കറണ്ട് ബിൽ കുറയ്ക്കാം, കാശും ലാഭം! സോളർ വയ്ക്കും മുൻപ് ഇത് അറിയണം
സോളർ ഇൻവെർട്ടറുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി. വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചു തന്നെയാണ് ഓഫ്

സോളർ ഇൻവെർട്ടറുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി.
വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചു തന്നെയാണ് ഓഫ് ഗ്രിഡിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കുകയും രാത്രി ഉപയോഗിക്കുകയുമാകാം. ഇതോടുകൂടി കെഎസ്ഇബി കണക്ഷനും ആവശ്യമെങ്കിൽ എടുക്കാം.
ഓൺ ഗ്രിഡ് രീതിയിൽ വീട്ടിലെ ഉപകരണങ്ങളിൽ സൗരവൈദ്യുതിയല്ല ഉപയോഗിക്കുന്നത്. ഉപകരണങ്ങൾ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തും. സൗരപാനലിൽ നിന്നുള്ള ഡിസി വൈദ്യുതി എസിയാക്കി വൈദ്യുതി ബോർഡിലേക്കു നൽകുകയാണ് ചെയ്യുന്നത്.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഒരു ദിവസം മൂന്ന്–നാല് കിലോവാട്ട് സൗരവൈദ്യുതി ഉൽപാദിപ്പിക്കാം. ഇത് നേരിട്ട് ലൈനിലേക്കു കൊടുക്കാം. വൈദ്യുത ചാർജ് കുറയും, ബാറ്ററി ഉപയോഗിക്കേണ്ട തുടങ്ങിയ മേന്മകളാണ് ഓൺ ഗ്രിഡിനുള്ളത്. എന്നാൽ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി നിലച്ചാൽ സോളാർ വൈദ്യുതി ലഭിക്കില്ല. അതിന് പ്രത്യേകം ബാറ്ററി സ്ഥാപിക്കണം. ഇത് ചെലവ് കൂട്ടും.
ഓൺഗ്രിഡ് എല്ലായിടത്തും പറ്റില്ല. ഫീഡറിൽ അതിനുള്ള സംവിധാനം വേണം. ഒരു ട്രാൻസ്ഫോർമറിൽ ഇത്ര കിലോ വാട്ട് ഓൺ ഗ്രിഡ് വയ്ക്കാം എന്നുണ്ട്. അതെല്ലാം പരിശോധിച്ചു വേണം ഓൺഗ്രിഡിന് അപേക്ഷ നൽകാൻ. ചില ഉൾനാടൻ ഗ്രാമങ്ങളിൽ ഇതിനുള്ള സംവിധാനം ഉണ്ടാകണമെന്നില്ല. ട്രാൻസ്ഫോർമർ അടുത്തുണ്ടാകണം. ഫീസിബിലിറ്റി െചക്കിങ് എന്നാണ് ഇതിനു പറയുന്നത്. ഫീസിബിലിറ്റി ചെക്കിങ്ങിന് കെഎസ്ഇബിയിൽ അപേക്ഷ കൊടുക്കണം.
ഏകദേശം എത്ര മണിക്കൂർ, എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ശേഖരിച്ചു വയ്ക്കണമെന്ന് അറിഞ്ഞു വേണം ബാറ്ററിയുടെ പരിധിയും നിശ്ചയിക്കാൻ. ഉപഭോക്താവിനനുസരിച്ചാകണം പാനൽ വയ്ക്കുന്നതു പോലും. ഉദാഹരണത്തിന് ഭാര്യയും ഭർത്താവും ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്ന വീടുകളിൽ പകൽ സമയം ഫ്രിജ് മാത്രമേ പ്രവർത്തിക്കേണ്ടി വരൂ. അത്തരം വീടുകളിൽ കൂടുതൽ പാനൽ വച്ചിട്ട് കാര്യമില്ല.
ചുരുക്കത്തിൽ 2000 രൂപയിൽ താഴെ പ്രതിമാസ വൈദ്യുതി ബിൽ വരുന്ന വീടുകളിൽ ഓഫ് ഗ്രിഡ് സോളർ സിസ്റ്റമായിരിക്കും ലാഭകരം. 2000 നു മുകളിൽ പ്രതിമാസ ബിൽ വരുന്ന വീടുകളിൽ ഓൺ ഗ്രിഡ് സംവിധാനം പരീക്ഷിക്കാം. വീട്ടുകാരന്റെ സാമ്പത്തിക ശേഷിയും ഇക്കാര്യത്തിൽ നിർണായകമാണ്.
English Summary- On grid or Off Grid Profitable