മൂഴിക്കുളംശാലയെന്ന ജൈവകൂട്ടായ്മയിലെ 52 വീടുകൾക്കിടയിലും മതിലുകളില്ല. ശാലയ്ക്കു മുന്നിൽ ഗേറ്റ് അടയ്ക്കാറില്ല, കാവൽക്കാരനുമില്ല. ആർക്കും ഏതു സമയവും കടന്നുവരാം, പോകാം. പക്ഷേ, കോവിഡ് മഹാമാരിക്കും മനുഷ്യരിലെ പല അധമവാസനകൾക്കും തുറന്നുകിടക്കുന്ന ഈ ശാലയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ധൈര്യം നന്നേ കുറവാണ്.

മൂഴിക്കുളംശാലയെന്ന ജൈവകൂട്ടായ്മയിലെ 52 വീടുകൾക്കിടയിലും മതിലുകളില്ല. ശാലയ്ക്കു മുന്നിൽ ഗേറ്റ് അടയ്ക്കാറില്ല, കാവൽക്കാരനുമില്ല. ആർക്കും ഏതു സമയവും കടന്നുവരാം, പോകാം. പക്ഷേ, കോവിഡ് മഹാമാരിക്കും മനുഷ്യരിലെ പല അധമവാസനകൾക്കും തുറന്നുകിടക്കുന്ന ഈ ശാലയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ധൈര്യം നന്നേ കുറവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂഴിക്കുളംശാലയെന്ന ജൈവകൂട്ടായ്മയിലെ 52 വീടുകൾക്കിടയിലും മതിലുകളില്ല. ശാലയ്ക്കു മുന്നിൽ ഗേറ്റ് അടയ്ക്കാറില്ല, കാവൽക്കാരനുമില്ല. ആർക്കും ഏതു സമയവും കടന്നുവരാം, പോകാം. പക്ഷേ, കോവിഡ് മഹാമാരിക്കും മനുഷ്യരിലെ പല അധമവാസനകൾക്കും തുറന്നുകിടക്കുന്ന ഈ ശാലയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ധൈര്യം നന്നേ കുറവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂഴിക്കുളംശാലയെന്ന ജൈവകൂട്ടായ്മയിലെ 52 വീടുകൾക്കിടയിലും മതിലുകളില്ല. ശാലയ്ക്കു മുന്നിൽ ഗേറ്റ് അടയ്ക്കാറില്ല, കാവൽക്കാരനുമില്ല. ആർക്കും ഏതു സമയവും കടന്നുവരാം, പോകാം. പക്ഷേ, കോവിഡ് മഹാമാരിക്കും മനുഷ്യരിലെ പല അധമവാസനകൾക്കും തുറന്നുകിടക്കുന്ന ഈ ശാലയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ധൈര്യം നന്നേ കുറവാണ്. ശാലയിലെ താമസക്കാർ പിന്തുടരുന്ന ജൈവജീവിതം തന്നെ കാരണം. കോവിഡ് പോലുള്ള മഹാമാരികളുടെയും കാലാവസ്ഥാ മാറ്റം മൂലം പ്രകൃതിയിലുണ്ടാകുന്ന വലിയ മാറ്റങ്ങളുടെയും കാലത്തു പ്രതിരോധത്തിന്റെ ബദൽ ജീവിതം സാധ്യമാണെന്നു ലോകത്തോടു വളരെ നിശ്ശബ്ദമായി പറയുകയാണു കൊച്ചു കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കുഞ്ഞു സംരംഭമായ മൂഴിക്കുളംശാല. 

കാർബൺ ന്യൂട്രൽ ആയിട്ടുള്ള സമ്പൂർണ പ്രകൃതി ജീവിതത്തിലേക്കുള്ള ചുവടുവയ്പാണ് എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളംശാലയെന്ന് സാരഥിയും പരിസ്ഥിതി പ്രവർത്തകനുമായ ടി.ആർ. പ്രേംകുമാർ പറയുന്നു. 2020 ജനുവരിയിൽ കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇന്നുവരെ ഈ പ്രകൃതി ഗ്രാമത്തിൽ ഒരേയൊരു കുടുംബത്തിൽ മാത്രമാണു കോവിഡ് പോസിറ്റീവ് കേസുണ്ടായത്. അതും ഈയടുത്ത്. 30 വീടുകളിലായി എഴുപതോളം പേരാണു നിലവിൽ ശാലയിലെ താമസക്കാർ.

