മലയാളിയുടെ മനഃശാസ്ത്രം: കടംവാങ്ങി വീടുവയ്ക്കുന്നതിൽ എന്താ തെറ്റ്? അനുഭവം
അടിസ്ഥാനപരമായി കടം വാങ്ങി വീടുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ എക്കാലത്തേയും നിലപാട്. വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ലാപ്ടോപ്പ് വാങ്ങുന്നതും ഗ്രഹോപകരണങ്ങൾ വാങ്ങുന്നതും കടമെടുത്തുകൊണ്ടേ പറ്റൂ മിക്കവർക്കും. ശരിയാണ്,
അടിസ്ഥാനപരമായി കടം വാങ്ങി വീടുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ എക്കാലത്തേയും നിലപാട്. വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ലാപ്ടോപ്പ് വാങ്ങുന്നതും ഗ്രഹോപകരണങ്ങൾ വാങ്ങുന്നതും കടമെടുത്തുകൊണ്ടേ പറ്റൂ മിക്കവർക്കും. ശരിയാണ്,
അടിസ്ഥാനപരമായി കടം വാങ്ങി വീടുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ എക്കാലത്തേയും നിലപാട്. വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ലാപ്ടോപ്പ് വാങ്ങുന്നതും ഗ്രഹോപകരണങ്ങൾ വാങ്ങുന്നതും കടമെടുത്തുകൊണ്ടേ പറ്റൂ മിക്കവർക്കും. ശരിയാണ്,
അടിസ്ഥാനപരമായി കടം വാങ്ങി വീടുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ എക്കാലത്തേയും നിലപാട്. വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ലാപ്ടോപ്പ് വാങ്ങുന്നതും ഗ്രഹോപകരണങ്ങൾ വാങ്ങുന്നതും കടമെടുത്തുകൊണ്ടേ പറ്റൂ മിക്കവർക്കും. ശരിയാണ്, പണ്ടുള്ളോർ വീട് വയ്ക്കുമ്പോൾ വലിയ കടമുണ്ടായിരുന്നില്ല.
കാരണം കടം വാങ്ങി വീട് വയ്ക്കാൻ അവരെയന്ന് ആരും ഉപദേശിക്കാറില്ല. തിളങ്ങുന്ന വീടുകൾ ആർക്കും പരിചയവുമില്ല. കൈയിലുള്ള പണംകൊണ്ടും തങ്ങളുടെ തന്നെ അധ്വാനം കൊണ്ടും ആവുന്നതു പോലെ ചെയ്യുന്നതായിരുന്നു അന്നത്തെ രീതി. അവർ ചെയ്യുന്നതെന്തോ അതായിരുന്നു വീട്.
ഏറ്റവും ആദ്യം തള്ളപ്പുരയുണ്ടാക്കും. ശേഷം കാലങ്ങളെടുത്ത് തള്ളപ്പുരയിൽ നിന്ന് ചായ്പ്പുകളുണ്ടാക്കും. ഒന്നോ രണ്ടോ ചെറുമുറികൾ അതാണ് തള്ളപ്പുര. അതിന്റെ അടിത്തറയെന്നത് ഇപ്പോൾ കാണുന്നതുപോലെ ചാലുകൾ നിർമ്മിച്ച് അതിനകത്ത് കരിങ്കല്ലുകൾ ഇട്ടല്ല. ഭൂമിയുടെ പ്രതലത്തിൻമേൽ വലിയ മൺതിട്ടയായിരുന്നു അടിത്തറയും ബേസ്മെന്റും. അതിൻമേൽ ഭിത്തി നിർമ്മാണം. ഭിത്തിയും മണ്ണായിരിക്കും.
ഭിത്തിമേൽ ചുണ്ണാമ്പ്, തേക്കും നിലത്ത് ചുണ്ണാമ്പും മണലും ചേർത്ത മിശ്രിതമിട്ട് നന്നായി മെഴുകും. കഴിഞ്ഞു. കുഞ്ഞുജനാലകളിൽ ഇനാമലടിക്കും. അരികു തിണ്ണയിൽ നിരന്നിരിക്കാം. അതായിരുന്നു സ്വാശ്രയ വീട്. ഇനി അത്തരം വീടുകൾ നമ്മുടെ ജീവിതരീതിക്കുതകുന്നതല്ല.
