ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിക്കുന്ന ചിത്രകാരന്മാർ അതിൽ മനോഹരമായ ചുവർചിത്രങ്ങൾ തയാറാക്കുകയുണ്ടായി. ഇപ്രകാരം കാസർഗോഡ് ജില്ലയിൽ ഒരു മൽസ്യത്തൊഴിലാളിയുടെ വീടിന്റെ ചുവരാണ് ആർട്ട് വർക്കിനായി തിരഞ്ഞെടുത്തത്.

കാസർഗോഡ് കസബ സ്വദേശിയായ ശിശുപാലൻ മൽസ്യത്തൊഴിലാളിയാണ്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ഒരു കൊച്ചുവീട്ടിലാണ് ദുരിതജീവിതം നയിച്ചിരുന്നത്. സൗകര്യങ്ങളുള്ള പുതിയ വീട് ഇവരുടെ സ്വപ്നമായിരുന്നു. സർക്കാർ മൂന്ന് സെന്റ് സ്ഥലം നൽകിയതോടെ വീടുപണി തുടങ്ങി. കോവിഡ് ദുരിതകാലത്തിനിടയിലും സ്വരുക്കൂട്ടിയതെല്ലാം ചെലവഴിച്ച് വളരെ കഷ്ടപ്പെട്ട് ശിശുപാലൻ വീട് പൂർത്തിയാക്കി. പക്ഷേ, പെയിന്റിങ് ചെയ്യാൻ പണമില്ല. അപ്പോഴാണ് മകന്റെ സുഹൃത്ത് വഴി ഏഷ്യൻ പെയിന്റ്സ്, St+art India ഉദ്യമത്തെക്കുറിച്ചറിയുന്നത്. തന്റെ വീടിന്റെ അപൂർണമായ ചുവരുകൾ ശിശുപാലൻ 'ഡൊണേറ്റ് എ വോൾ' ഇനിഷ്യേറ്റീവിന് കൈമാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ കടലിന്റെ കഥപറയുന്ന അതിമനോഹരമായ ചിത്രങ്ങൾ കൊണ്ട് വീട് കെട്ടുംമട്ടുംമാറി.

ADVERTISEMENT

 

'ചാവുകര' എന്ന് പേരിട്ട ഈ കലാസൃഷ്ടി, കേരളത്തിലെ തീരദേശസമൂഹത്തിന്റെ ജീവിതത്തിൽ നിന്നും പ്രചോദിതമായതാണ്. ബെംഗളൂരു നിവാസിയും മലയാളിയുമായ സച്ചിൻ സാംസൺ എന്ന ചിത്രകാരനാണ് ഇത് വരച്ചത്. തന്റെ കുട്ടിക്കാലത്തു അടുത്തുകണ്ട കടൽക്കാഴ്ചകളും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമെല്ലാം ഈ ചിത്രം വരയ്ക്കാൻ അദ്ദേഹത്തിന് പ്രചോദനമായി. ഒരു പ്രത്യേക സീസണിൽ മൽസ്യങ്ങൾ കൂട്ടമായി ലഭിക്കുന്ന 'ചാകര', മത്സ്യത്തൊഴിലാളികളുടെ കൊയ്ത്തുകാലമാണ്. ഇതാണ് ചിത്രത്തിന്റെ പ്രമേയം. കരയിലെയും കടലിലെയും ആവാസവ്യവസ്ഥയിലുള്ള സാമ്യം ആർട്ടിസ്റ്റ് ഇതിൽ പ്രകടമാക്കുന്നു. കടൽ എന്ന ബിംബത്തിലൂടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും തുന്നിച്ചേർക്കുകയാണ് കലാകാരൻ. 17 ദിവസം കൊണ്ടാണ് ഈ മ്യൂറൽ പൂർത്തിയായത്.

