ആധുനിക നിർമാണ സാധ്യതകൾ ഉപയോഗിച്ച് തനതു കേരളീയ ശൈലിയിൽത്തന്നെ ഇപ്പോഴും വീടുകൾ ധാരാളമായി നിർമിക്കുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾ ക്കും താൽപര്യം മോഡേൺ വീടുകളോടാണ്. പൂർണമായി പൊളിച്ചു മാറ്റാതെയുള്ള മുഖംമിനുക്കലുകൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പ ത്തിക സ്ഥിതിയും

ആധുനിക നിർമാണ സാധ്യതകൾ ഉപയോഗിച്ച് തനതു കേരളീയ ശൈലിയിൽത്തന്നെ ഇപ്പോഴും വീടുകൾ ധാരാളമായി നിർമിക്കുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾ ക്കും താൽപര്യം മോഡേൺ വീടുകളോടാണ്. പൂർണമായി പൊളിച്ചു മാറ്റാതെയുള്ള മുഖംമിനുക്കലുകൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പ ത്തിക സ്ഥിതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക നിർമാണ സാധ്യതകൾ ഉപയോഗിച്ച് തനതു കേരളീയ ശൈലിയിൽത്തന്നെ ഇപ്പോഴും വീടുകൾ ധാരാളമായി നിർമിക്കുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾ ക്കും താൽപര്യം മോഡേൺ വീടുകളോടാണ്. പൂർണമായി പൊളിച്ചു മാറ്റാതെയുള്ള മുഖംമിനുക്കലുകൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പ ത്തിക സ്ഥിതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക നിർമാണ സാധ്യതകൾ ഉപയോഗിച്ച് തനതു കേരളീയ ശൈലിയിൽത്തന്നെ ഇപ്പോഴും വീടുകൾ ധാരാളമായി നിർമിക്കുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾക്കും താൽപര്യം മോഡേൺ വീടുകളോടാണ്. പൂർണമായി പൊളിച്ചു മാറ്റാതെയുള്ള മുഖംമിനുക്കലുകൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പത്തിക സ്ഥിതിയും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം വീടിന്റെ പുനർനിർമാണത്തിനുള്ള കാരണങ്ങളിൽ ചിലതു മാത്രമാണ്. സമ്പന്നതയുടെ അടയാളമായി വീടിനെ കാണുന്നവരും ഏറെ. ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പുനഃക്രമീകരണങ്ങളും വഴി നിലവിലെ വീടിനെ മനോഹരമാക്കാം.

വ്യക്തമായ കാഴ്ചപ്പാട്

ADVERTISEMENT

വീട് പുനർനിർമിക്കുമ്പോൾ എന്തൊക്കെയാണ് നമ്മുടെ അത്യാവശ്യങ്ങൾ, മാറ്റങ്ങൾ വരുത്തേണ്ട ഭാഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു പദ്ധതി തയാറാക്കണം. വീടിന്റെ അകത്തളങ്ങൾ, കിച്ചൻ, ബാത്റൂം തുടങ്ങിയവയുടെ നവീകരണത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വീടിന്റെ മുൻവശത്തു നിന്നുള്ള കാഴ്ചയ്ക്കായിരിക്കും ഒരുപക്ഷേ ആദ്യ പരിഗണന. അതുകൊണ്ട് അക്കാര്യത്തിൽ വിദഗ്ധനായ ഒരു ആർക്കിടെക്ടുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ല. വാസ്തുശാസ്ത്രപരമായ പിഴവുകൾ പരിശോധിക്കേണ്ടവർക്ക് ഈയൊരു ഘട്ടത്തിൽ അതും ചെയ്യാവുന്നതാണ്. വിദഗ്ധതൊഴിലാളികളെ വേണം പുനർനിർമാണത്തിനായി തിരഞ്ഞെടുക്കുവാൻ. ആകെ ചെലവു വരുന്ന തുകയും അവരുടെ ലേബറും എല്ലാം വിശദമായി മനസ്സിലാക്കാൻ ഈ ഘട്ടത്തിൽ സാധിക്കും. അതനുസരിച്ച് നിർമാണത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി ബജറ്റ് രൂപപ്പെടുത്തുകയും ചെയ്യാം.

