ചെന്നൈ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് അരുണ്‍ എന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് തന്റെ ജീവിതത്തിന്റെ പകുതിയും ചിലവിട്ടത്. ചെന്നൈയിലെ പൊടിയും മാലിന്യങ്ങളും ട്രാഫിക് പ്രശ്നങ്ങളും ജീവിതം മടുപ്പിച്ചപ്പോള്‍ ഈ അൻപതുകാരൻ ഒരു തീരുമാനമെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് അരുണ്‍ എന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് തന്റെ ജീവിതത്തിന്റെ പകുതിയും ചിലവിട്ടത്. ചെന്നൈയിലെ പൊടിയും മാലിന്യങ്ങളും ട്രാഫിക് പ്രശ്നങ്ങളും ജീവിതം മടുപ്പിച്ചപ്പോള്‍ ഈ അൻപതുകാരൻ ഒരു തീരുമാനമെടുത്തു. നഗരത്തില്‍ നിന്നും കുറച്ചു മാറി ഒരു വീട് വയ്ക്കണം. അങ്ങനെയാണ് നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ അകലെ അയപ്പാക്കത്തു കുറച്ചു വസ്തു അദ്ദേഹം വാങ്ങുന്നത്. 

പലരെയും വീട് നിര്‍മ്മിക്കാന്‍ അദ്ദേഹം സമീപിച്ചു എങ്കിലും അവരൊന്നും തന്റെ ഐഡിയകളുമായി ഒത്തുനില്‍ക്കുന്നവര്‍ അല്ലെന്നു അരുണ്‍ മനസിലാക്കി. ആയിടെയാണ് അദ്ദേഹം Glass Fibre Reinforced Gypsum (GFRG) പാനലുകളെ കുറിച്ച് കേട്ടത്. സിമന്റ്‌, സ്റ്റീല്‍,വെള്ളം,മണ്ണ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് GFRG പാനലുകള്‍. വ്യാവസായിക വേസ്റ്റ് ആയ ജിപ്സം അല്ലെങ്കില്‍ നാച്ചുറല്‍ ജിപ്സം എന്നിവയില്‍ നിന്നായിരുന്നു ഈ പാനലുകള്‍ നിര്‍മ്മിച്ചിരുന്നത്. 

ADVERTISEMENT

GFRG പാനലുകള്‍ കൊണ്ട് തന്റെ ഡ്രീം ഹോം നിര്‍മ്മിച്ച്‌ നല്‍കുന്ന ബിൽഡർമാരെ അന്വേഷിച്ചായി പിന്നെയുള്ള ഓട്ടം. അങ്ങനെയാണ് Cityrene എന്ന സ്റ്റാർട്ടപ്പിനെ കുറിച്ച് അരുണ്‍ അറിയുന്നതും ദിലീപന്‍ ബോസിനെയും നിവേദിതയെയും പരിചയപ്പെടുന്നതും. 

ചെന്നൈ വെള്ളപ്പൊക്കവും പിന്നീട് കഴിഞ്ഞ വർഷം ഉണ്ടായ വെള്ളക്ഷാമവും എല്ലാം നേരിട്ട് കണ്ട ആളായിരുന്നു ദിലീപന്‍. തന്നെപ്പോലെ ബദൽ നിർമാണവിദ്യകളിൽ താൽപര്യമുള്ള  ആളായിരുന്നു സുഹൃത്തായ നിവേദിത. ഒന്നിച്ചു പഠിച്ച ഇവര്‍ അങ്ങനെയാണ് ഒരു സ്റ്റാര്‍ട്ട്‌അപ്പ് തുടങ്ങുന്നതും. GFRG, Autoclaved Aerated Concrete (AAC) blocks കൊണ്ടാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിക്കുക. ഓര്‍ഗാനിക് ടെറസ് ഗാര്‍ഡനും ഇവര്‍ വീടുകളില്‍ സെറ്റ് ചെയ്തു നല്‍കാറുണ്ട്. 

ADVERTISEMENT

1700/sq ft ആണ് ഇതിനുള്ള നിര്‍മ്മാണ ച്ചെലവെന്ന് ദിലീപന്‍ പറയുന്നു. 2017 ലെ മികച്ച സ്റ്റാര്‍ട്ട്അപ്പിനുള്ള പുരസ്‌കാരം ഇവരെ തേടി  തേടിയെത്തിയിരുന്നു.

സോളര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന, മഴവെള്ളസംഭരണിയുള്ള, വേസ്റ്റ് വാട്ടര്‍ റിസൈക്ലിംഗ് യൂണിറ്റുകള്‍ ഉള്ള നൂറുവില്ലകള്‍ അടങ്ങിയ ഒരു ടൗൺഷിപ്പാണ് തന്റെ സ്വപ്നമെന്ന് ദിലീപന്‍ പറയുന്നു . 

ADVERTISEMENT

English Summary- GFRG Panel House By Startup