തറപ്പണി കഴിഞാൽ പുരപ്പണി കഴിഞ്ഞു...അതൊക്കെ പഴമക്കാരുടെ വെറും പഴഞ്ചൊല്ല് മാത്രമാണ്. തറപ്പണി കഴിഞ്ഞാലായിരിക്കും പലരുടേയും നെഞ്ചിടിപ്പ് കൂടുന്നത്. തുടർന്നങ്ങോട്ടുള്ള കാര്യത്തിൽ നൂറുകൂട്ടം പ്രതീക്ഷയോടെയായിരിക്കാം തറപ്പണി ഒരുവിധം തീർത്തത്. പക്ഷേ, പ്രതീക്ഷകളെല്ലാം പിന്നീട് അസ്ഥാനത്താകുന്നവരാണ് പലരും...

തറപ്പണി കഴിഞാൽ പുരപ്പണി കഴിഞ്ഞു...അതൊക്കെ പഴമക്കാരുടെ വെറും പഴഞ്ചൊല്ല് മാത്രമാണ്. തറപ്പണി കഴിഞ്ഞാലായിരിക്കും പലരുടേയും നെഞ്ചിടിപ്പ് കൂടുന്നത്. തുടർന്നങ്ങോട്ടുള്ള കാര്യത്തിൽ നൂറുകൂട്ടം പ്രതീക്ഷയോടെയായിരിക്കാം തറപ്പണി ഒരുവിധം തീർത്തത്. പക്ഷേ, പ്രതീക്ഷകളെല്ലാം പിന്നീട് അസ്ഥാനത്താകുന്നവരാണ് പലരും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തറപ്പണി കഴിഞാൽ പുരപ്പണി കഴിഞ്ഞു...അതൊക്കെ പഴമക്കാരുടെ വെറും പഴഞ്ചൊല്ല് മാത്രമാണ്. തറപ്പണി കഴിഞ്ഞാലായിരിക്കും പലരുടേയും നെഞ്ചിടിപ്പ് കൂടുന്നത്. തുടർന്നങ്ങോട്ടുള്ള കാര്യത്തിൽ നൂറുകൂട്ടം പ്രതീക്ഷയോടെയായിരിക്കാം തറപ്പണി ഒരുവിധം തീർത്തത്. പക്ഷേ, പ്രതീക്ഷകളെല്ലാം പിന്നീട് അസ്ഥാനത്താകുന്നവരാണ് പലരും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"തറപ്പണി കഴിഞാൽ പുരപ്പണി കഴിഞ്ഞു..."അതൊക്കെ പഴമക്കാരുടെ വെറും പഴഞ്ചൊല്ല് മാത്രമാണ്. തറപ്പണി കഴിഞ്ഞാലായിരിക്കും പലരുടേയും നെഞ്ചിടിപ്പ് കൂടുന്നത്. തുടർന്നങ്ങോട്ടുള്ള കാര്യത്തിൽ നൂറുകൂട്ടം പ്രതീക്ഷയോടെയായിരിക്കാം തറപ്പണി ഒരുവിധം തീർത്തത്. പക്ഷേ, പ്രതീക്ഷകളെല്ലാം പിന്നീട് അസ്ഥാനത്താകുന്നവരാണ് പലരും...

നമുക്ക് ഏറെ സന്തോഷം തന്നിട്ടുള്ള ചില കാഴ്കൾ പിന്നീട് നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അതിലൊന്നാണ് പലരുടേയും വീടുപണികളുടെ തുടക്കവും പിന്നീടത് പൂർത്തികരിക്കാൻ സാധിക്കാതെ പാതിവഴിയിൽ നിർത്തേണ്ടി വരുന്നതുമായ കാഴ്ച. വീട് എന്ന സ്വപ്നത്തിന് തുടക്കമിടുമ്പോൾ അവിടുത്തെ പ്രായം ചെന്നവരും കുട്ടികളും സ്ത്രീകളുമെല്ലാം വലിയ ആവേശത്തിലായിരിക്കും.

ADVERTISEMENT

തറയ്ക്ക് കുറ്റിയടിക്കുമ്പോഴും, അതു കഴിഞ് പാതുകം കീറൽ, അതിനുശേഷം തറപ്പണി തുടങ്ങുമ്പോഴുമെല്ലാം കുഞ്ഞുകുട്ടികൾപോലും അവരാൽ സാധിക്കുംവിധം കല്ലും മണ്ണും വെള്ളവുമെല്ലാം എത്തിക്കാൻ ഓടി നടക്കുന്നതു കാണാം. ഒരുവിധം തറപ്പണി തീർന്നാൽ പിന്നെ പ്രതീക്ഷയുടെ അടുത്ത ഘട്ടത്തിലായിരിക്കും എല്ലാവരും.

ഈ മുറി എന്റേത്,  ആ മുറി നിനക്ക്, ടി.വി ഈ മൂലയിൽ വയ്ക്കണം അക്വേറിയം അവിടെ വയ്ക്കണം....അങ്ങനെ നൂറുകൂട്ടം ആഗ്രഹങ്ങൾ അവർ പരസ്പരം കൈമാറി കൊണ്ടേയിരിക്കും.. കൈയിൽ പണമില്ലാത്ത പാവപ്പെട്ട ഗൃഹനാഥന്റെ ഇടനെഞ്ചിൽ അപ്പോഴും പുകയുന്നത് തീയായിക്കും.. ഭാര്യയുടെയും മക്കളുടേയും കൈയിലും കാതിലുമുള്ളതെല്ലാം ഊരിയെടുത്ത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കും തറപ്പണി ഒരു വിധം തീർത്തത്. അപ്പോഴും അടുത്തുള്ള സിമൻ്റ് കടയിലും, കല്ലും മണ്ണും ഇറക്കിയ വകയിലുമെല്ലാം കടങ്ങൾ ബാക്കി വച്ചിട്ടുണ്ടാകും..

