'കല്ലും, മണ്ണും, മരവും, സിമന്റും കമ്പിയുമെല്ലാം ചേർന്ന കെട്ടിടം മാത്രമല്ല വീട്. വീടെന്ന വാക്കിന്റെ അർഥം: 'ശാന്തി, സമാധാനം, ആശ്വാസം, സ്വസ്ഥത, സ്വൈരം, വിശ്രമം, സുഖം, സഹവാസം, സ്നേഹം, സൗഹൃദം...അങ്ങനെ പലതുമാണ്. നാമൊക്കെജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലുംപല സ്ഥലത്തും പല വീടുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കല്ലും, മണ്ണും, മരവും, സിമന്റും കമ്പിയുമെല്ലാം ചേർന്ന കെട്ടിടം മാത്രമല്ല വീട്. വീടെന്ന വാക്കിന്റെ അർഥം : 'ശാന്തി, സമാധാനം, ആശ്വാസം, സ്വസ്ഥത, സ്വൈരം, വിശ്രമം, സുഖം, സഹവാസം, സ്നേഹം, സൗഹൃദം...അങ്ങനെ പലതുമാണ്. നാമൊക്കെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലും പല സ്ഥലത്തും പല വീടുകളിലും താമസിച്ചിരിക്കുമെങ്കിലും അതില്‍ ഏറ്റവും പ്രിയങ്കരം നമ്മൾ ജനിച്ചു വളര്‍ന്ന നമ്മുടെ വീട്  തന്നെയാവും.

----

ADVERTISEMENT

''വീട്ടിലുള്ളവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനും, അണുകുടുംബ വ്യവസ്ഥിതിയിൽ വീട്ടിലുള്ളവർക്ക് പേടി കൂടാതെ അന്തിയുറങ്ങാനും ഒറ്റ നില വീടാണ് ഉത്തമം...'' എന്ന് അടുത്തിടെ ഞാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ, അതിന്‌ മറുപടിയായി ഒരാൾ (പുച്ഛ ഭാവത്തിൽ) പ്രതികരിച്ചത് ''ഒറ്റനില വീട്ടിലൊക്കെ വീട്ടുകാർക്കിടയിലുള്ള ബന്ധം നുരഞ്ഞു പതഞ്ഞു പൊങ്ങുകയാണ്...'' എന്നായിരുന്നു.

സ്നേഹം, സഹവർത്തിത്വം, കുടുംബബന്ധങ്ങളിലെ നിഷ്കളങ്കതയും സത്യസന്ധതയും, ഇതിനെല്ലാം ഇന്ന് മൂല്യശോഷണം വന്നിരിക്കുന്നു എന്നത് ശരിതന്നെ. എന്നിരുന്നാലും, നഷ്ടപ്പെട്ടുപോകുന്ന ജീവിതമൂല്യങ്ങൾ തിരികെ പിടിക്കാൻ നമ്മൾ ശ്രമിച്ചാലേ അൽപമെങ്കിലും  വരുംതലമുറയ്ക്ക് ബാക്കിയായി കിട്ടൂ. അതിൽ വീടുകളുടെ അകത്തളങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്

ADVERTISEMENT

എന്റെ അനുഭവം പറയാം. മാതാപിതാക്കളുടെ ഒൻപതു മക്കളിൽ ഇളയവനായ ഞാൻ ജനിച്ചതും വളർന്നതും (മുപ്പത് വയസ്സുവരെ ജീവിച്ചതുമെല്ലാം) ഓടുമേഞ്ഞ ഒറ്റനില വീട്ടിലാണ്. പിന്നീട് എനിക്ക് കുടുംബമായപ്പോൾ ഞാൻ വച്ചത് രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ചെറിയ ഒറ്റനില വീടാണ്. മൂന്നു മക്കളുള്ള ഞങ്ങളുടെ അഞ്ചംഗ കുടുംബം എല്ലാവരും ഒരു മുറിയിലോ, അല്ലെങ്കിൽ അടുത്തടുത്തുള്ള രണ്ടു മുറികളിലോ ആയാണ് ഉറങ്ങിയിരുന്നത്.

അന്ന് മക്കൾ വീട്ടിലുള്ള സമയത്തെല്ലാം ഞങ്ങൾ എല്ലാവരും കയ്യെത്തും ദൂരത്തുതന്നെ ഉണ്ടായിരുന്നു. ഒറ്റനില വീട് പിന്നീട് അൽപം സൗകര്യങ്ങളോടുകൂടി ഇരുനില വീടായി പുതുക്കി പണിതു. മൂത്ത മകന്റെ കിടപ്പുമുറി അപ്പോൾ മുകൾനിലയിലാണ് സെറ്റ് ചെയ്തത്. അതിനുശേഷം കണ്ടത്, മകൻ അവന്റെ കിടപ്പുമുറിയും അവന്റെ ലോകവും മാത്രമായി ഒതുങ്ങി കൂടുന്നതാണ്.

ADVERTISEMENT

ക്‌ളാസിനും മറ്റുമായി പുറത്തു പോയി വരുമ്പോഴും, അതിനിടയിൽ ഭക്ഷണം കഴിക്കാനും മാത്രമാണ് അവനെ ഞങ്ങൾ കാണുന്നതുതന്നെ. മക്കളും മാതാപിതാക്കളും സഹോദരീ-സഹോദരങ്ങളുമായി വല്ലാത്തൊരു അകൽച്ച ഫീൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് മുകളിലെ കിടപ്പുമുറി തത്കാലം അടച്ചിടാൻ മകൻതന്നെ തീരുമാനിക്കുന്നതും അവന്റെ കിടപ്പുമുറി താഴത്തെ നിലയിൽ സെറ്റ് ചെയ്യുന്നതും!

---

വീടിന്റെ നിർമ്മാണരീതിയിൽ വീട്ടിലുള്ളവർ തമ്മിലുള്ള ബന്ധത്തിൽ ഒരു തരത്തിലുമുള്ള 'നുരഞ്ഞു പൊന്തലും, പതഞ്ഞു പൊന്തലും' ഉണ്ടാക്കുന്നില്ല എന്ന് പറയുന്നവരുടെ ചിന്തയിൽ 'കല്ലും, മണ്ണും, മരവും, സിമന്റും, കമ്പിയുമെല്ലാം ചേർന്ന' കേവലം ഒരു കെട്ടിടം മാത്രമാണ് വീട്!. എന്നാൽ പലർക്കും അത് അങ്ങനെയല്ല! 'കൂടുമ്പോൾ ഇമ്പം' കൈവരുന്നതാണ് കുടുംബം എന്ന് വെറുതെ പറയുന്നതല്ല!....

English Summary- Influence of House in Persons Behaviour- House Experience 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT