ADVERTISEMENT

കെട്ടിട നിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ വൈറ്റൽ ജിപ്സം പ്ലാസ്റ്റർ സഹായിക്കും. കെട്ടിട നിർമാണ വേളയിൽ സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും പുട്ടി, പിഒപി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്റർ സഹായിക്കും. ഇതുവഴി നിർമാണച്ചെലവ് 30 ശതമാനത്തോളം കുറയും. വൈറ്റൽ ജിപ്സം പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമാണ്.

ഖനനം ചെയ്തെടുക്കുന്ന കാത്സ്യം സൾഫേറ്റ്  നൂതനപ്രകൃതിയിലൂടെ ശുദ്ധീകരിച്ചാണു വൈറ്റൽ ജിപ്സമാക്കുന്നത്. വളരെക്കാലം ഈടും ഗുണമേന്മയും ഇതിനുണ്ട്. ഗ്രീൻ ബിൽഡിങ് റെയ്റ്റിങ് സിസ്റ്റം അംഗീകാരവും ഈ ഉൽപന്നത്തിനുണ്ട്. ഗ്രാനൈറ്റ്, കോൺക്രീറ്റ്, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി എല്ലാ പ്രതലത്തിലും നേരിട്ടുപയോഗിക്കാം.

ആജീവനാന്ത കാലാവധി

gypsum-plastering

വൈറ്റൽ ജിപ്സത്തിൽ മാരകമായ ക്ലോറൈഡുകൾ കലർന്നിട്ടില്ലാത്തതിനാൽ ഇതു നൂറു ശതമാനം പരിശുദ്ധം. ഈജിപ്തിലെ ചീപോസ് പിരമിഡുകൾ ജിപ്സംകൊണ്ടു നിർമിച്ചവയാണെന്നു തെളിഞ്ഞിട്ടുണ്ട്. വിള്ളലുകളെ പ്രതിരോധിക്കുന്നു. വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉണങ്ങുമ്പോൾ സിമന്റ്പോലെ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുന്നില്ല. ഇതിന്റെ ബോണ്ടിങ് പവർ സിമന്റിനെക്കാൾ കൂടുതലാണ്. ഇതിന്റെ ഫ്ലെക്സിബിൾ സ്വഭാവം കെട്ടിടങ്ങൾക്കുണ്ടാകുന്ന ചെറുചലനങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

താപപ്രതിരോധ ശേഷി

ചൂടിനെ പ്രതിരോധിക്കുന്ന ഉൽപന്നമാണ് വൈറ്റൽ ജിപ്സം. വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ച പ്രതലത്തിൽ മറ്റുള്ള പ്ലാസ്റ്ററിങ് പോലെ ബലപ്പെടുത്തുന്നതിനായി നനച്ചുകൊടുക്കേണ്ടതില്ല. ഇതു ജലത്തിന്റെ അനാവശ്യമായ ഉപയോഗവും ജോലിഭാരവും കുറയ്ക്കും.

വിഷരഹിതം, പൂപ്പൽ ചെറുക്കുന്നത്

കാൻസറിനും ശ്വാസകോശരോഗങ്ങൾക്കും അലർജിക്കും കാരണമാകുന്ന വിഷാംശങ്ങൾ വൈറ്റൽ ജിപ്സത്തിൽ ഇല്ല.  ഫംഗസിനെയും പൂപ്പലിനെയും വൈറ്റൽ ജിപ്സം ചെറുക്കും. ആശുപത്രികളുടെയും, സ്കൂളുകളുടെയും നിർമാണത്തിനു വൈറ്റൽ ജിപ്സം കൂടുതലായുപയോഗിക്കുന്നതിന് ഇത് ഒരു കാരണമാണ്.

അഗ്നിയെ പ്രതിരോധിക്കുന്നു

വൈറ്റൽ ജിപ്സം അഗ്നിബാധ തടയും. ജലാംശം ഉള്ളതാണു കാരണം.

ശബ്ദപ്രതിരോധശേഷി

നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവാത്ത ചെറു സുഷിരങ്ങളുള്ള വൈറ്റൽ ജിപ്സത്തിന്റെ പ്രതലം ശബ്ദശല്യവും വളരെ കുറയ്ക്കും.

തുരുമ്പിനെ തടയുന്നു

വൈറ്റൽ ജിപ്സത്തിൽ തുരുമ്പിനെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. ഇത് ഉപയോഗിച്ച ചുമരിലുള്ള ഇലക്ട്രിക്കൽ ഫിറ്റിങ്സ്, ഇരുമ്പ് പൈപ്പുകൾ എന്നിവയിൽ തുരുമ്പു ബാധിക്കില്ല.

ഭംഗി

വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ് മനോഹരവും മിനുസമാർന്നതുമായ പ്രതലമാണ് മേൽക്കൂരകൾക്കും ഭിത്തികൾക്കും നൽകുന്നത്. പെയിന്റിങ്ങിന്റെയും വോൾപേപ്പറിന്റെയും സൗന്ദര്യം വർധിപ്പിക്കുന്നതിന് ഇതു കാരണമാകുന്നു. പെയിന്റിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും. 

സൗകര്യപ്രദമായ ഉപയോഗം

വൈറ്റൽ ജിപ്സം ഉപയോഗിക്കുന്നതിനു വെള്ളം മാത്രമേ ആവശ്യമുള്ളൂ. വളരെ എളുപ്പത്തിൽ യോജിപ്പിക്കാം. ഇതിനെക്കുറിച്ച് അറിയുന്ന തൊഴിലാളിക്കു വേഗത്തിൽ പണി പൂർത്തിയാക്കാനാവും. ഒരു കോട്ടിൽത്തന്നെ ഫിനിഷിങ് ലഭിക്കുന്നതു വളരെ പെട്ടെന്നു ജോലി പൂർത്തീകരിക്കാൻ സഹായിക്കും. ചെലവും സമയവും ഇതുമൂലം ലാഭിക്കാം.   

 

വിവരങ്ങൾക്ക് കടപ്പാട് 

ഗ്രീൻ ബിൽഡ് അസോസിയേറ്റ്സ് 

കുരിശുപള്ളി ജംക്‌ഷൻ,

മെഡിക്കൽ കോളജ്, കോട്ടയം

തയാറാക്കിയത്

അമിത്ത് കുമാർ കെ.ജി

English Summary- Gypsum Plastering Benefits; House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com