പാറ്റയും കൊതുകും ഈച്ചയും വീടിനുള്ളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ തലവേദനയാണ്. രോഗങ്ങൾ പകരുന്നതിനൊപ്പം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പല സാധനങ്ങളും നശിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി രാസവസ്തുക്കൾ അടങ്ങിയ ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും അവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറ്റയും കൊതുകും ഈച്ചയും വീടിനുള്ളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ തലവേദനയാണ്. രോഗങ്ങൾ പകരുന്നതിനൊപ്പം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പല സാധനങ്ങളും നശിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി രാസവസ്തുക്കൾ അടങ്ങിയ ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും അവയും മനുഷ്യർക്ക് അത്ര സുരക്ഷിതമല്ല. എന്നാൽ ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ ഇവയെ വീട്ടിൽ നിന്നും അകറ്റിനിർത്താനാവും.

ADVERTISEMENT

പാറ്റ ശല്യം ഒഴിവാക്കാൻ

അകത്തളം വൃത്തിയാക്കി ഇടുക എന്നത് തന്നെയാണ് പാറ്റയെ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാർഗ്ഗം. കറുവയുടെ ഇല ഉപയോഗിച്ച് പാറ്റകളെ പമ്പകടത്താം.  ഉണങ്ങിയ കറുവയില പൊടിച്ച് പാറ്റകളെ പതിവായി കാണാറുള്ള ഇടങ്ങളിൽ വിതറുക. നാരങ്ങയാണ് മറ്റൊരു പ്രകൃതിദത്ത മാർഗ്ഗം. അകത്തളത്തിൽ ഒരു പുതുമ നിലനിർത്താൻ നാരങ്ങയുടെ ഗന്ധത്തിന് സാധിക്കും. ഇത് പാറ്റകളെ അകറ്റിനിർത്തുകയും ചെയ്യും. നാരങ്ങാനീര് പാറ്റ ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. പനിക്കൂർക്കയുടെ ഗന്ധം പാറ്റകൾക്ക് അരോചകമായതിനാൽ അവ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ പനികൂർക്കയില സൂക്ഷിക്കുന്നത് ഗുണം ചെയ്യും. 

ഉറുമ്പുകളെ തുരത്താൻ 

ADVERTISEMENT

ഉറുമ്പുകളെ പ്രധാനമായും ആകർഷിക്കുന്നത് മധുരപദാർത്ഥങ്ങളാണ്. അതിനാൽ ശരിയായ വിധത്തിൽ അവ അടച്ചുവയ്ക്കുക എന്നത് തന്നെയാണ് ഒന്നാമത്തെ വഴി. ഉറുമ്പുശല്ല്യം അധികമാണെങ്കിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ചതിനുശേഷം ഉറുമ്പുകൾ ധാരാളമുള്ള സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുക്കാം.  ഇതേ രീതിയിൽ നാരങ്ങനീരും വെള്ളവും കലർത്തി സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. ഉറുമ്പുകൾ കൂട്ടമായി നീങ്ങുന്ന ഇടങ്ങളിൽ പുതിനയില ബാഗുകൾ വയ്ക്കുക. പുതിനയിലയുടെ മണം ഉറുമ്പുകൾക്ക് അസഹനീയമായതിനാൽ അവ അവിടം വിട്ടുപോകും.

ഈച്ചകളെ അകറ്റാൻ 

ഏറ്റവും അധികം രോഗങ്ങൾ പകർത്താൻ സാധ്യതയുള്ളവയാണ് ഈച്ചകൾ. ഇവ വീടിനുള്ളിൽ കയറിപ്പറ്റിയാൽ എത്രയും വേഗം ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. തുളസിയിലയാണ് ഈച്ചകളെ തുരത്താനുള്ളഏറ്റവും ലളിതമായ മാർഗ്ഗം. വീടിനോട് ചേർന്ന് ധാരാളം തുളസിച്ചെടികൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ ഈച്ചകളെ തടഞ്ഞുനിർത്താനാവും. തുളസിയില അരച്ച് പേസ്റ്റ് രൂപത്തിൽ പലയിടങ്ങളിലായി വയ്ക്കുന്നതും ഗുണം ചെയ്യും.

ADVERTISEMENT

ഓറഞ്ചിന്റെ തൊലി മുക്കിലും മൂലയിലും സ്ഥാപിക്കുന്നത് ഈച്ചകളെയും പാറ്റകളെയും അകറ്റിനിർത്താൻ ഒരുപോലെ ഫലപ്രദമാണ്. കർപ്പൂരത്തിന്റെ ഗന്ധം ഈച്ചകൾക്ക് അസഹ്യമായതിനാൽ കർപ്പൂരം കത്തിക്കുന്നതും ഈച്ച ശല്യം വേഗത്തിൽ ഒഴിവാക്കാൻ സഹായിക്കും. ആപ്പിൾ സിഡാർ വിനാഗിരിയും ലിക്വിഡ് ഡിറ്റർജെന്റും കലർത്തി പാത്രത്തിൽ  വയ്ക്കുന്നത് ഈച്ചകൾക്കുള്ള ഏറ്റവും നല്ല കെണിയാണ്.

കൊതുകിനെ തുരത്താൻ 

വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കിയാൽ തന്നെ ഒരു കൊതുകുകൾ പെറ്റുപെരുകുന്നതിന് തടയിടാൻ സാധിക്കും. നാരങ്ങ മുറിച്ച ശേഷം അതിൽ ഗ്രാമ്പൂ കുത്തിവയ്ക്കുന്നത് കൊതുകുകളെ തുരത്താൻ സഹായകമാണ്. ഇവയുടെ മണം ചെറുത്തുനിൽക്കാനുള്ള ശേഷി കൊതുകുകൾക്കില്ല. 

ഏതാനും വെളുത്തുള്ളി അല്ലികൾ എടുത്ത് ചതച്ച ശേഷം അത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. പിന്നീട് ഈ മിശ്രിതം സ്പ്രേ ബോട്ടിലിലേക്ക് മാറ്റി വീടിന്റെ പല ഭാഗങ്ങളിലായി സ്പ്രേ ചെയ്യുന്നത് കൊതുകുകളെ നിയന്ത്രിക്കാൻ സഹായിക്കും. ഇഞ്ചപ്പുല്ല് എണ്ണയൊഴിച്ച് തിരികൾ കത്തിച്ചു വയ്ക്കുന്നത് കൊതുകുകളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമാണ്. അൽപം കാപ്പിപ്പൊടി തുറന്ന് ബൗളിൽ സൂക്ഷിക്കുന്നതും കൊതുകുകൾ അടുക്കാതിരിക്കാൻ സഹായിക്കും.

English Summary- Repel Pests from House- Easy Home Tips