വീട് വയ്ക്കുന്നതിനേക്കാൾ ചെലവാണ് വീട് പുലർത്താനെന്ന് പലരും വിഷമം പറയാറുണ്ട്. കറണ്ട് ബിൽ, വാട്ടർബിൽ, മാലിന്യം നീക്കം ചെയ്യാനുള്ള ബിൽ തുടങ്ങി ഒരു മാസം വട്ടമെത്തിക്കാൻ എത്ര ബിൽ അടയ്ക്കണമെന്ന് പരാതി പറയുന്നവർ അറിയാൻ. അൽപമൊന്നു മനസ്സ് വച്ചാൽ ഏത് നഗരത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് വയ്ക്കുന്നതിനേക്കാൾ ചെലവാണ് വീട് പുലർത്താനെന്ന് പലരും വിഷമം പറയാറുണ്ട്. കറണ്ട് ബിൽ, വാട്ടർബിൽ, മാലിന്യം നീക്കം ചെയ്യാനുള്ള ബിൽ തുടങ്ങി ഒരു മാസം വട്ടമെത്തിക്കാൻ എത്ര ബിൽ അടയ്ക്കണമെന്ന് പരാതി പറയുന്നവർ അറിയാൻ. അൽപമൊന്നു മനസ്സ് വച്ചാൽ ഏത് നഗരത്തിലും ബില്ലുകൾ ഇല്ലാതെ ജീവിക്കാം. അതിന് ഉദാഹരണമാണ് റിട്ട.കമാന്റർ ഗണപതി സുബ്രമണ്യൻ. നേവിയിൽ നിന്നും വിരമിച്ച  ഇദ്ദേഹം നിർമിച്ച വീട് വൈദ്യുതിയും വെള്ളവും മാലിന്യസംസ്കരണവുമൊക്കെ സ്വയമേ നടത്തുന്നു. ചില്ലിപൈസ ചെലവില്ലാതെ.

ബെംഗളൂരു നഗരത്തിലാണ് ഇദ്ദേഹത്തിന്റെ വീട്.മഴവെള്ളസംഭരണി, ഗ്രേ വാട്ടർ പ്ലാന്റ്, സോളർ പാനൽ, ബയോ കംപോസ്റ്റ് എന്നിവ വീടിന്റെ ഭാഗമാക്കിയതോടെ ഈ ഭവനത്തിന് ബില്ലുകൾ ഇല്ലാതായി. ഇത്  ജീവിതചെലവ് വളരെയേറെ കുറയ്ക്കാൻ സഹായിക്കുന്നു. ശരാശരി 1000 mm മഴയാണ് ഒരു സീസണിൽ ലഭിക്കുന്നത്. 75000 ലീറ്റർ ജലസംഭരണത്തിന്  ഈ മഴ ധാരാളമാണ്. ഗണപതിയുടെ വീട്ടിൽ നാല് അംഗങ്ങളാണ്. 500 ലിറ്ററാണ് ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിവരുന്നത്. ഈ മഴവെള്ള സംഭരണിയിലെ ജലം അഞ്ച് മാസത്തേക്ക് തികയും. വെറും പതിനായിരം രൂപ ചെലവിലാണ് ഇത് നിർമിച്ചത്. ടാങ്ക്,പമ്പ്, ഫിൽട്ടർഎന്നിവയ്കെല്ലാം കൂടിയാണ് ഈ തുക ചെലവായത്. ബാക്കിയുള്ള കാലത്ത് ബോർവെൽ വാട്ടറാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

ഗ്രേവാട്ടർ ഹാർവെസ്റ്റിങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ലിറ്റർ ഗ്ര വാട്ടറാണ് വീട്ടിൽ ഉണ്ടാകുന്നത്. ചെടി നനയ്ക്കുന്നതിനും ഫ്ളെഷിംഗിനും ഈ ജലമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ നിർമാണത്തിനും പതിനായിരം രൂപയാണ് ചെലവ് വന്നത്.
സോളർ വൈദ്യുതി ഉൽപാദിപ്പിച്ചാണ് വീട്ടാവശ്യങ്ങൾക്കുള്ള കറണ്ട് കണ്ടെത്തുന്നത്. ഒരുകിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഒരു ലക്ഷം രൂപയാണ് ചെലവ്. 

ബയോ കംപോസ്റ്റ് തയ്യാറാക്കുന്നത് അടുക്കള മാലിന്യവും ഉണങ്ങിയ ഇലകളും ഉപയോഗിച്ചാണ്. മാസങ്ങൾകൊണ്ട് മികച്ച ജൈവ വളമായി മാറുന്നു ഇത്. ടെറസ്സിലൊരുക്കിയിരിക്കുന്ന അടുക്കളത്തോട്ടത്തിലേക്കുള്ള വളം ഈ വീട്ടിലെ അടുക്കള മാലിന്യം തന്നെയാണ്. ഭാവിയെ ലക്ഷ്യം വയ്ക്കുന്നതാണ് ഈ വീട്. ആഗോളതാപനവും കാർബൺ ബഹിർഗമനം കുറയ്ക്കാനും ഇത്തരത്തിലുള്ള സ്വയം പര്യാപ്ത ഭവനങ്ങൾ അനിവാര്യമാണ്. വൈദ്യുതിക്കും ജലത്തിനും ദൗർലഭ്യം നേരിടുന്ന കാലത്ത് പ്രതിരോധത്തിനുള്ള ഏകമാർഗം സ്വയംപര്യപ്ത ഭവനങ്ങൾ മാത്രമാണ്.

ADVERTISEMENT

English Summary- Self Sustainable House in Bengaluru; Energy Efficient Model