ടെക്നോളജി സക്സസ്! ഇത്തവണ പ്രളയത്തെ തോൽപിച്ച് അപ്പർ കുട്ടനാട്ടിലെ 'ഫോമാ' വീടുകൾ
പ്രളയത്തിലും വെള്ളം കയറാതെ കടപ്രയിലെ ഫോമാ വീടുകൾ. പമ്പ നദിയിൽ രണ്ടു മീറ്ററിലധികം വെള്ളം ഉയരുകയും തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും ചെയ്തുവെങ്കിലും അപ്പർ കുട്ടനാട്ടിലെ ഈ വീടുകൾ ശ്രദ്ധേയമാവുകയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ)യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് 32

പ്രളയത്തിലും വെള്ളം കയറാതെ കടപ്രയിലെ ഫോമാ വീടുകൾ. പമ്പ നദിയിൽ രണ്ടു മീറ്ററിലധികം വെള്ളം ഉയരുകയും തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും ചെയ്തുവെങ്കിലും അപ്പർ കുട്ടനാട്ടിലെ ഈ വീടുകൾ ശ്രദ്ധേയമാവുകയാണ്.
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ)യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് 32 വീടുകൾ ഭവനരഹിതർക്കായി നിർമിച്ചത്. ഇവയിൽ 11 വീടുകൾക്ക് ലൈഫ് മിഷൻ മൂന്നു ലക്ഷം രൂപ വീതം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെല്ലാം ഫോമയുടെ ചെലവിലാണ് പണിതീർത്തത്.
450 ചതുരശ്രഅടിയുള്ള ഓരോ വീടും 6 തൂണുകളിൽ ഉയർത്തിയാണ് നിർമിച്ചത്. തൂണുകൾക്ക് 8 അടി വരെ ഉയരമുണ്ട്. അതിനാൽ വലിയ പ്രളയത്തിലും ഇവയ്ക്കുള്ളിൽ വെള്ളം കയറില്ല. ഓരോ വീടിനും 7 ലക്ഷം രൂപ വീതം ചെലവായി. ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായാൽ ഒരാഴ്ച വരെ നീളാം. നാലുവശവും വെള്ളത്താൽ ചുറ്റപെട്ടതാണെങ്കിലും, ഫോമ വീടുകളിൽ ഒരുതുള്ളി പോലും വെള്ളം കയറിയില്ലെന്നത് കുട്ടനാട്ടിൽ ഇത്തരം നിർമാണരീതിയുടെ പ്രസക്തി വ്യക്തമാക്കുന്നതാണ്. വെള്ളം കയറാത്ത ഇത്തരം കൂടുതൽ വീടുകൾ സംഘടന നിർമിക്കുമെന്ന് കോ-ഓർഡിനേറ്റർ അനിൽ എസ്.ഉഴത്തിൽ പറഞ്ഞു.
English Summary- Flood Resistant House FOMAA Model