ADVERTISEMENT

 

ബദൽ സാധ്യമാണ്

പ്രേംകുമാർ. ഫോട്ടോ: ജോസ്‌കുട്ടി പനയ്ക്കൽ

ആയിരത്തിലേറെ വർഷം മുൻപു നിലനിന്നിരുന്നുവെന്നു കരുതപ്പെടുന്ന പൗരാണികപാഠശാലയായിരുന്ന ‘മൂഴിക്കുളംശാല’യെപ്പറ്റി ചെറുപ്പകാലത്തു കൂടുതൽ അറിയാനിടവന്നതാണു മൂഴിക്കുളം നിവാസി കൂടിയായ പ്രേംകുമാറിനെ മൂഴിക്കുളംശാല എന്ന പ്രകൃതിജീവന കൂട്ടായ്മയുടെയും തുടർന്നു ജൈവക്യാംപസിന്റെയും സ്ഥാപനത്തിലേക്കു നയിച്ചത്. നാട്ടറവികളുടെയും മണ്ണറിവുകളുടെയും പരിസ്ഥിതിയറിവുകളുടെയും പ്രചാരണം എന്ന ലക്ഷ്യം വച്ച് 2003 മാർച്ച് 19നാണ് എറണാകുളത്ത് മൂഴിക്കുളംശാല ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നാട്ടറിവ്, പരിസ്ഥിതി, പൈതൃകം എന്നീ മൂന്നു മേഖലകളിൽ ഊന്നി എറണാകുളത്ത് സ്ഥാപിച്ച ഇക്കോഷോപ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പ്രകൃതിസ്നേഹികളായ ഒരുകൂട്ടം പേർ വളരെപ്പെട്ടെന്നു തന്നെ മൂഴിക്കുളംശാലയുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങി. 

ഗ്രാമീണ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ‘ഞാറ്റുവേല’ എന്ന പേരിൽ സംഘടിപ്പിച്ചതായിരുന്നു ആദ്യ പ്രവർത്തനം. അതിനൊപ്പം പ്രകൃതിയുമായി ബന്ധപ്പെട്ട സാഹിത്യവും കലയും സംഗീതവുമുണ്ടായിരുന്നു. ജനങ്ങളുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണങ്ങളുണ്ടായതോടെ സംക്രാന്തി, കളം തുടങ്ങിയ പ്രദർശനങ്ങൾ കൂടി നടന്നു. വിവിധ ബോധവൽക്കരണ, പ്രതിരോധ ഇടപെടലുകൾ മൂഴിക്കുളംശാല തുടർച്ചയായി സംഘടിപ്പിച്ചു. തുടർന്ന് 2011 ഏപ്രിൽ 14–ാം തീയതിയാണു മൂഴിക്കുളത്ത് ജൈവ ക്യാംപസ് 52 വീടുകളുമായി ഉദ്ഘാടനം ചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവിൽ കഴിയുന്നത്ര നിർമാണസാമഗ്രികൾ കുറച്ചു കൊണ്ടു ലാറി ബേക്കർ രീതിയിലാണു വീടുകൾ നിർമിച്ചത്. കാറ്റും വെളിച്ചവും നിലാവും മഴത്തുള്ളികളും പൂക്കളുടെ ഗന്ധവും കയറിയിറങ്ങിപ്പോകുന്ന ജൈവവീടുകൾ.

ADVERTISEMENT

പ്രാചീന സർവകലാശാല

1200 വർഷം മുൻപു കൊടുങ്ങല്ലൂർ തലസ്ഥാനമായി രാജ്യം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്തു നളന്ദ, തക്ഷശില മാതൃകയിൽ പഠനത്തിനായി നാലു സർവകലാശാലകളുണ്ടായിരുന്നെന്നാണു ചരിത്രം. തിരുവനന്തപുരം കാന്തളൂർശാല, തിരുവല്ലശാല, തിരുവനന്തപുരം പാർഥിവപുരംശാല, മൂഴിക്കുളംശാല എന്നിവയാണ് അവ. ദക്ഷിണ നളന്ദ എന്നാണ് ഇവയിൽ ഏറ്റവും വലുപ്പമേറിയ കാന്തളൂർശാല അറിയപ്പെട്ടിരുന്നത്. പ്രാഥമിക പഠനത്തിനായി സജ്ജീകരിച്ചിരുന്ന മൂഴിക്കുളംശാലയിൽ ആയിരത്തിലേറെ കുട്ടികൾ താമസിച്ചു പഠിച്ചിരുന്നതായാണു കരുതുന്നത്. 