പഴയ വീട്

നിർമാണം ആരംഭിക്കുന്നതിനു മുൻപ് വീടിന്റെ കാലപ്പഴക്കം, നിലവിലെ മുറികളുടെയും മറ്റും സൗകര്യങ്ങൾ, അപര്യാപ്തതകൾ ഇവയെക്കുറിച്ചു  വ്യക്തമായി മനസ്സിലാക്കിയതിനുശേഷമാകണം പുനർനിർമാണം. ഓടിട്ടവയും തടിയിൽ തീർത്തതും, പകുതി കോൺക്രീറ്റ് ചെയ്തതും ബാക്കി ഭാഗം ഷീറ്റ് വർക്ക് ചെയ്തതും, റൂഫിങ് മാത്രമായി പുനർനിർമിക്കേണ്ടവ, പൂർണമായും കോൺക്രീറ്റിൽ തീർത്തവ എന്നിങ്ങനെ ഒട്ടേറെ തരത്തിലുള്ള വീടുകളുണ്ട്. ഇവയ്ക്കെല്ലാം ഒരേ രീതിയിലുള്ള നവീകരണം അനുയോജ്യമല്ല. ഓരോ വീടിന്റെയും പ്രത്യേകതകൾക്കനുസരിച്ചാവണം അവ പുതുക്കിപ്പണിയേണ്ടത്. 

ADVERTISEMENT

വീടുകളുടെ പ്രത്യേകത അനുസരിച്ചുള്ള നവീകരണം

ഓടിട്ട പഴയ കാലത്തെ വീടുകളാണെങ്കിൽ അവയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് തടികൾക്കുണ്ടാകുന്ന ചിതൽ, പുഴുക്കുത്ത് തുടങ്ങിയ പ്രശ്നങ്ങളായിരിക്കും. ഉത്തരം, പട്ടിക, കഴുക്കോൽ തുടങ്ങി മേൽക്കൂരയുടെ ഭാഗങ്ങളിൽ ആയിരിക്കും ഏറിയപങ്കും നവീകരണം ആവശ്യമായി വരിക. ഓടിട്ട മിക്ക വീടുകളിലും ലിന്റിൽ വാർക്ക ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇവയുടെ ജനലുകളും വാതിലുകളും ഇളക്കിമാറ്റി പുതിയവ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ പ്രയാസമുണ്ടാവില്ല. ഒന്നോ രണ്ടോ മുറികൾ അധികം ചേർക്കുകയും ബാത്റൂമുകളിലും മറ്റും ടൈൽ വിരിക്കുകയോ ചെയ്താലും ഭംഗിയിലും സൗകര്യത്തിലും കാര്യമായ മാറ്റമുണ്ടാകും. ഇത്തരം വീടുകളുടെ ഭിത്തികൾക്കു ബലക്കുറവുള്ളതിനാൽ കോൺക്രീറ്റ് റൂഫിങ് അനുയോജ്യമല്ല. അതുകൊണ്ട് മോശം ഓടുകൾ മാറ്റി പുതിയ ഓടുകൾ പാകാം. പഴയ ഓടുകൾ പെയിന്റടിച്ച് വീണ്ടും ഉപയോഗിക്കാം. സെക്കൻഡ് ഓടുകളും കുറഞ്ഞ വിലയിൽ ഇന്നു ലഭ്യമാണ്.

ADVERTISEMENT

കൂട്ടിയെടുക്കുന്ന മുറികളിലും ബാത്റൂമുകളിലും അതോടൊപ്പം നിലവിലുള്ള മേൽക്കൂരയിലും ഓടുകൾ പാകുന്നതിനു പട്ടികയ്ക്കു പകരമായി ജിഐ സ്ക്വയർ ട്യൂബുകൾ ഉപയോഗിക്കാം. തുരുമ്പു പിടിക്കാതിരിക്കാനുള്ള പെയിന്റിങ് വർക്കുകൾക്കു ശേഷം ഇതു സ്ഥാപിക്കാം. വളരെ കുറഞ്ഞ ബജറ്റിൽ ദീർഘകാലം നിലനിൽക്കുന്ന മാതൃകയിൽ ഇത്തരം വീടുകൾ നവീകരിക്കാം.

