ഭായിക്ക് കൂലി കൂട്ടിക്കൊടുത്തത് മലയാളിക്ക് ഇഷ്ടമായില്ല; പക്ഷേ യാഥാർഥ്യം മറ്റൊന്ന്; അനുഭവം
ബായ്സാബ്, കാം ഖത്തം ഹോഗയാ....ഫിർ ക്യാ കാം ഹെ...? (ഹിന്ദി വല്യ വശമില്ല. തെറ്റുണ്ടങ്കിൽ ക്ഷമിക്കുക.....) "ചെയ്തിരുന്ന പണി തീർന്നു. ഇനി എന്താണ്പണി....? എന്ന് വൈകുന്നേരം 5 മണിക്ക് ശേഷം ഒരു കൂലിപ്പണിക്കാരൻ ചോദിച്ചുകേൾക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ സംഗതി എനിക്ക് ആദ്യം

ബായ്സാബ്, കാം ഖത്തം ഹോഗയാ....ഫിർ ക്യാ കാം ഹെ...?
(ഹിന്ദി വല്യ വശമില്ല. തെറ്റുണ്ടങ്കിൽ ക്ഷമിക്കുക.....)
"ചെയ്തിരുന്ന പണി തീർന്നു. ഇനി എന്താണ് പണി....? എന്ന് വൈകുന്നേരം 5 മണിക്ക് ശേഷം ഒരു കൂലിപ്പണിക്കാരൻ ചോദിച്ചുകേൾക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ സംഗതി എനിക്ക് ആദ്യം മനസ്സിലായില്ല.
എന്നു ഞാൻ തിരിച്ചു ചോദിച്ചപ്പോൾ ആദ്യം പറഞ്ഞതുതന്നെ ബായി വീണ്ടും ആവർത്തിച്ചു....അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.
_
എന്നാൽ മലയാളി പണിക്കാരുടെ കാര്യമോ? ഉച്ചയൂണ് കഴിഞ്ഞാൽ പിന്നെ മനസ്സും കണ്ണും നാലുമണി ചായയിലേക്കായിരിക്കും. (എല്ലാവരുടേയുമല്ല, നല്ല ആത്മാർഥതയുള്ള പണിക്കാരുമുണ്ട്) ചായകുടി കഴിഞ്ഞാൽ പിന്നെ തട്ടിയും മുട്ടിയും സമയം കളയുന്ന 'പ്രബുദ്ധ' മലയാളികളെയാണ് നമുക്ക് പരിചയം. ക്ലോക്കിൽ നാലര അടിച്ചാൽ പിന്നെ കൈയും കാലും പണി ആയുധവുമെല്ലാം കഴുകാനുള്ള തിരക്കാണ്.
'കമഴ്ന്ന് കിടക്കുന്ന ഒരിലപോലും പിന്നെ അവർ മലർത്തിയിടുകയില്ല.
ചേച്ച്യേ.....
എന്ന നീട്ടിയുള്ള വിളി എത്തിയാൽ മനസ്സിലാക്കണം അന്നത്തെ പണി കഴിഞ്ഞു, കൂലിക്ക് വേണ്ടിയുള്ള വിളിയാണതന്ന്.....
-
ആജ്കാ കാം ഖത്തം കറൊ,, ബാക്കി കാം കൽ കരേഗാ.....
എന്നുപറഞ്ഞ് ബായിക്ക് 850 രൂപ കൂലി കൊടുത്തപ്പോൾ അരവിന്ദ് ബായീടെ മുഖത്ത് എന്തന്നില്ലാത്ത ഖുശി..
ഇതെല്ലാം കണ്ടുനിന്ന അടുത്ത വീട്ടിലെ അമ്മാവൻ ചോദിച്ചു:
എത്രയാ ബംഗാളിക്ക് കൂലി.....?
ഞാൻ പറഞ്ഞു: 850 രൂപ.
അമ്മാവന്റെ അടുത്ത ചോദ്യം:
മലയാളിക്ക് അത്രയല്ലെ കൂലിയൊള്ളു.....
'അതെ,,
പിന്നെന്തിനാണ് ബംഗാളിക്ക് അത്രയും കൂലി കൊടുക്കുന്നത്...?
ബംഗാളിയും മലയാളിയും ചെയ്യുന്നത് ഒരേപണി തന്നെയല്ലെ, പിന്നെ എങ്ങിനേയാണ് രണ്ടു പേർക്കും രണ്ടു തരം കൂലി...?
എന്റെ മറുചോദ്യം അമ്മാവന് വല്ലാതങ്ങ് പിടിച്ചില്ലന്ന് എനിക്കും മനസ്സിലായി... അൽപം രോഷത്തോടെ അമ്മാവൻ പറഞ്ഞു: ഇവരുടെ സ്വഭാവം വെടക്കാക്കുന്നത് നിങ്ങൾ ഗൾഫുകാരാണ്.
500 രൂപക്ക് ഞാൻ പണിക്ക് വിളിച്ചിരുന്ന ബംഗാളിക്കാണ് നിങ്ങൾ 850 രൂപ കൂലി കൊടുത്തത്. ഇനി ഞാനെങ്ങനെ അവനെ പണിക്ക് വിളിക്കും.
ഇതും പറഞ്ഞ് എന്തൊ മുറുമുറുത്തുകൊണ്ട് അമ്മാവൻ വീടിനകത്തേക്ക് വലിഞ്ഞു...
സത്യം പറയാലൊ, അരവിന്ദ് ബായിക്ക് 850 രൂപ കൂലി കൊടുത്താലും പൂതി തീരില്ല... അത്രയധികം പണിയെടുത്തിട്ടുണ്ട് ബായി. മലയാളിയാണങ്കിൽ രണ്ടു ദിവസം ചെയ്താലും തീരാത്ത പണിയാണ് ഒറ്റ ദിവസം കൊണ്ട് ചെയ്ത് തീർത്തത്. എന്നിട്ടും അഞ്ച് മണി കഴിഞ്ഞതിന് ശേഷം "ഇനി അടുത്ത പണി എന്താണ്...." എന്ന് ചോദിക്കുന്ന ബംഗാളിയും,,
നാലുമണിയായാൽ ചായയും പഴംപൊരിയും തിന്ന് കൈയും കാലും കഴുകി എണ്ണപൂശി വസ്ത്രം മാറി കൂലിയും എണ്ണിവാങ്ങി തടിയൂരുന്ന മലയാളിയും തമ്മിൽ ആകെയുള്ള സാമ്യത ചാന്ത്പൊട്ട് സിനിമയിൽ ദിലീപ് പറഞ്ഞതുപോലെ,, ബാംഗാളിയിലും "ളി" ഉണ്ട്. ഞമ്മടെ മലയാളിയിലും "ളി" ഉണ്ട് എന്നത് മാത്രമാണ്! (ഇത് എല്ലാവരുടെയും കാര്യമല്ല, നല്ല ആത്മാർഥതയുള്ള മലയാളി പണിക്കാരുമുണ്ട്. ഇത് അവരെ ഉദ്ദേശിച്ചല്ല.)
.......
നിങ്ങളിൽ ആർക്കെങ്കിലും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടൊ...?
English Summary- Equal Wage for Bengali and Malayali- Experience