 

കടലിലെ പഴയ ജീവജാലങ്ങളുടെ ആത്മാവ്, കടലിന്റെ ഭൂതകാലത്തെയും ഭാവിയെയും ഇഴചേർക്കുന്ന മാധ്യമമായി അനാദികാലം ജീവിക്കുന്നു എന്ന് പെയിന്റിങിലെ മ്യൂറൽ സൂചിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ആനുകാലിക ജീവിതയാഥാർഥ്യങ്ങൾ സൂചകമാക്കിയാണ് ചിത്രകാരൻ പോയകാലത്തേക്ക് വെളിച്ചം വീശുന്നത്. കടലിലെയും കരയിലെയും ജീവജാലങ്ങൾ തമ്മിലുള്ള ജൈവപരമായ സാമ്യം ചിത്രകാരൻ കൗതുകത്തോടെ വീക്ഷിക്കുന്നു. കടലിലെ ഈഗിൾ റേ മൽസ്യങ്ങൾ ഇവയുടെ ചിറകടിക്കുന്നതുപോലെയുള്ള നീന്തൽ രീതി കൊണ്ട് കരയിലെ പക്ഷികളായി ചിത്രത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നു. ഇതുപോലെ ജെല്ലി ഫിഷും മാന്റ റേയുമൊക്കെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ അയഥാർഥമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഇവയെല്ലാം ഒരു മൽസ്യത്തൊഴിലാളിയുടെ ഭാവനാലോകത്തിലെ ചില അധ്യായങ്ങളായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ADVERTISEMENT

 

'ഡൊണേറ്റ് എ വോൾ' ഇനിഷ്യേറ്റീവ്

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഉദ്യമമാണ് 'Donate a Wall'. 2019 ലാണ് ഇത് ആരംഭിച്ചത്. രാജ്യമെങ്ങുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മകത പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക, അതുവഴി പോസിറ്റീവ് ആയ ഒരു സന്ദേശം ആളുകൾക്ക് കൊടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഡൽഹി,ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനകം ഇനിഷ്യേറ്റീവ് നടപ്പാക്കി. ഓരോ സ്ഥലത്തെയും വിവിധ കമ്യൂണിറ്റികൾ ചുവരുകളും കെട്ടിടങ്ങളും ഇതിനായി വിട്ടുനൽകി മികച്ച പ്രോത്സാഹനമാണ് നൽകിയത്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, സമൂഹം മൊത്തത്തിൽ നൈരാശ്യത്തിലാഴുന്ന സമയത്ത്, വർണങ്ങളിലൂടെ, കലയിലൂടെ, ചിത്രങ്ങളിലൂടെ ശുഭപ്രതീക്ഷയുടെ സന്ദേശം ആളുകളിലേക്ക് പകരുകയാണ് ഈ ഇനിഷ്യേറ്റീവ്. നിരവധി സ്ട്രീറ്റ് പെയിന്റിങ് മത്സരങ്ങൾ നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെ ഏറ്റവും മികച്ച ഇനിഷ്യേറ്റീവായി 'Donate a Wall' മാറിയത്, ഇതിന്റെ ആശയത്തിന്റെയും നൽകുന്ന സന്ദേശത്തിന്റെയും മഹനീയത കൊണ്ടാണ്.

ADVERTISEMENT

 

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായപ്പോൾ മുതൽ രാജ്യത്തെ മുൻനിര പെയിന്റ് കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്സ്. 202 ബില്യൺ രൂപ വാർഷിക വരുമാനവുമായി മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഏഷ്യന്‍ പെയിന്റ്സ്. കളർ ഐഡിയ, ഹോം സൊല്യൂഷൻസ്, കിഡ്സ് വേൾഡ് തുടങ്ങിയ മുൻ ഉദ്യമങ്ങളും ഈ ബ്രാൻഡിന്റെ ആശയമാണ്. പെയിന്റ് വിഭാഗത്തിന് പുറമെ, ഹോം ഫർണിഷിങ്, ലൈറ്റിങ്, ഫർണിച്ചർ മേഖലകളിലും കമ്പനി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

 

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, കോയമ്പത്തൂർ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate a Wall Campaign