സാമവേദം, സംസ്കൃതം, വ്യാകരണം, കളരിപ്പയറ്റ് എന്നിവയാണ് അന്ന് മൂഴിക്കുളത്തു പഠിപ്പിച്ചിരുന്നത്. പിന്നീടു ചാലക്കുടിപ്പുഴ വഴിമാറിയൊഴുകി മൂഴിക്കുളംശാലയപ്പാടെ നദിയ്ക്കടിയിലാകുകയായിരുന്നെന്നു കരുതുന്നു. ചരിത്രത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു മൂഴിക്കുളം. ആ ചരിത്രത്തോടുള്ള ആദരവ് എന്ന നിലയ്ക്കാണ് നദീതീരത്തോടു ചേർന്നു മൂഴിക്കുളംശാല എന്ന പേരിൽ തന്നെ ജൈവ ക്യാംപസ് പ്രേംകുമാർ സജ്ജീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടു മുൻപു ജീവിച്ചിരുന്ന ആ മനുഷ്യരോടുള്ള തന്റെ ട്രിബ്യൂട്ട് ആണ് മൂഴിക്കുളംശാലയെന്നു പറയുന്നു അദ്ദേഹം.

 

ADVERTISEMENT

മതിലുകളില്ലാ ജീവിതം

2 ഏക്കർ 40 സെന്റിലായി 52 വീടുകളാണു ജൈവ ക്യാംപസിൽ പ്രേംകുമാർ തയാറാക്കിയത്. നാലുകെട്ട് മാതൃകയിലുള്ള 23 വീടുകളും 29 ഒറ്റമുറി വീടുകളുമാണുള്ളത്. ഒരു വീടുകളെയും വേർതിരിച്ചു മതിലുകളില്ല എന്നതാണു മൂഴിക്കുളംശാലയിലെ വലിയ പ്രത്യേകത. കൂടാതെ, ഒരു വീട്ടിലും രണ്ടാംനില അനുവദനീയമല്ല. ചാലക്കുടി പുഴയിൽ നിന്നുള്ള കാറ്റ് തുല്യമായി എല്ലാ വീടുകളിലേക്കും എത്തണം എന്നതാണ് ആ നിർബന്ധത്തിനു കാരണം. ക്യാംപസിനുള്ളിൽ മൺപാതകളേയുള്ളൂ. പത്തു വർഷം പഴക്കമുള്ള വിശാലമായ ആൽമരമാണു ക്യാംപസിനുള്ളിലേക്കു കടന്നുവരുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നത്. 

ശുദ്ധവായു ശ്വസിച്ച് ഇരുന്നു സംസാരിക്കുന്നതിനായി ആലിനു ചുറ്റും തറ കെട്ടിയിട്ടുണ്ട്. കൂടാതെ ഒരു മൺകൂജയിൽ വെള്ളവും എല്ലായ്പ്പോഴും ആൽത്തറയിലുണ്ടാകും. ഈ ആൽമരമടക്കം നൂറ്റൻപതിലേറെ വ്യത്യസ്ത സസ്യങ്ങൾ ക്യാംപസിലുണ്ട്. ഈ വൃക്ഷങ്ങളിൽ ചേക്കേറാനെത്തുന്ന പക്ഷിമൃഗാദികളും ക്യാംപസിൽ സ്വൈര വിഹാരം നടത്തുന്നു. മരങ്ങളിൽ നിന്നു വീഴുന്ന കരിയിലകൾ കൂട്ടിയിട്ടു കത്തിക്കാൻ അനുവാദമില്ല. തികച്ചും ജൈവ രീതിയിൽ അവ മണ്ണിലലിഞ്ഞു ചേരുകയാണു വേണ്ടത് എന്ന ലക്ഷ്യമാണിതിനു പിന്നിൽ. ഇവ മണ്ണിനു പോഷകമായി മാറുന്നു. രാസവളമോ കളനാശിനിയോ കീടനാശിനിയോ ശാലയ്ക്കകത്തേക്കു പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക്കും അടുക്കളമാലിന്യവും ശാസ്ത്രീയമായി സംസ്കരിക്കാനും മാർഗമുണ്ട്. ഇവിടെപ്പെയ്യുന്ന മഴ മുഴുവൻ ഭൂമിയിൽ കിനിഞ്ഞിറങ്ങുന്നതിനാൽ വർഷത്തിൽ മുഴുവൻ വെള്ളം സുലഭം. 

