കൂളാകാൻ നോക്കി ഒടുവിൽ വിയർക്കല്ലേ! ഇവ ഉറപ്പായും ശ്രദ്ധിക്കുക
കേരളം ചൂടൻ ദിനങ്ങളിലേക്കു കടന്നതോടെ വിപണിയിൽ എസി വിൽപന പൊടിപൊടിക്കുകയാണ്. മുൻപ് പണക്കാരന്റെ ആർഭാടമായിരുന്നു എസികളെങ്കിൽ ഇപ്പോൾ, ഇടത്തരക്കാരന്റെ വീട്ടിൽപോലും ഒരു മുറിയിലെങ്കിലും എസിയുണ്ടാകും. ഒരു വീട്ടിലെ ഒന്നിലധികം മുറികളിലേക്ക് എസി എത്തിക്കാനാണ് പരസ്യങ്ങൾ വഴിയും ആദായ വിൽപന വഴിയും കമ്പനികൾ

കേരളം ചൂടൻ ദിനങ്ങളിലേക്കു കടന്നതോടെ വിപണിയിൽ എസി വിൽപന പൊടിപൊടിക്കുകയാണ്. മുൻപ് പണക്കാരന്റെ ആർഭാടമായിരുന്നു എസികളെങ്കിൽ ഇപ്പോൾ, ഇടത്തരക്കാരന്റെ വീട്ടിൽപോലും ഒരു മുറിയിലെങ്കിലും എസിയുണ്ടാകും. ഒരു വീട്ടിലെ ഒന്നിലധികം മുറികളിലേക്ക് എസി എത്തിക്കാനാണ് പരസ്യങ്ങൾ വഴിയും ആദായ വിൽപന വഴിയും കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ വീടുകളുടെ മുറികൾക്കുള്ള വലുപ്പവും മറ്റും പരിഗണിക്കുമ്പോൾ ഒരു ടൺ കപ്പാസിറ്റിയുള്ള എസികളാണ് കൂടുതലായി വിറ്റുപോകുന്നത്. എനർജി എഫിഷ്യൻസി അനുസരിച്ച് വിവിധ സ്റ്റാർ റേറ്റിങ്ങുള്ള എസികൾ ലഭ്യമാണെങ്കിലും ത്രീ സ്റ്റാർ എസികളോടാണ് മലയാളികൾക്കു കൂടുതൽ പ്രിയം.
വേനൽക്കാലത്ത് വീടുകളിലെ ‘പ്രധാനിയായി’ മാറുന്ന എസികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എസി ഫലപ്രദമായി ഉപയോഗിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനുമൊക്കെ ഇത് ഉപകരിക്കും.
സ്റ്റാർ മിന്നും, മായും
നിങ്ങൾ ഇക്കൊല്ലം വാങ്ങുന്ന 5 സ്റ്റാർ എസി ഏതാനും വർഷങ്ങൾ കഴിഞ്ഞും 5 സ്റ്റാർ തന്നെയായിരിക്കുമോ? എസിയിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിൽ അങ്ങനെതന്നെ ആയിരിക്കുമെങ്കിലും പെർഫോമൻസ് അങ്ങനെയാകണമെന്ന് ഒരുറപ്പുമില്ല. ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻസി റേഷ്യോ സ്റ്റാൻഡേഡ് (ISEER) അനുസരിച്ചാണ് എസിയുടെ സ്റ്റാർ വാല്യു കണക്കാക്കുന്നത്.
ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഈ വാല്യു പുതുക്കുന്നതിനാൽ 2018ലെ ഒരു 5 സ്റ്റാർ എസിയുടെ വൈദ്യുതി ഉപയോഗം പുതിയ ഒരു 3 സ്റ്റാർ എസിക്കു തുല്യമായിരിക്കും. അതായത്, എസികളുടെ സ്റ്റാർ റേറ്റിങ് നോക്കുമ്പോൾ അതു നിർമിച്ച വർഷവും പ്രധാനമാണെന്നു ചുരുക്കം. പഴയ സ്റ്റോക്കിലുള്ള 5 സ്റ്റാർ എസികൾ വൻ വിലക്കുറവിൽ ലഭിച്ചാലും സൂക്ഷിച്ചുവേണം വാങ്ങാൻ. സ്റ്റാർ റേറ്റിങ് ഉൽപന്നത്തിന്റെ മൊത്തത്തിലുള്ള ക്വാളിറ്റിയെ സൂചിപ്പിക്കുന്നതാണെന്ന തെറ്റിദ്ധാരണയും ചിലർക്കുണ്ട്. സ്റ്റാർ റേറ്റിങ് എനർജി എഫിഷ്യൻസിയുടെ മാത്രം സൂചനയായതിനാൽ ക്വാളിറ്റി ഉറപ്പാക്കാൻ മികച്ച ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
24 ഡിഗ്രി സെൽഷ്യസ്
ഏറ്റവും കുറഞ്ഞ താപനിലയിലാണ് എസികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) പറയുന്നതനുസരിച്ച് 24 ഡിഗ്രി സെൽഷ്യസ് ആണ് മനുഷ്യശരീരത്തിന് ഏറ്റവും ഉചിതമായ താപനില. കുറഞ്ഞ ലോഡിൽ ഈ താപനിലയിലേക്കെത്താൻ കഴിയുമെന്നതിനാൽ എസികളുടെ പ്രവർത്തനത്തിനും പറ്റിയ താപനിലയാണ് 24 ഡിഗ്രി സെൽഷ്യസ്. എസി പ്രവർത്തിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ സ്പീഡിൽ സീലിങ് ഫാൻ കൂടി ഉപയോഗിച്ചാൽ മുറി വേഗം തണുക്കുമെന്നും വിദഗ്ധർ പറയുന്നു.
വൃത്തി മുഖ്യം
എസിയുടെ ഔട്ഡോർ യൂണിറ്റ് നേരിട്ടുള്ള സൂര്യപ്രകാശം കൊള്ളാത്തിടത്ത് വയ്ക്കുന്നതാകും ഉചിതം. ഇത് എസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. കൃത്യമായ ഇടവേളയിൽ എസി ഫിൽറ്റർ വൃത്തിയാക്കിക്കൊടുക്കേണ്ടതും അനിവാര്യമാണ്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫിൽറ്റർ വൃത്തിയാക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. എസി ഉപയോഗിക്കുന്ന മുറി പൊടിപടലങ്ങളില്ലാതെ വൃത്തിയായി സൂക്ഷിക്കുകയും വേണം.
English Summary- Air Conditioner at Home; Energy Saving Tips