ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും.പുതിയ വീട് നിർമിക്കുമ്പോൾ

ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും.പുതിയ വീട് നിർമിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും.പുതിയ വീട് നിർമിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും. പുതിയ വീട് നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതിയുടെ ഉപയോഗം കുത്തനെ കുറയ്ക്കാനാവും. അവ എന്തൊക്കെ എന്ന് നോക്കാം. 

വീടിന്റെ ദിശ 

ADVERTISEMENT

ഏതു സ്ഥലത്താണോ വീടുവയ്ക്കാൻ പോകുന്നത് അവിടുത്തെ കാലാവസ്ഥയിലെ പ്രത്യേകതകൾ മനസ്സിലാക്കിയശേഷം വീട്ടിലെ മുറികളുടെ സ്ഥാനം നിശ്ചയിക്കുക. സൂര്യപ്രകാശവും കാറ്റിന്റെ പൊതുവേയുള്ള സഞ്ചാരഗതിയുമെല്ലാം കണക്കിലെടുക്കാം. വേനൽക്കാലത്ത് ധാരാളം ഇളംകാറ്റും ശൈത്യകാലത്ത് സൂര്യപ്രകാശവും ഉള്ളിലേക്ക് എത്തുന്ന ഭാഗത്തായി ലിവിങ് റൂം, വിശ്രമമുറി, കിടപ്പുമുറി എന്നിവ നിർമിക്കാൻ ശ്രദ്ധിക്കുക.  ഫാനിന്റെയും ഹീറ്ററിന്റെയും  ഉപയോഗം പരമാവധി കുറയ്ക്കാൻ ഇത് സഹായിക്കും. 

സ്വാഭാവിക വെളിച്ചം

പകൽ സമയത്ത് ലൈറ്റ് ഉപയോഗിക്കാതെ സ്വാഭാവിക വെളിച്ചം ധാരാളമായി കടന്നു വരാനുള്ള ക്രമീകരണങ്ങൾ  ഒരുക്കുക. മുകളിൽ ഗ്ലാസിട്ട നിലയിൽ നടുമുറ്റം ഒരുക്കുന്നതാണ് ഏറ്റവും പ്രയോജനകരം. വടക്കുഭാഗത്തും തെക്കുഭാഗത്തും ധാരാളം ജനാലകൾ ഉൾപ്പെടുത്താം. ഉച്ചകഴിഞ്ഞ് ലഭിക്കുന്ന സൂര്യപ്രകാശത്തിന് ചൂട് കൂടുതലാണ്. അതിനാൽ പടിഞ്ഞാറ് ഭാഗത്തേക്ക് കൂടുതൽ ജനാലകൾ ഉൾപ്പെടുത്താതിരിക്കുന്നതാവും ഉചിതം. 

സിഎഫ്എൽ, എൽഇഡി ലൈറ്റുകൾ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. സ്വാഭാവിക വെളിച്ചത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന്  സെൻസറുകളിൽ കൂടി അറിഞ്ഞ് ആവശ്യമുള്ളപ്പോൾ മാത്രം പ്രകാശിക്കുകയും വെളിച്ചം ഉള്ളപ്പോൾ സ്വയം ഓഫാകുകയും ചെയ്യുന്ന തരം ലൈറ്റിങ് സംവിധാനങ്ങളും ലഭ്യമാണ്. 

ADVERTISEMENT

 

നാടൻ വസ്തുക്കളുടെ ഉപയോഗം 

കോൺക്രീറ്റ്, സ്റ്റീൽ, ഗ്ലാസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കല്ല്, തടി, മണ്ണ്, മുള തുടങ്ങിയ നാടൻ വസ്തുക്കൾ വീടിനുള്ളിലെ താപനില  നിയന്ത്രിക്കുന്നതിൽ ഒരുപടി മുന്നിലാണ്. സാധ്യമെങ്കിൽ നിർമ്മാണ സമയത്ത് പരമാവധി സ്ഥലങ്ങളിൽ ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ജാലികളും വരാന്തകളും ബാൽക്കണികളും തണൽ നൽകുകയും അതേസമയം വായുസഞ്ചാരം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

അതേപോലെ ടെറസിൽ വെള്ളനിറം പെയിന്റ് ചെയ്താൽ സൂര്യപ്രകാശം പ്രതിഫലിക്കുന്നതു വഴി അകത്തളത്തിൽ ചൂട് കുറയാൻ സഹായിക്കും. പകൽ സമയങ്ങളിലെങ്കിലും ഫാനിന്റെയും എസിയുടെയും ഉപയോഗം പരമാവധി പരിമിതപ്പെടുത്താൻ ഈ മാർഗ്ഗങ്ങളെല്ലാം എല്ലാം ഗുണപ്രദമാണ്. 

ADVERTISEMENT

 

സൗരോർജ്ജം 

വൈദ്യുതി ഉപയോഗിക്കുന്ന വാട്ടർ ഹീറ്റർ സ്ഥാപിക്കുന്നതിനു പകരം സോളർ വാട്ടർഹീറ്റർ സ്ഥാപിക്കുന്നത്  ഗുണപ്രദമാണ്. ഇതിനുപുറമേ വൈദ്യുതോൽപ്പാദനത്തിന് സോളർപാനലുകൾ സ്ഥാപിക്കുന്നതും ഗുണകരമാണ്. ഗ്രിഡുമായി ബന്ധിപ്പിക്കുന്ന സംവിധാനമോ ഓഫ് ഗ്രിഡ് സംവിധാനമോ സ്ഥാപിക്കാം. ഗ്രിഡുമായി ബന്ധിപ്പിച്ച സംവിധാനത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗശേഷം അധികമുണ്ടെങ്കിൽ നേരെ ഗ്രിഡിലേക്ക് അയയ്ക്കുകയും വൈദ്യുതി പാഴാകാതിരിക്കുകയും ചെയ്യും. ഓഫ് ഗ്രിഡ് സംവിധാനത്തിൽ സൗരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ബാറ്ററികളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. സോളർ പാനൽ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന് ലോണുകളും സബ്സിഡികളും ലഭ്യവുമാണ്. 

 

ലാൻഡ്സ്കേപ്പിങ് 

പുൽത്തകിടികൾ ഒരുക്കുന്നത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് പുറമേ ചൂട് കുറയ്ക്കുന്നതിനും സഹായകരമാണ്. മുറ്റത്തും നടുത്തളത്തിലും ടൈലുകളും കോൺക്രീറ്റും ഉപയോഗിക്കുന്നതിനുപകരം പുല്ലുവച്ചു പിടിപ്പിക്കുന്നത് സൂര്യപ്രകാശം അധികം പ്രതിഫലിപ്പിക്കാതെ ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ഫാനിന്റെയും ഏസിയുടെയും ഉപയോഗത്തെ പരമാവധി കുറയ്ക്കും.

English Summary- Energy Efficient Home- Construction Tips