കണ്ണെത്താത്ത മൂലകളിലും ഫർണിച്ചറുകളിലുമൊക്കെ കടന്നുകൂടുന്ന ചിതലുകൾ തീരാതലവേദനയാണ്. ചുവരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്ന മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുതൽ. ശ്രദ്ധയിൽപ്പെടാതെ പോയാൽ അവ വീട്ടുപകരണങ്ങളും തടിയുരുപ്പടികളുമൊക്കെ

കണ്ണെത്താത്ത മൂലകളിലും ഫർണിച്ചറുകളിലുമൊക്കെ കടന്നുകൂടുന്ന ചിതലുകൾ തീരാതലവേദനയാണ്. ചുവരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്ന മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുതൽ. ശ്രദ്ധയിൽപ്പെടാതെ പോയാൽ അവ വീട്ടുപകരണങ്ങളും തടിയുരുപ്പടികളുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണെത്താത്ത മൂലകളിലും ഫർണിച്ചറുകളിലുമൊക്കെ കടന്നുകൂടുന്ന ചിതലുകൾ തീരാതലവേദനയാണ്. ചുവരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്ന മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുതൽ. ശ്രദ്ധയിൽപ്പെടാതെ പോയാൽ അവ വീട്ടുപകരണങ്ങളും തടിയുരുപ്പടികളുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണെത്താത്ത മൂലകളിലും ഫർണിച്ചറുകളിലുമൊക്കെ കടന്നുകൂടുന്ന ചിതലുകൾ തീരാതലവേദനയാണ്. ചുവരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്ന മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുതൽ.  ശ്രദ്ധയിൽപ്പെടാതെ പോയാൽ അവ വീട്ടുപകരണങ്ങളും തടിയുരുപ്പടികളുമൊക്കെ ദിവസങ്ങൾകൊണ്ട് നാശമാക്കുകയും ചെയ്യും.  ഈ ശല്യക്കാരെ വേഗത്തിൽ തുരത്താനുള്ള ചില പൊടിക്കൈകൾ ഇതാ.

shutterstock by By oneSHUTTER oneMEMORY

 

ADVERTISEMENT

ഓറഞ്ച് തൈലം 

ഓറഞ്ചിന്റെ തൊലിയിൽനിന്നും നിർമ്മിക്കപ്പെടുന്ന ഓറഞ്ച് തൈലം ചിതൽ ശല്യം ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമാണ്. ചിതലുകളെ തുരത്തുവാൻ 96 ശതമാനം വരെ ഓറഞ്ച് തൈലം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.  ഓറഞ്ച് തൈലത്തിലടങ്ങിയിരിക്കുന്ന ഡി ലിമോണീൻ എന്ന പദാർത്ഥം ചിതലുകൾക്ക് ദോഷകരമാണ്. ചിതൽക്കൂടിനുള്ളിൽ ഓറഞ്ച് തൈലം ഒഴിച്ചു കൊടുക്കുക. ചിതൽബാധയുടെ ഗൗരവമനുസരിച്ച് മൂന്നു ദിവസം മുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ അവയെ നീക്കം ചെയ്യാനാവും. 

 

ചൂടും തണുപ്പും പ്രയോഗിക്കാം 

ADVERTISEMENT

അമിത ചൂടിലും അമിത തണുപ്പിലും  നിലനിൽക്കാൻ ചിതലുകൾക്ക് സാധിക്കില്ല. ഫർണിച്ചറുകളിലാണ് ചിതലുകൾ ഇടംപിടിച്ചിരിക്കുന്നതെങ്കിൽ വെയിലത്ത് വയ്ക്കുന്നത് അവയെ തുരത്താനുള്ള എളുപ്പമാർഗമാണ്. ചിതൽ ബാധിച്ച ഭാഗങ്ങളിൽ 120 ഡിഗ്രി ഫാരൻഹീറ്റോ അതിലധികമോ  ചൂട് പ്രയോഗിക്കാം. അതേപോലെ മൈനസ് 20 ഡിഗ്രി ഫാരൻഹീറ്റിൽ അരമണിക്കൂർ നേരം തടി ഉൽപന്നങ്ങൾക്ക് തണുപ്പേകുന്നതും ചിതലുകളെ ഒഴിവാക്കാൻ സഹായിക്കും. 

 

ബോറിക് ആസിഡ് 

ചിതലുകളെ കൊല്ലുന്നതിന് ഉപയോഗിക്കാവുന്ന സ്വാഭാവിക കീടനാശിനിയാണ് ബോറിക് ആസിഡ്. ബോറിക് ആസിഡ് പൊടി വെള്ളത്തിൽ കലക്കി ചിതൽ ബാധിച്ച പ്രതലത്തിൽ പെയിന്റിങ്ങ് ബ്രഷ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കുക. ബോറിക് ആസിഡ് തരികൾ ചിതലുകൾ ഭക്ഷണമാക്കുന്നതോടെ അവ നാശമാകും. എന്നാൽ ബോറിക് ആസിഡ് ഉള്ളിൽ ചെല്ലുന്നതും ശ്വസിക്കുന്നതും മനുഷ്യർക്കും ദോഷകരമായതിനാൽ കൃത്യമായി സുരക്ഷാ മുൻകരുതലുകൾ എടുത്തശേഷം മാത്രമേ ഇത് പ്രയോഗിക്കാവൂ.  മുഖംമൂടിയും കയ്യുറയും ധരിച്ചു മാത്രം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. 

