വീടുപണിയുടെ തുടക്കത്തിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതിക്ക് അപേക്ഷ നൽകുമ്പോൾ കൈവശം വേണ്ട രേഖകൾ: 1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് 2. കരം അടച്ച രസീത് കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ്

വീടുപണിയുടെ തുടക്കത്തിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതിക്ക് അപേക്ഷ നൽകുമ്പോൾ കൈവശം വേണ്ട രേഖകൾ: 1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് 2. കരം അടച്ച രസീത് കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണിയുടെ തുടക്കത്തിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതിക്ക് അപേക്ഷ നൽകുമ്പോൾ കൈവശം വേണ്ട രേഖകൾ: 1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് 2. കരം അടച്ച രസീത് കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണിയുടെ തുടക്കത്തിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതിക്ക് അപേക്ഷ നൽകുമ്പോൾ കൈവശം വേണ്ട രേഖകൾ:

 

ADVERTISEMENT

1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്

2. കരം അടച്ച രസീത്

കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ് സന്ദർശിക്കുക.

3. കൈവശാവകാശ സർട്ടിഫിക്കറ്റ്

ADVERTISEMENT

കൈവശാവകാശം അല്ലെങ്കിൽ പൊസെഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിന് https://edistrict.kerala.gov.in/ എന്ന് സൈറ്റ് സന്ദർശിക്കുക.

4. സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച്

ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്നാണ് ലൊക്കേഷൻ സ്കെച്ച് ലഭിക്കുക. അതിനായി ആധാർ കാർഡ്, വോട്ടർ കാർഡ്, കരം അടച്ച രസീത്, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിത ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കുക. 

5. പ്ലാൻ വരച്ച് ഉത്തരവാദിത്തപ്പെട്ട ലൈസൻസിയുടെ സർട്ടിഫിക്കറ്റ്

ADVERTISEMENT

6. ബിടിആർ (ബേസിക് ടാക്സ് റജിസ്റ്റർ) പകർപ്പ്. ബിടിആർ കൂടെ ചേർക്കണമെന്നതു പുതിയ നിയമമാണ്. ഇതും ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്നു കിട്ടും. 

 

ആദ്യം ൈലസൻസിയെ കണ്ടെത്തുക. അവർ സ്ഥലത്തെത്തി അളവെടുക്കും. അതനുസരിച്ചു വീടിന്റെ പ്ലാൻ ലൈസൻസി തയാറാക്കിത്തരും. ഇതെല്ലാം ചേർത്ത് ഐബിപിഎംഎസിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതിന്റെ ഫീസും ഇപ്പോൾ ഓൺലൈനായി അടയ്ക്കാം. അതിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നേരിട്ടും മേൽപറഞ്ഞ പകർപ്പുകൾ സമർപ്പിക്കണം. 

പകർപ്പിനൊപ്പം ഒറിജിനലും ഒത്തുനോക്കി വ്യക്തത വരുത്തും. ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും. അതിനുശേഷമാണ് നിർമാണത്തിന് അനുമതി ലഭിക്കുക. ലൈസൻസി തന്നെ അപ്രൂവൽ വിവരങ്ങൾ അറിയിക്കും. 

 

ഇ–ഡിസ്ട്രിക്ട്– സർക്കാർ സേവനങ്ങൾ ഓൺലൈനിൽ

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇ–ഡിസ്ട്രിക്ട്. വിവിധ വകുപ്പുകളിൽ നടപ്പാക്കിയ കംപ്യൂട്ടർവൽക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക.

https://edistrict.kerala.gov.in/

 

Intelligent Building Plan Management System (IBPMS)

കേരളത്തിലെ നഗരസഭകളിൽ കെട്ടിടനിർമാണത്തിന് അനുമതിക്കായി നൽകിയിട്ടുള്ള അപേക്ഷകളിൽ സുതാര്യവും വേഗത്തിലും സമയബന്ധിതവുമായി തീർപ്പാക്കാൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ് ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം(IBPMS).

കെട്ടിടനിർമാണ അപേക്ഷകൾ പരിശോധിച്ച് ചട്ടലംഘനം ഉണ്ടെങ്കിൽ അതു കണ്ടെത്താവുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയർ തയാറാക്കിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, ഗുരുവായൂർ, പാലക്കാട്, കണ്ണൂർ നഗരസഭകളിൽ കെട്ടിട നിർമാണ അപേക്ഷകൾ IBPMS വഴി കെട്ടിട നിർമാണ അപേക്ഷകൾ തീര്‍പ്പാക്കുന്നതിനു കർമപദ്ധതി നടപ്പാക്കി വരുന്നു. 

https://www.ibpms.kerala.gov.in/

 

ഓൺലൈനായി സ്ഥലത്തിന്റെ കരമടയ്ക്കാം

∙https://www.revenue.kerala.gov.in/ ഇ–സർവീസസിൽ ലോഗിൻ ചെയ്യുക.

∙ന്യൂ റിക്വസ്റ്റിൽ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സിലക്ട് ചെയ്യുക. അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകുക.

∙വ്യൂ ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നുറപ്പു വരുത്തുക. അതിനുശേഷം സബ്മിറ്റ് ക്ലിക് ചെയ്യുക. 

∙കൊടുത്ത വിവരങ്ങളെല്ലാം വിലയിരുത്തിയ ശേഷം അക്കൗണ്ടുമായി ലിങ്ക് ചെയ്ത് മൊബൈൽ നമ്പറിലേക്ക് അപ്രൂവൽ സന്ദേശം വരുന്നതാണ്. 

∙അപ്രൂവൽ മെസേജ് വന്ന ശേഷം വീണ്ടും ലോഗിൻ ചെയ്ത് മൈറിക്വസ്റ്റ് എന്ന ടാബിൽ ക്ലിക് ചെയ്യുക.

∙പേ നൗ എന്ന ബട്ടണിൽ ക്ലിക് ചെയ്യുക. 

∙പേയ്മെന്റ് നടത്തിയശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. 

∙ഓരോ വർഷവും ടാക്സ് അടയ്ക്കുന്നതിനു സൈറ്റിൽ സൈൻ ഇൻ ചെയ്തതിനുശേഷം ട്രാൻസാക്ഷൻ ഹിസ്റ്ററി മെനുവിൽ പേ നൗ ബട്ടൻ ക്ലിക് ചെയ്താൽ മതിയാവും. 

 

വിവരങ്ങൾക്കു കടപ്പാട്

കല കെ. എൻ

എൻജിനീയർ

English Summary- House Construction Documents