങ്ങളുടെ എണ്ണം, അത് ഉപയോഗിക്കുന്ന സമയം, ഉപയോഗിക്കുന്നതിന്റെ അളവ്, സ്റ്റാർട്ടിങ് കറന്റ്, റണ്ണിങ് കറന്റ് ഇതെല്ലാം അളന്നു നോക്കി വേണം ഇൻവർട്ടറിന്റെ കപ്പാസിറ്റി തീരുമാനിക്കാൻ. ഏകദേശം എത്ര മണിക്കൂർ, എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ശേഖരിച്ചു വയ്ക്കണമെന്ന് അറിഞ്ഞു വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ ഉപകരണങ്ങളുടെ എണ്ണം, അത് ഉപയോഗിക്കുന്ന സമയം, ഉപയോഗിക്കുന്നതിന്റെ അളവ്, സ്റ്റാർട്ടിങ് കറന്റ്, റണ്ണിങ് കറന്റ് ഇതെല്ലാം അളന്നു നോക്കി വേണം ഇൻവർട്ടറിന്റെ കപ്പാസിറ്റി തീരുമാനിക്കാൻ. ഏകദേശം എത്ര മണിക്കൂർ, എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ശേഖരിച്ചു വയ്ക്കണമെന്ന് അറിഞ്ഞു വേണം ബാറ്ററിയുടെ പരിധിയും നിശ്ചയിക്കാൻ.

ഇൻവർട്ടറും പാനലും ബാറ്ററിയും പലപ്പോഴും മൂന്ന് വ്യത്യസ്ത കമ്പനിയായിരിക്കും. അപ്പോൾ വാറന്റി കാർഡും മൂന്ന് കമ്പനികളുടേതായിരിക്കും. എന്നാൽ മൂന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒറ്റ കമ്പനിയിൽ നിന്ന് സോളാർ ഉൽപന്നങ്ങൾ വാങ്ങുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. സർവീസ് കൂടി നൽകുന്ന കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക.

ADVERTISEMENT

ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ ഉപകരണങ്ങൾക്കനുസരിച്ചാണ് ബാറ്ററിയും ഇൻവർട്ടറും പാനലും വയ്ക്കുന്നത്. അതുകൊണ്ട് പഴയ സിസ്റ്റത്തിലേക്ക് പുതിയ ഉപകരണങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ഓവർലോഡ് വരാം.

ഭാവിയിൽ വാങ്ങാൻ സാധ്യതയുള്ള ഉപകരണങ്ങളെ മുൻകൂട്ടിക്കണ്ട് സിസ്റ്റം വയ്ക്കുമ്പോൾ തന്നെ അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനം നൽകാം. അതായത്, ഇൻവർട്ടറിന്റെ കപ്പാസിറ്റി ആവശ്യത്തിലും കൂടുതൽ സ്ഥാപിക്കുക. അതിനനുയോജ്യമായി ബാറ്ററിയും സ്ഥാപിക്കണം. പാനലിന്റെ എണ്ണം മാത്രം ആവശ്യാനുസരണം അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.

ADVERTISEMENT

ആറുമാസത്തിൽ ഒരിക്കൽ പൊടി തുടച്ച് വൃത്തിയാക്കാൻ പറ്റുന്ന, കൂടുതൽ സമയം നല്ലതുപോലെ പ്രകാശം തട്ടുന്ന സ്ഥലമാണ് പാനൽ വയ്ക്കാൻ അനുയോജ്യം. പാനൽ വൃത്തിയോടെ ഇരുന്നാൽ കൂടുതൽ വൈദ്യുതി ലഭിക്കും. ടെർമിനലിൽ ക്ലാവ് പിടിച്ചെങ്കിൽ അതു വൃത്തിയാക്കണം. ഇടയ്ക്കിടെ ബാറ്ററി വാട്ടർ പരിശോധിച്ച് കുറവുണ്ടെങ്കിൽ നികത്തുകയും വേണം.

English Summary- Solar Panel Installation at Household Tips