ADVERTISEMENT

 

കെണിയൊരുക്കാം 

തടിയിലും ചുവരിലും എന്നപോലെ പേപ്പറിലും കാർഡ് ബോർഡിലുമെല്ലാം കടന്നുകൂടുന്നവയാണ് ചിതലുകൾ. കാർബോർഡ് ബോക്സ് നനച്ചശേഷം ചിതൽബാധയുള്ള സ്ഥലത്തിനു സമീപമായി സ്ഥാപിക്കുക. ചിതലുകൾ  കാർഡ് ബോർഡിലേക്ക് ആകർഷിക്കപെടും. ബോക്സ് നിറയെ ചിതലുകൾ ഇടംപിടിച്ചു കഴിയുമ്പോൾ അത് പുറത്തേയ്ക്കെടുത്ത് കത്തിച്ചു കളയുക. 

സുഗന്ധതൈലങ്ങൾ 

കരയാമ്പൂതൈലം രാമച്ചതൈലം  എന്നിവയടക്കമുള്ള സുഗന്ധതൈലങ്ങൾക്ക് ചിതലിനെ തുരത്താനുള്ള കഴിവുണ്ട്. ചിതൽബാധയുള്ള സ്ഥലങ്ങളിൽ ഇത്തരം സുഗന്ധതൈലങ്ങൾ സ്പ്രേ  ചെയ്യണം. ചിതൽ ബാധ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലെന്നോണം ഫർണിച്ചറുകളുടെ പ്രതലത്തിൽ ഇടയ്ക്കിടെ ഇവ പുരട്ടുന്നതും ഗുണം ചെയ്യും. 

കറ്റാർവാഴ 

എണ്ണിയാലൊടുങ്ങാത്ത  ഗുണഫലങ്ങളുള്ള കറ്റാർവാഴ ചിതലുകൾക്കെതിരെയും ഫലപ്രദമാണ്. ഒരു കറ്റാർവാഴ ചെടി നീരു പുറത്തേക്കുവരാൻ പാകത്തിൽ മുറിച്ച ശേഷം വെള്ളത്തിൽ ഇറക്കി വയ്ക്കാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെടിയുടെ നീര് പൂർണമായും വെള്ളത്തിൽ കലരും. അതിനുശേഷം  ഈ വെള്ളം അരിച്ചെടുത്ത് ചിതൽബാധയുള്ള പ്രതലങ്ങളിൽ സ്പ്രേ ചെയ്യുകയോ പുരട്ടുകയോ ചെയ്യുക. 

ഉപ്പ് 

ചിതലിനെ തുരത്താൻ ഏറ്റവും എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഒരു മാർഗമാണ് ഇത്. കുറച്ചു വെള്ളം എടുത്ത് അതിൽ നന്നായി കറിയുപ്പ്  അലിയിച്ച ശേഷം ചിതൽ ഉള്ളയിടത്ത് സ്പ്രേ ചെയ്തു കൊടുക്കാം. അൽപം പഞ്ഞി ഉപ്പു വെള്ളത്തിൽ മുക്കിയ ശേഷം ചിതൽ ബാധിച്ച ഇടത്ത് വച്ചാലും മതിയാകും. പഞ്ഞിയിലേക്ക് ആകർഷിക്കപ്പെടുന്ന ചിതലുകൾ  ക്രമേണ നശിച്ചുപോകും.

പെട്രോളിയം ജെല്ലി 

പെട്രോളിയം ജെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിനോൾ ചിതലുകൾക്ക് ദോഷകരമാണ്. അതിനാൽ ഇവ ചിതൽ ബാധയേറ്റ പ്രതലങ്ങളിൽ പുരട്ടാം. രണ്ടോ മൂന്നോ ദിവസത്തിനുശേഷം തുണി ഉപയോഗിച്ച് പെട്രോളിയം ജെല്ലി തുടച്ചുനീക്കുകയും ചെയ്യുക. എന്നാൽ ഇവയുടെ പ്രയോഗം ഉടനടി ഫലം നൽകുന്നതല്ല. ചിതലുകളുടെ ആമാശയത്തിൽ  എത്തുന്ന പെട്രോളിയം ജെല്ലി സ്ലോ പോയിസണായി പ്രവർത്തിച്ചു മൂന്നോ നാലോ ആഴ്ചകൾ കൊണ്ടാകും ഇവയെ കൊല്ലുന്നത്. 

 

വൈദ്യുതി ഉപയോഗിച്ച് തുരത്താം 

ഈ മാർഗ്ഗങ്ങളൊന്നും ഫലപ്രദമാകാതെ വന്നാൽ  പെസ്റ്റ് കൺട്രോൾ വിദഗ്ധരുടെ സഹായം ആവശ്യമായി വന്നേക്കാം. ചിതലുകളെ തുരത്താൻ ഇലക്ട്രോ ഗൺ എന്ന ഉൽപ്പന്നം വിപണിയിൽ ലഭ്യമാണ്. എന്നാൽ പരിശീലനം സിദ്ധിച്ചവരും ലൈസൻസ് ഉള്ളവരുമായ ടെക്നീഷ്യന്മാർക്കു മാത്രമേ ഇവ ഉപയോഗിക്കാനാവു. ഈ ഉപകരണം ഉപയോഗിച്ച് ഉയർന്ന ഫ്രീക്വൻസിയിലുള്ള 90,000 വാൾട്ട് വൈദ്യുതി തടിയിലേക്ക് പ്രവഹിപ്പിക്കുകയാണ് ചെയ്യുന്നത് . ഇതോടെ ചിതലുകൾ അപ്പാടെ നാശമാകും. ചിതൽ ശല്യം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ അറ്റകൈയായി മാത്രം പ്രയോഗിക്കുന്ന മാർഗ്ഗമാണിത്.

English Summary- Termite Control in Houses; Tips