ഇന്നത്തേത് പരാശ്രയ വീടാണ്. എന്തിനും മറ്റൊരാളെ / മാർക്കറ്റിനെ ആശ്രയിക്കണം. ഒട്ടേറെ സാമഗ്രികൾ വാങ്ങണം. വീട് വലിയൊരു സാമൂഹികോൽപന്നമായി മാറിക്കഴിഞ്ഞു.
പ്ലാൻ-കടം വാങ്ങൽ-വാസ്തു- കുറ്റിയടി-തറപണി- കടംവാങ്ങൽ- ഭിത്ത- തടിപ്പണി- കോൺക്രീറ്റ്- കടംവാങ്ങൽ...
ആവർത്തിച്ചു കേറിവരുന്നത് കടം വാങ്ങൽ മാത്രമാണ്. കടം വാങ്ങുന്നു. വീടുവയ്ക്കുന്നു. എന്താ അതിൽ തെറ്റ്?
തെറ്റൊന്നുമില്ല. രാജ്യങ്ങളും വമ്പൻ കമ്പനികളും മുതൽ കുടുംബശ്രീക്കാർ വരെ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ഇടക്കിടെ സംഭവിക്കുന്ന ആത്മഹത്യകളാണ് നമ്മെ അലോസരപ്പെടുത്തുന്നതും കടത്തിനെതിരെയുള്ള ചിന്തയുണ്ടാക്കുന്നതും. രണ്ട് ദിവസം കഴിഞ്ഞാൽ നാം വീണ്ടും കടം വാങ്ങും. സ്ത്രീധന മരണങ്ങളുണ്ടാകുമ്പോൾ കുറച്ച് ദിവസം സ്ത്രീധനത്തിനെതിരെ പോസ്റ്റുകളിട്ട് പ്രതിഷേധിക്കുന്നതുപോലെയാണ് കടം വാങ്ങലിനെതിരെയും നാം രോഷം കൊള്ളുന്നത്.
സ്ത്രീധനവും കടംവാങ്ങലും പക്ഷേ രണ്ടും രണ്ടാണ്. സ്ത്രീധനം വിവാഹത്തിന് വേണ്ടുന്ന ഒന്നായിട്ടാണ് പരിഗണിക്കുന്നതെങ്കിൽ വീട് നിർമ്മാണത്തിനാണ് കടം വാങ്ങുന്നത്. സ്ത്രീധനം ഉണ്ടാക്കുന്നതിനും കടം വാങ്ങാറുണ്ട്. അതുകൊണ്ട് സ്ത്രീധനത്തേക്കാൾ മികച്ചതാണ് കടംവാങ്ങി വീടുവയ്ക്കുന്നത് എന്നേ ഞാൻ പറയൂ.
പക്ഷേ എത്ര കടം വാങ്ങും? 'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ' എന്ന പഴമൊഴിയൊക്കെ അടിച്ചു വാരി ദൂരെ കളഞ്ഞിട്ടുണ്ട്. കൊത്തുന്നതിന് പ്രത്യേക അളവൊന്നുമില്ലിപ്പോൾ. ഈയിടെ കോഴിക്കോട്ട് താമരശ്ശേരിക്കടുത്തുനിന്ന് ഒരാൾ വിളിച്ചു. 1300 സ്ക്വയർഫീറ്റിലുള്ള പ്ലാൻ എനിക്കയച്ചു തന്നു. അത് മികച്ചൊരു പ്ലാനായിരുന്നു. പിന്നെന്താണ് പ്രശ്നം?
കുറേയധികം മാറ്റങ്ങൾ നിലവിലെ പ്ലാനിൽ കൊണ്ടുവരണം. എന്തൊക്കെയാണ് മാറ്റങ്ങൾ?
മാറ്റങ്ങളുടെ ഒരു കെട്ടുതന്നെയഴിച്ചു അദ്ദേഹം. ഞാൻ മൂന്നോ നാലോ മാറ്റങ്ങൾ അദ്ദേഹത്തിന് ചെയ്തുകൊടുക്കുകയും ചെയ്തു. രാവിലെ അഞ്ചു മണിക്കും രാത്രി പതിനൊന്നുമണിക്കുമൊക്കെ ടിയാന്റെ വിളിവന്നപ്പോൾ പന്തികേട് മണത്ത ഞാൻ ഒർജിനൽ ഡ്രോയിങ്ങിൽ കണ്ട ഡിസൈനറെ വിളിച്ച് കാര്യമന്വേഷിച്ചു. അപ്പോഴാണറിയുന്നത് ടിയാന്റെ പണി തന്നെ അതാണെന്ന്.