പഴയ കോൺക്രീറ്റ് വീടുകളിൽ പലതിലും സൺ ഷെയ്ഡ് കാണാറില്ല. മെയിൻ വാർക്ക ഭിത്തിയിൽ നിന്നു കൂടുതൽ അകലത്തിൽ വാർത്ത് സൺ ഷെയ്ഡ് ഒഴിവാക്കിയിരിക്കുന്നതായും കാണാം. സൺ ഷെയ്ഡ് ആയി നമ്മൾ വാർത്തെടുക്കുന്ന ഭാഗം ഒരുതരത്തിൽ റെയിൻ ഗാർഡ് കൂടിയാണ്. ഭിത്തിയിലൂടെ വെള്ളമിറങ്ങി മരംകൊണ്ടു നിർമിച്ച ജനലുകൾക്കും വാതിലുകൾക്കും നാശം ഉണ്ടാകുന്നത് സൺ ഷെയ്ഡിന്റെ അപര്യാപ്തത മൂലമാണ്.

കോൺക്രീറ്റ് വീടുകൾ നവീകരിക്കുമ്പോൾ ചുരുങ്ങിയപക്ഷം ജനലുകൾക്കു മുകളിലെങ്കിലും സൺ ഷെയ്ഡ് നൽകണം. പാരപ്പറ്റ് കെട്ടാത്ത കോൺക്രീറ്റ് െകട്ടിടങ്ങൾ മോടിപിടിപ്പിക്കുന്ന ഘട്ടത്തിൽ പാരപ്പറ്റ് കെട്ടുന്നതിനു ഭാരംകുറഞ്ഞ ഫ്ലൈ ആഷ് ബ്രിക്സ് പോലുള്ളവ ഉപയോഗിക്കണം. കോൺക്രീറ്റിലെ ചോർച്ചയും ഭിത്തികളിലെ വിള്ളലുകളുമാണ് പ്രധാനമായും കോൺക്രീറ്റ് മേൽക്കൂരകളുള്ള വീടുകളെ സാരമായി ബാധിക്കുന്നത്. ഭിത്തികളിലെ വിള്ളലിന്റെ ആധിക്യം എത്രയുണ്ട് എന്നു പരിശോധിച്ചശേഷം പൊളിച്ചു മാറ്റേണ്ടതു മാറ്റിയും അല്ലാത്തവ അറ്റകുറ്റപ്പണികൾ നടത്തിയും ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ചെറിയ തോതിലുള്ള വിള്ളലുകളാണ്  ഉള്ളതെങ്കിൽ ക്ലിപ്പിങ് ചെയ്താൽ മതിയാകും.

ചോർച്ച പരിഹരിക്കുന്നതിന് വിവിധതരത്തിലുള്ള വാട്ടർപ്രൂഫിങ് മെത്തേഡുകൾ ഇന്നുണ്ട്. ചെലവു കുറഞ്ഞതും മികച്ചതുമായ രീതി തിരഞ്ഞെടുത്താൽ മാത്രം മതി. കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ ട്രസ് വർക്ക് ചെയ്തു ചോർച്ച പൂർണമായും പരിഹരിക്കാം. ട്രസ് വർക്കിനായി വിവിധങ്ങളായ ഷീറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി വിവിധ നിറത്തിലും കനത്തിലുമുള്ള ഷീറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. സ്ക്വയർ ഫീറ്റ് നിരക്കിലാണ് ഇവയുടെ വില. ഗുണമേന്മയുള്ള ഷീറ്റുകളും ജിഐ ട്യൂബുകളും വിദഗ്ധനായ ഒരു റൂഫിങ് കോൺട്രാക്ടറോടു ചോദിച്ചു മനസ്സിലാക്കിയശേഷം തിരഞ്ഞെടുക്കണം. വീടിന്റെ ഒരു സ്റ്റോറേജ് സ്പേസായും വസ്ത്രങ്ങൾ ഉണക്കുന്നതിനുള്ള ഇടമായും ഉപയോഗിക്കുന്നതിനു പുറമേ ഭാവിയിൽ സ്വയം തൊഴിൽ തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന കുടുംബാംഗങ്ങൾക്ക് തയ്യൽ യൂണിറ്റ്, പാക്കിങ് സെന്റർ, ട്യൂഷൻ സെന്റർ എന്നിവയൊക്കെ ആരംഭിക്കുന്നതിനായും ഈയൊരു സ്ഥലം വിനിയോഗിക്കാം. പിന്നീട് അടച്ചുറപ്പുള്ള മുറികളും മറ്റും നിർമിക്കാവുന്ന തരത്തിലും ട്രസ് വർക്കുകൾ ചെയ്യാവുന്നതാണ്. 

തുടരും..

English- Renovating House Things to Know