വലിയ കിണറാണു ശുദ്ധജലലഭ്യത ഉറപ്പാക്കുന്നത്. കാൽലക്ഷം ലീറ്ററിന്റെ വലിയ പൊതുടാങ്കാണുള്ളത്. ഇതിൽ നിന്ന് 52 വീടുകളിലേക്കും പൈപ്പ് ഇട്ടിരിക്കുകയാണ്. വീടുകൾക്ക് വ്യത്യസ്ത ടാങ്കുകളില്ല. മണ്ണിൽ ഇലകൾ വീണടിഞ്ഞു നിറയെ കുരിപ്പകളുണ്ടായിരിക്കുന്നു. മണ്ണിരകളും പുഴുക്കളും തവളകളും പൂമ്പാറ്റകളും കിളികളും പറവകളും അണ്ണാനും മറ്റനേകം പക്ഷിമൃഗാദികളും മനുഷ്യരോടൊപ്പം ഇവിടെ സഹവസിക്കുന്നു. ക്യാംപസിനുള്ളിലുണ്ടാകുന്ന എല്ലാ വസ്തുക്കളും മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും ആവശ്യത്തിനുള്ളത് എടുക്കാനനുവാദമുണ്ട്. തികച്ചും സൗജന്യമായി തന്നെ. കുട്ടികൾക്കും കളിക്കാനും യോഗ, കലാപരിപാടികൾ, സിനിമപ്രദർശനം, കൂട്ടായ്മകൾ തുടങ്ങിയവ നടത്താനുമുള്ള പൊതു ഇടങ്ങളും ക്യാംപസിനുള്ളിലുണ്ട്.

 

നാലുകെട്ട്

1089 ചതുരശ്ര അടിയുള്ള നാലുകെട്ടുകളിൽ മൂന്നു ബാത്ത്റൂം അറ്റാച്ഡ് കിടപ്പുമുറികളും അടുക്കളം, സ്റ്റോർ റൂം എന്നിവയുമുണ്ട്. കൂടാതെ നടുമുറ്റത്തിനു ചുറ്റുമായി 400 ചതുരശ്ര അടിയിൽ കിഴക്കിനിയും പടിഞ്ഞാറ്റിനിയും തെക്കിനിയും വടക്കിനിയുമുണ്ട്. വർഷകാലത്ത് നാലുകെട്ടിനുള്ളിൽ പ്രകൃതിയുടെ സംഗീതക്കച്ചേരി ആസ്വദിക്കാം. വീടിനുള്ളിലേക്ക് ഋതുഭേദങ്ങളത്രയും വിരുന്നുകാരായെത്തും. ചെറുകാറ്റിന്റെ താരാട്ടുകേട്ട്, നിലാവിന്റെ തഴുകലിൽ കിടന്നുറങ്ങാം. അഞ്ചു സെന്റിലാണു നാലുകെട്ടുകൾ നിർമിച്ചിരിക്കുന്നത്. ഒറ്റമുറി വീടുകൾ ഒരു സെന്റിലാണു നിർമിച്ചിരിക്കുന്നത്. 230 ചതുരശ്രഅടിയിൽ ഒരു സിറ്റൗട്ട്, ഒരു കിടപ്പുമുറി, ബാത്ത്റൂം, ഒരു അടുക്കള എന്നിവയുണ്ട്. രണ്ടു പേർക്കു സുഖമായി കഴിയാവുന്ന വിധത്തിലാണു നിർമാണം.

 

കാർബൺ ന്യൂട്രൽ അടുക്കള

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഇതുമൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയെ അഭിസംബോധന ചെയ്യാനുള്ള മൂഴിക്കുളംശാലയുടെ ശ്രമമാണു കാർബൺ ന്യൂട്രൽ അടുക്കള. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെങ്കിലും നിയന്ത്രണങ്ങൾ മാറിയാലുടൻ അടുക്കള തുറക്കുമെന്നു പ്രേംകുമാർ പറയുന്നു. ജൈവക്യാംപസിനോടു ചേർന്നുള്ള 50 സെന്റിലുള്ള ജൈവ പാഠശാലയിൽ ജൈവക്കൃഷി ചെയ്യുന്നു. ക്യാംപസിൽ വീഴുന്ന കരിയിലകൾ വളമായി മാറ്റി ഇവിടെ ഉപയോഗിക്കുന്നു. പ്രകൃതിയുടെയും ആരോഗ്യത്തിന്റെയും രാഷ്ട്രീയം പങ്കുവയ്ക്കുകയാണു കാർബൺ ന്യൂട്രൽ അടുക്കള. നാട്ടുഗന്ധമുള്ള, നാട്ടുരുചിയുള്ള, വേവിക്കാത്ത, നാട്ടുഭക്ഷണമാണ് ഈ അടുക്കളയുടെ പ്രത്യേകത. 

വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ പഴച്ചാറുകൾ, ഉണക്കിയ പഴങ്ങൾ തുടങ്ങിയവയാണു മെനുവിലുള്ളത്. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനു മുൻപ് മുൻകൂട്ടി ബുക് ചെയ്ത് ഈ പ്രകൃതി ഭക്ഷണം കഴിക്കാൻ മൂഴിക്കുളംശാലയിലെത്തിയിരുന്നവർ ഒട്ടേറെയായിരുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകുന്നതിനു കാരണമായ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം കുറയ്ക്കുകയാണ് ഏതൊരു മനുഷ്യന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രധാനകടമയെന്നു തിരിച്ചറിഞ്ഞതിന്റെ പ്രഖ്യാപനമാണു മൂഴിക്കുളം ശാലയിലെ കാർബൺ ന്യൂട്രൽ അടുക്കളയും പഞ്ചായത്തിലെ കാർബൺ ന്യൂട്രൽ ബോധവൽക്കരണ പ്രവർത്തനങ്ങളും. 

കാർബൺ ന്യൂട്രൽ അടുക്കളയിലെ ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെയാണ്: രാവിലെ 11 മണി: പൈനാപ്പിൾ ജ്യൂസ്, ഫ്രൂട്ട് സാലഡ് (പലതരം പഴങ്ങളും തേനും), അവിൽ നനച്ചത്, മുളപ്പിച്ച പയർ വർഗങ്ങളിട്ട വെജിറ്റബിൾ സാലഡ്, അവിയൽ (കാരറ്റ്, പടവലങ്ങ, വെള്ളരിക്ക, പപ്പായ), ഓലൻ (കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, പപ്പായ), ചമ്മന്തി (നെല്ലിക്ക, മാങ്ങ, ഇഞ്ചി, ഇരുമ്പൻപുളി), തേങ്ങാപ്പൂൾ, ഉണ്ട (റാഗി, എള്ള്, കപ്പലണ്ടി, ചോളം, കമ്പം), പായസം (റാഗി, കരിക്ക്, ഈന്തപ്പഴം, കദളിപ്പഴം, ഉണക്ക, പച്ച നെല്ലിക്ക വെള്ളം). വൈകിട്ട് 6 മണി: പലതരം ജ്യൂസും ഒരു കിണ്ണം നിറയെ പലതരം പഴങ്ങൾ നുറുക്കിയതും.

