പേപ്പര്‍ കൊണ്ട് ഫയര്‍പ്രൂഫ് വീട്; ചെലവും കുറവ്; ശ്രദ്ധ നേടി ഇവരുടെ കണ്ടുപിടിത്തം
ഒരു വീട് നിര്‍മ്മിച്ച് കഴിയുമ്പോള്‍ നാം പുറംതള്ളുന്ന മാലിന്യത്തിന്റെ അളവ് എത്രയെന്നു ആരും ഓര്‍ക്കാറില്ല. എന്നാല്‍ മറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന എന്നാല്‍ പ്രകൃതിയെ ദ്രോഹിക്കാത്ത ഒരു വീട് പണിയാന്‍ സാധിച്ചാലോ!

ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു വീട്. ധാരാളം പണം, സമയം, അധ്വാനം എന്നിവയെല്ലാമുണ്ട് ഓരോ വീടുകള്‍ക്കും പിന്നില്‍. ദീര്‍ഘകാലം ഉറപ്പോടെ നില്‍ക്കുന്നതാകണം തങ്ങളുടെ വീടുകള്‍ എന്നാകും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ പരിസ്ഥിതിയോട് എന്തെങ്കിലും നീതി പുലര്‍ത്തുന്നുണ്ടോ?
ഒരു വീട് നിര്‍മ്മിച്ച് കഴിയുമ്പോള്‍ നാം പുറംതള്ളുന്ന മാലിന്യത്തിന്റെ അളവ് എത്രയെന്നു ആരും ഓര്‍ക്കാറില്ല. എന്നാല്‍ മറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന എന്നാല്‍ പ്രകൃതിയെ ദ്രോഹിക്കാത്ത ഒരു വീട് പണിയാന്‍ സാധിച്ചാലോ!
2018 ല്‍ ആര്‍ക്കിടെക്റ്റ് ദമ്പതികളായ അഭിമന്യൂ സിങ്ങും ശില്‍പ ദുവയും തുടങ്ങിവച്ച സ്റ്റാര്‍ട്ട്‌അപ്പ് ഇത്തരം ചില ആശയങ്ങള്‍ മുനിര്‍ത്തിയുള്ളതാണ്. റിസൈക്കിള്‍ ചെയ്ത പേപ്പര്‍ ഉപയോഗിച്ച് വാട്ടര്‍പ്രൂഫ്, ഫയര്‍പ്രൂഫ് ആയതുമായ വീടുകള്‍ നിര്‍മ്മിക്കുകയാണ് ഈ ദമ്പതികള്‍. അതും ദീര്‍ഘകാലം നിലനില്‍ക്കുന്ന വീടുകള്‍.
Hexpressions എന്നാണ് ഇവരുടെ കമ്പനിയുടെ പേര്. Composite Honeycomb Sandwich Panels ഉപയോഗിച്ചാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിക്കുക. ആറുമുതല്‍ പത്തുലക്ഷം വരെ ചെലവാണ് ഈ വീടുകള്‍ക്ക്. ജയ്പൂർ സ്വദേശികളായ ശില്‍പയുടെയും അഭിമന്യൂവിന്റെയും ഈ ആശയങ്ങള്‍ മനസിലാക്കി ഇപ്പോള്‍ നിരവധി ക്ലയിന്റുകളെ ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു.
English Summary- Fireproof Paper Homes from Couple