ADVERTISEMENT

കുറച്ച് മാസങ്ങൾക്കൊ വർഷങ്ങൾക്കൊ ശേഷം നമ്മൾ ആ വഴിക്ക് വീണ്ടുമൊന്നു പോയാൽ നമ്മുക്ക് കാണാൻ കഴിയുന്നത് വലിയ ആവേശത്തോടെ പണിത തറയിൽ പുല്ലും കാടും പിടിച്ച് കിടക്കുന്ന കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുടെ നെഞ്ചു പിളർക്കുന്ന കാഴ്ചയായിരിക്കും. ചിലപ്പോൾ ആ തറയിൽ മനോഹരമായ വീടും കണ്ടേക്കാം..

Representative shutterstock image © Butus

പക്ഷേ, അത് മറ്റാരുടേയെങ്കിലുമാകാം. തറപ്പണി കഴിഞതിന് ശേഷം മുന്നോട്ട് നീങ്ങാൻ നിവൃത്തിയില്ലാതെ, കിട്ടിയ വിലയ്ക്ക് വസ്തു മറ്റാർക്കെങ്കിലും കൈമാറി മറ്റെവിടേയെങ്കിലും വാടകയ്ക്ക് താമസിക്കുന്നുണ്ടാകും അവരെല്ലാം....പലരുടേയും ഇത്തരം കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുടെ കാഴ്ച വല്ലാത്തൊരു വേദനയാണ്. ചിരട്ടയിൽ പോലും വെളളം കോരിയെടുത്ത് ഓടിനടന്ന് തറ നനച്ചിരുന്ന കുഞ്ഞു പൈതങ്ങളുടെ ഓർമ്മ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും.

ADVERTISEMENT

സ്വന്തമായൊരു വീട് എന്ന വലിയ സ്വപ്നവും പ്രതീക്ഷയും ഉളളിൽ കൊണ്ടു നടന്ന അവിടുത്തെ സ്ത്രീകളും കുട്ടികളുമെല്ലാം കയ്യും മെയ്യും മറന്നു കഷ്ടപ്പെട്ടതല്ലാം കൈവിട്ടു പോയി കരിഞ്ഞുണങ്ങി കിടക്കുന്നതു കാണുമ്പോൾ നെഞ്ച് പൊട്ടാത്തവരായി ആരുണ്ട്....(എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട് ഇത്തരം കാഴ്ചകൾ....)

കാടുമൂടിക്കിടക്കുന്ന തറയിൽ അൽപനേരം നോക്കി നിന്നാൽ പറഞ്ഞറിയിക്കാനാകാത്ത പറ്റാത്ത ഒരു വേദന നമ്മുക്കുള്ളിലൂടെ കടന്നു പോകും...ഒരുപാട് പേരുടെ തറക്കല്ലിടലിനും കട്ടിള വയ്പ്പിനുമൊക്കെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അവരിൽ കുറച്ചു പേരുടെ ഗൃഹപ്രവേശനത്തിന് മാത്രമേ പങ്കെടുക്കാൻ എനിക്ക് സാധിച്ചിട്ടുള്ളൂ.. അതിന് കാരണം ഞാൻ മുകളിൽ വിവരിച്ച ദയനീയത തന്നെയാണ്. തറപ്പണി കഴിഞ്ഞ് പിന്നീട് ഒന്നും ചെയ്യാൻ കഴിയാത്തവർ...ലിന്റൽവരെ പണിത് നിർത്തിയവർ...

വാർപ്പുവരെ ഒരു വിധം എത്തിച്ചതിന് ശേഷം കടം കയറി കിട്ടിയ വിലയ്ക്ക് വസ്തു മറ്റാർക്കൊ വിൽപന നടത്തിയവർ...പണി നടന്നു കൊണ്ടിരിക്കുമ്പോൾ രോഗശയ്യയിലായി വരുമാനം നിലച്ചവർ....കടം കേറി വസ്തു ബാങ്കുകാർ ജപ്തി ചെയ്തവർ....

ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും നമ്മൾ അനേകം സ്വപ്നങ്ങൾ കാണാറുണ്ട്. രണ്ടു സമയത്തും കാണുന്ന സ്വപ്നങ്ങളിൽ ഏറ്റവും മഹത്തരമുള്ളതും സുഖമുള്ളതും അനിവാര്യമായതുമായ സ്വപ്നം 'സ്വന്തമായൊരു വീട്' എന്ന സ്വപ്നമാണ് (സാധാരണക്കാരുടെ കാര്യമാണ് കേട്ടോ). എത്ര ചെറുതായാൽപോലും എല്ലാവർക്കും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകട്ടെ എന്ന് ആത്മാർഥമായി  ആശിക്കുന്നു. പ്രാർത്ഥിക്കുന്നു!

English Summary- Unfinished Dreams of Building A House- Malayali Experience