ചെലവ് കുറവ്, സമയലാഭം; കേരളത്തിൽ പ്രചാരമേറി ജിപ്സം പ്ലാസ്റ്ററിങ്
വീടു പണിയിൽ ഏറ്റവുമധികം ചെലവു വരുന്നതും ഏറ്റവും സമയമെടുക്കുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധ വയ്ക്കേണ്ടതുമായ ഘട്ടമാണ് വീടുതേപ്പ്. ചുരുങ്ങിയ ചെലവിൽ സമയം ലാഭിച്ച് ഭിത്തി തേയ്ക്കാൻ കഴിയുന്ന പുതിയ ടെക്നോളജിയാണ് ജിപ്സം പ്ലാസ്റ്ററിങ്. സിമന്റിനെക്കാൾ എളുപ്പത്തിൽ ഭിത്തി തേയ്ക്കാൻ ഉപയോഗിക്കാവുന്ന ഇവയുടെ

വീടുപണിയിൽ ഏറ്റവുമധികം ചെലവു വരുന്നതും ഏറ്റവും സമയമെടുക്കുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധ വയ്ക്കേണ്ടതുമായ ഘട്ടമാണ് വീടുതേപ്പ്. ചുരുങ്ങിയ ചെലവിൽ സമയം ലാഭിച്ച് ഭിത്തി തേയ്ക്കാൻ കഴിയുന്ന പുതിയ ടെക്നോളജിയാണ് ജിപ്സം പ്ലാസ്റ്ററിങ്. സിമന്റിനെക്കാൾ എളുപ്പത്തിൽ ഭിത്തി തേയ്ക്കാൻ ഉപയോഗിക്കാവുന്ന ഇവയുടെ ഗുണങ്ങളും ദോഷങ്ങളുമറിയാം.
ഗുണങ്ങൾ
1. നിർമാണം എളുപ്പത്തിലും വേഗത്തിലുമാക്കാൻ സഹായിക്കുന്നു.
2. സിമന്റിനെക്കാൾ ചെലവു കുറവ്.
3. സമയലാഭം.
4. നനച്ചു കൊടുക്കേണ്ട.
5. തേപ്പ് കഴിഞ്ഞ് 8–10 മിനിറ്റിനുള്ളിൽ സെറ്റ് ആകും.
6. ഏതു പ്രതലത്തിലും ഗ്ലാസ് ഫിനിഷിങ്ങോടെ ചെയ്യാം. (പരുപരുത്ത ഭിത്തിയിലാണ് സിമന്റ് ചെയ്യുന്നത്. അല്ലെങ്കിൽ ഇവ അടര്‍ന്നു വീഴാൻ സാധ്യതയുണ്ട്).
7. വെള്ളം മാത്രം ഉപയോഗിച്ചാണ് മിക്സ് െചയ്യുന്നത്.
8. പായലും പൂപ്പലും പിടിക്കില്ല.
9. വിള്ളൽ, പൊട്ടല്‍ എന്നിവ ഉണ്ടാകില്ല.
10. ക്രിസ്റ്റൽ വാട്ടർ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ തീപിടിത്തത്തെ ചെറുക്കുന്നു.
11. ജിപ്സത്തിൽ പൊടി തങ്ങി നിൽക്കില്ല. ചിതൽ ശല്യം ഒഴിവാകും (പൊടി പിടിച്ചാൽത്തന്നെ തട്ടിക്കളഞ്ഞാൽ പാറിപ്പോവുകയും പ്രതലം പഴയതു പോലെ ഇരിക്കുകയും ചെയ്യും).
12. പെയിന്റടിച്ചില്ലെങ്കിലും ഒരു കോട്ട് പെയിന്റ് മാത്രമടിച്ചാലും ഫുൾ ഫിനിഷിങ് ലഭിക്കുന്നു (10 ദിവസം കഴിഞ്ഞാൽ ജിപ്സം അതിന്റെ വെള്ളനിറത്തിലെത്തും എന്നതാണ് ഇതിനു കാരണം. ഇരുണ്ട നിറത്തിലുള്ള പ്രതലമാണ് സിമന്റ് പ്ലാസ്റ്ററിങ്ങിനു ശേഷം ലഭിക്കുന്നത്. ഇതിനു പുറമേ വൈറ്റ് സിമന്റോ പെയിന്റോ അടിച്ചാൽ മാത്രമേ ഫിനിഷ് ചെയ്യാൻ കഴിയൂ. എന്നാൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു കഴിഞ്ഞാൽ ഭിത്തിക്കു തൂവെള്ള നിറം ലഭിക്കും).
13. ഇന്റീരിയറിനു തണുപ്പേകുന്നു. (സിമന്റ് തേപ്പിനെ അപേക്ഷിച്ച് 50–80 % വരെ തണുപ്പു കൂടുതൽ കിട്ടും. അതിനാൽ വൈദ്യുതി ലാഭിക്കാം).
ദോഷങ്ങൾ
1. സ്ഥിരമായി നനവനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാനാവില്ല. അതുകൊണ്ട് ഇന്റീരിയറിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത് (ബാത്ത് റൂമിൽ ഇവ ചെയ്യാമെങ്കിലും ഏഴടി ഉയരത്തിൽ ടൈൽ ഒട്ടിച്ചു കഴിഞ്ഞുള്ള മുകൾ ഭാഗത്തു മാത്രമാവണം ജിപ്സം തേക്കേണ്ടത്.)
2. മിശ്രിതം ശരിയായ അളവിലല്ലെങ്കിൽ നല്ല ഫലം കിട്ടില്ല. 13 മിമീ കനത്തില്‍ ഒരു ചതുരശ്ര അടിക്ക് 30 രൂപയോളമാണ് ജിപ്സം പ്ലാസ്റ്ററിങ്ങിനു ചെലവ്.
തയാറാക്കിയത്
അർച്ചന വി. തമ്പി
English Summary- Gypsum Plastering Benefits