 

കലാശാല

ഞാറ്റുവേല, സംക്രാന്തി, കളം, ആതിര, റാന്തൽവെട്ടം, കാഴ്ച - ലോക സിനിമയുടെ പ്രദർശനം, ദക്ഷിണായനം, ഉത്തരായനം, മൂഴിക്കുളം രേഖകൾ, ശ്രദ്ധ ചുമർ പത്രം, ക്ലിന്റ് ചിത്രങ്ങളുടെ ഡോക്യുമെന്റേഷൻ, ഇക്കോ ഷോപ്പ്, സംഗീത സന്ധ്യകൾ, പൗർണമി കൂട്ടായ്മ, മലയാളം കലണ്ടർ, ഞാറ്റുവേല കലണ്ടർ, ഞാറ്റുവേല ക്ലോക്ക്, ഒരു മാസം നീണ്ടു നിൽക്കുന്ന കർണാടക സംഗീതക്കച്ചേരി സന്ധ്യകൾ, മാർഗി മധുവിന്റെ കൂത്ത് അവതരണം, എംടിയുടെ വാനപ്രസ്ഥനത്തിന്റെ സംഗീതാവിഷ്ക്കാരം (ശ്രീവത്സൻ ജെ. മേനോൻ), ഋതുസംക്രാന്തി, ഋതു വന്ദനം - മഴ രാഗങ്ങൾ, സാംരഗ് യാത്ര, വാനനിരീക്ഷണം, കുട്ടികളുടെ സഹവാസ ക്യാംപുകൾ, നാടക കളരികൾ, മാസത്തിൽ ഒരിക്കൽ വീടുകളിലെ അടുക്കളയ്ക്ക് അവധി നൽകിയുള്ള പൊതു അടുക്കള നടത്തൽ, വാരം സംസ്കാരിക കൂട്ടായ്മ, ചാലക്കുടിപ്പുഴ സംരക്ഷണം, കാതിക്കുടം വിളിക്കുന്നു, പശ്ചിമഘട്ട സംരക്ഷണം, കാർബൺ ന്യൂട്രൽ പഞ്ചായത്ത്, സൈക്കിൾ യാത്ര, പൊതുഗതാഗത യാത്ര പ്രോൽസാഹിപ്പിക്കൽ, ഖാദി വസ്ത്രം ധരിക്കൽ, എർത്ത് സ്ട്രൈക്ക്, ഗ്രീൻ സ്വരാജ്, നിഴൽ മന്ത്രിസഭ, ബജറ്റ് സ്കൂൾ, സോഷ്യൽ ഓഡിറ്റ്, കൈവേല കളരി, ഗ്രീൻ പാർലമെന്റ്, ജലവിചാരങ്ങൾ, മണ്ണകം, കുട്ടീം കോലും, അക്ഷരമരം, ഗാന്ധിമരം, മലയാളം പള്ളിക്കൂടം, മൂഴിക്കുളംശാല ടാക്കീസ്, ഹെറിറ്റേജ് വാക്, വയൽയാത്ര, വഞ്ചിയാത്ര, കൊറോണ ഹെൽപ്പ് ഡസ്ക്, ദണ്ഡിയാത്ര, കർക്കിടകം, പഞ്ചഭൂതസ്തവം, പ്രതിരോധ സമരങ്ങൾ, ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച ദിനാചരണ പരിപാടികൾ, കാർബൺ ന്യൂട്രൽ അടുക്കള, സ്മൃതി മരങ്ങൾ, പാറക്കടവ് മോഡൽ പഞ്ചായത്ത്, 2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന കൂട്ടായ്മ, ജൈവ കല്യാണം, നാട്ടു ചന്തകൾ, കളികളായിരം... മൂഴിക്കുളംശാല നടത്തുന്ന, നടത്താനിരിക്കുന്ന കലാ, സാംസ്കാരിക, സാഹിത്യ, സിനിമാ, നാടക, സംഗീത, ഭക്ഷണ, പ്രതിരോധ, ബോധവൽക്കരണ പരിപാടികൾ അവസാനിക്കുന്നില്ല.

ശാലയിലെത്താൻ

മൂഴിക്കുളംശാല, കുറുമശേരി പി.ഒ., എറണാകുളം ജില്ല, പിൻ:683579. ഫോൺ: 9447021246. ഇമെയിൽ: moozhikkulamsala@gmai.com.      കൊച്ചി – അങ്കമാലി ദേശീയപാതയിൽ അത്താണിയിൽ നിന്ന് തിരിഞ്ഞ് മാള റൂട്ടിൽ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളംശാലയിലെത്താം.

 

English Summary: Nature Friendly Moozhikkulam Sala Jaiva Campus, Ernakulam