ഇതിലും വലിയ പൂന്തോട്ടം ഒരു വീട്ടിലും കാണില്ല; കുഞ്ഞന്‍ വീടിനുള്ളില്‍ 1,400 ചെടികള്‍!
വീടെത്ര ചെരുതായായാലും അതിനുള്ളില്‍ ഒന്നോ രണ്ടോ ചെടികള്‍ ഉണ്ടെങ്കില്‍ കണ്ണിനു മാത്രമല്ല മനസ്സിനും ഒരു കുളിര്‍മ്മയാണ്. അപ്പോള്‍ ഒരു കുഞ്ഞന്‍ വീടിനുള്ളില്‍ 1,400 ചെടികള്‍ ഉണ്ടായാലോ ? ജോ ബാഗ്ലി എന്ന ഇരുപതുകാരന്‍ തന്റെ ഒറ്റ ബെഡ്റൂം വീടിനെ ശരിക്കും ഒരു മിനി ജംഗിളാക്കി മാറ്റുകയാണ് ചെയ്തത്.

ഒരു ഗാര്‍ഡന്‍ സെന്ററിലെ ജോലിക്കാരനായ ജോ തന്റെ ഒരു ദിവസത്തിലെ ഏതാനം മണിക്കൂറുകള്‍ ഈ ചെടികളുടെ പരിചരണത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. മുള്‍ചെടികള്‍, പൂചെടികള്‍ എന്ന് വേണ്ട ഒട്ടുമിക്ക ചെടികളും ജോയുടെ വീട്ടിനുള്ളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ലെസിസ്റ്ററിലെ ജോയുടെ വീട്ടിലേക്ക് ആദ്യം കടന്നു വരുന്ന ആര്‍ക്കും ഇതൊരു കുഞ്ഞന്‍ കാടാണ് എന്ന് തോന്നുക സ്വാഭാവികം. ഈ വീടിനുള്ളിലേക്ക് കടക്കണം എങ്കില്‍ തന്നെ ചെടികള്‍ വകഞ്ഞുമാറ്റണം.. ബാത്ത്റൂമില്‍ വരെചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുകയാണ് ജോ. ബാല്‍ക്കണിയിലേക്ക് കടക്കാന്‍ ചെടികളെ വകഞ്ഞു മാറ്റാതെ ആര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥ. 13 മത്തെ വയസു മുതല്‍ ജോയ്ക്ക് ഗാര്‍ഡനിംഗ് ഇഷ്ടമാണ്, മുത്തശ്ശി ആദ്യമായി നല്‍കിയ സ്പൈഡർ ചെടിയായിരുന്നു ജോയുടെ ആദ്യത്തെ ചെടി.
കടകളില്‍ നിന്നും ഉപേക്ഷിച്ച ചെടികള്‍ വരെ കൊണ്ടുവന്നു വളർത്തിയെടുക്കാറുണ്ട് ജോ. ചെടികള്‍ വാങ്ങാന്‍ തന്നെ നല്ലൊരു തുക മാസാമാസം ജോ മുടക്കുന്നുണ്ട്. എന്നാല്‍ ഇത് കൊണ്ടൊന്നും ജോ അടങ്ങുന്നില്ല. ഇപ്പോള്‍ ഉള്ള ചെടികള്‍ പോര എന്നാണു ജോയുടെ ചിന്ത. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ചെടികള്‍ വീട്ടിലേക്ക് ജോ കൊണ്ട് വന്നു കൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ തന്നെ ആളുകള്‍ തന്നെ ഒരു പ്ലാന്റ് ഡോക്ടര്‍ ആയാണ് കാണുന്നതെന്ന് ജോ പറയുന്നു. ആളുകള്‍ അവരുടെ ചെടിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ പലപ്പോഴും ഇപ്പോള്‍ തന്നെ സമീപിക്കും. ആളുകള്‍ക്ക് സഹായവുമായി ജോ ഇപ്പോള്‍ ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. ജോയ്ക്കൊപ്പം നായ കോളിയും ഈ വണ്‍ ബെഡ്റൂം വീട്ടിലുണ്ട്.
English Summary- House with 1400 Plants by Youth