ജീവിതത്തിൽ ഒരിക്കലെങ്കിലും അതിർത്തിത്തർക്കം നേരിടുകയോ ഇടപെടുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത മലയാളികൾ വിരളമായിരിക്കും. സ്വരം നന്നായിരിക്കുമ്പോൾ പരസ്പരധാരണയിൽ മതിൽ കെട്ടി അതിരുകൾ വേർതിരിക്കുന്നതാണ് ഭാവിയിൽ വഴക്കും വയ്യാവേലികളും ഒഴിവാക്കാൻ നല്ലത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ പരമ്പരാഗതരീതിയിൽ ചുറ്റുമതിൽ കെട്ടാൻ വേണ്ടി വരുന്ന കാലതാമസവും ചെലവുമാണ് പലരെയും ഇതിൽനിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇതിനൊരു പോംവഴിയെക്കുറിച്ച് അറിയുക. അതാണ് പ്രീകാസ്റ്റ് കോമ്പൗണ്ട് മതിലുകൾ. താരതമ്യേന  കുറഞ്ഞ സമയത്തിൽ കുറഞ്ഞ ചെലവിൽ ഈ രീതിയിൽ ചുറ്റുമതിൽ പൂർത്തിയാക്കാം. പരമ്പരാഗത രീതിയിൽ നിർമിക്കുന്ന മതിലുകൾക്കുള്ള പല പോരായ്മകളും ഇവയ്ക്കില്ല. കേരളത്തിൽ പ്രികാസ്റ്റ് കോമ്പൗണ്ട് മതിലുകൾക്കു ഇപ്പോൾ പ്രചാരമേറിവരുന്നുണ്ട്. 

ADVERTISEMENT

സമയലാഭം

പരമ്പരാഗതമായി മതിൽ കെട്ടാൻ കൂടുതൽ സമയമെടുക്കും. ശക്തിയായ ഒരു പ്രഹരം പോലും ഇവയ്ക്ക് തകരാറുകളുണ്ടാക്കിയേക്കാം. മരത്തിന്റെ വേര് കയറുന്നതും ഇത്തരം മതിലുകൾക്കു ഭീഷണിയാണ്. എന്നാൽ, പ്രികാസ്റ്റ് കോമ്പൗണ്ട് മതിലുകളുടെ കാര്യത്തിൽ ഈവക പേടികളുടെയൊന്നും ആവശ്യമില്ല. കോൺക്രീറ്റും സ്റ്റീലുമുപയോഗിച്ചാണ് നിർമാണം. ഉറപ്പിൽ മുന്നിലുമാണ്. നൂറു മീറ്റർ മതിൽ നിർമിക്കാൻ രണ്ടു ദിവസം മതി. പണവും സമയവും ലാഭിക്കാമെന്നു സാരം. മതിലിന് എന്തെങ്കിലും കേടുപാടുകളുണ്ടായാൽ കേടുവരുന്ന ഭാഗം മാത്രം ശരിയാക്കിയെടുക്കാം. 

തകരാറുള്ള കോൺക്രീറ്റ് പാനലിന്റെ സ്ഥാനത്ത് വേറെ പാനൽ ഉറപ്പിക്കുക മാത്രമാണ് ചെയ്യേണ്ടി വരുന്നത്. ഉന്നത നിലവാരത്തിലുള്ള കോൺക്രീറ്റ് ബാറുകൾ ആയതു കൊണ്ട് ചെറിയ പ്രഹരങ്ങളോ പെട്ടെന്നുള്ള ഇടിയോ ഇവയ്ക്ക് ഏൽക്കില്ല. 25 വർഷം വരെ ഗാരന്റിയും ഉണ്ട്.  മതിലുകളെ മരത്തിന്റെ വേര് ബാധിക്കുന്നില്ല. വേര് മതിലുകളുടെ അടിയിൽ കൂടിയേ കടന്നു പോകൂ. വെറും ആറിഞ്ച് സ്ഥലമാണ് ഇവയ്ക്കു വേണ്ടി ചെലവാകുന്നത് എന്നതും പ്ലസ് പോയിന്റാണ്. സാധാരണ മതിലാണെങ്കിൽ ഒന്നരയടി വേണം. 

ADVERTISEMENT

ഉറപ്പിച്ച് 20 വർഷത്തിനുള്ളിൽ ആവശ്യാനുസരണം സ്ഥലംമാറ്റം ചെയ്യാവുന്നവയാണ് കോമ്പൗണ്ട് മതിലുകൾ. കുറഞ്ഞ ചെലവിൽ ഇവ പുനഃസ്ഥാപിക്കാനുമാവും. അധികച്ചെലവില്ലാതെ കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം ഡിസൈൻ ചെയ്യാനും കഴിയും. 2,600 രൂപയാണ് ഒരു മീറ്റർ മതിലിനു ശരാശരി ചെലവ്. സാമഗ്രികൾ കൂട്ടിയോജിപ്പിക്കുന്നതിനും മതിൽ ഉറപ്പിക്കുന്നതിനുമുൾപ്പെടെയാണിത്. 

പരമ്പരാഗത രീതികളിൽ നിന്നുള്ള ചുവടുമാറ്റം അനിവാര്യമായതുകൊണ്ടു തന്നെ വരുംകാലങ്ങളിൽ പ്രികാസ്റ്റ് കോമ്പൗണ്ട് മതിലുകളാവാം നമ്മുടെ വീടുകളുടെ അതിർവരമ്പുകൾ നിർണയിക്കുക.  

പരമ്പരാഗത മതിൽ- ദോഷങ്ങൾ 

ADVERTISEMENT

1.എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ല

2.നിർമാണത്തിനെടുക്കുന്ന കാലതാമസം

3.ചെലവ് കൂടുതൽ

4. മതിലുകൾ ഇടിഞ്ഞാൽ പൂർണമായും പൊളിച്ചു പണിയേണ്ടി വരുന്നു. 

5.പെട്ടെന്നു കേടുപാടുകൾ സംഭവിച്ചേക്കാം

6.കെട്ടാൻ ഒന്നരയടി സ്ഥലം വേണ്ടിവരുന്നു

7.മരത്തിന്റെ വേരു കയറി പൊട്ടലുണ്ടാകുന്നു

പ്രികാസ്റ്റ് കോമ്പൗണ്ട് മതിൽ- ഗുണങ്ങൾ

1.കോൺക്രീറ്റും സ്റ്റീലുമുപയോഗിച്ചുള്ള നിർമാണം ഏറെ കെട്ടുറപ്പ് നൽകുന്നു. 

2.25 വർഷം ഗാരന്റി

3.വേഗത്തിൽ പൂർത്തിയാക്കാവുന്ന നിർമാണം

4.തകരാറുകൾ സംഭവിച്ചാൽ ആ ഭാഗം മാത്രം പുനർനിർമിക്കാം 

5.ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാം

6.ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുക്കാം. ഉയരം കൂട്ടാം.

7. ആറിഞ്ച് സ്ഥലം മതി

8.മരത്തിന്റെ വേര് മതിലിന്റെ അടിയിൽ കൂടി കടന്നുപോകുന്നതിനാൽ പൊട്ടലുകൾ ഒഴിവാകുന്നു

തയാറാക്കിയത്

അർച്ചന വി. തമ്പി

വിവരങ്ങള്‍ക്കു കടപ്പാട്

ജോൺ വർഗീസ്

എംഡി. ബിൽഡ് ആൻഡ് ക്ലീൻ പ്രോപ്പർട്ടി

മെയിന്റനൻസ് സർവീസസ്, മാവേലിക്കര

English Summary- Precast Compound Wall- Cost Effective