രസകരമായ സംഭവം എന്താണെന്ന് വച്ചാൽ പ്ലാൻ പ്രകാരം ഫൗണ്ടേഷൻ പണിതുവത്രെ. ഡ്രോയിങ്ങിനോ ലോഞ്ചിങ്ങിനോ ഒന്നും പണം കൊടുത്തിട്ടില്ലത്രെ. മൊത്തം കടത്തിലാണെന്നും. പക്ഷേ അദ്ദേഹം ആ പ്ലാനിൽ എവിടെ നിന്നൊക്കെ സൗജന്യമായി മാറ്റങ്ങൾ ചെയ്യിപ്പിക്കാൻ കഴിയുമോ അവിടെ നിന്നൊക്കെ അത് ചെയ്യിപ്പിക്കാൻ എന്നതാണത്രെ ടിയാന്റെ ഇപ്പോഴത്തെ ജോലി. അതായത് പ്ലാൻ പ്രകാരം അടിത്തറ പണിതിട്ടും ആവശ്യത്തിന് പണമില്ലാതിരുന്നിട്ടും പ്ലാനിൽ വീണ്ടും വീണ്ടും മാറ്റങ്ങൾക്കു വേണ്ടി അയാൾ ഓടിനടക്കുകയാണ് എന്നർത്ഥം. ഓട്ടത്തിനിടയിൽ സർവ്വ ഔചിത്യബോധവും നഷ്ടപ്പെടുന്നു.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? തങ്ങളുടെ വരുമാനംആസ്തി-സ്രോതസ് ഇതെല്ലാം മനസിലാക്കിക്കൊണ്ട് ഒരു പ്ലാനിലേക്ക് എത്താൻ പലർക്കുമാവുന്നില്ല. പറഞ്ഞുവന്നത് എന്തെന്നാൽ, കുറച്ച് കടം വാങ്ങൂ, ഒരു ചെറിയ വീട് വയ്ക്കൂ. കടം വാങ്ങിയ പണം കൊണ്ട് പൂർത്തീകരിക്കാൻ പറ്റണം വീടിനെ. പറ്റാവുന്ന രീതിയിൽ ചെയ്ത വീട്ടിൽ താമസിക്കുന്നത് കുറ്റകൃത്യമൊന്നുമല്ലല്ലോ.
ഇനി അഥവാ കടമെടുത്ത പണം കൊണ്ട് വീട് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്ന് കരുതുക; വീണ്ടും കടമെടുക്കാൻ ബാങ്കിലേക്ക് ഓടാതിരിക്കുക. അവശേഷിക്കുന്ന ജോലികൾ പണം വരുന്നതിനനുസരിച്ച് ചെയ്ത് തീർക്കാവുന്നതേയുള്ളു. നിങ്ങൾക്കതിനാവില്ലെങ്കിൽ നിങ്ങളുടെ മക്കളത് പൂർത്തീകരിക്കട്ടെ.
നിങ്ങളുടെയും ഡിസൈനറുടെയും ആലോചനകളുടെയും ചർച്ചകളുടെയും തീരുമാനങ്ങളാണ് ഓരോ വീടും. അല്ലാതെ പുറത്തുള്ളവരുടെ നിലപാടുകൾ പ്രതിഫലിക്കുന്ന ഇടങ്ങളാകരുത് നാം താമസിക്കുന്ന വീടുകൾ. ചെറിയ കടം-ചെറിയ വീട്- ചെറിയ ജീവിതം. വീടിനെ അലങ്കരിച്ചലങ്കരിച്ച് ഹോമിക്കാനുള്ളതല്ലല്ലോ സാർ ഈ നിസ്സാരമായ മനുഷ്യായുസ് എന്ന ഓർമ്മ എന്തുകൊണ്ടും നമ്മളോരോരുത്തരും മനസിൽ കൊണ്ട് നടക്കുന്നതാണ് നല്ലത്.
ചെറിയ വീട്ടിൽ താമസിക്കുന്നതിന്റെ പേരിൽ നമ്മെ ജപ്തി ചെയ്യാറില്ല പക്ഷേ കടം കേറിയാൽ നാം കുടിയിറക്കപ്പെടും. സങ്കടം പറഞ്ഞ് കടത്തെ പ്രതിരോധിച്ചു നിൽക്കാനാവില്ലല്ലോ നമുക്ക്..അതാണല്ലോ കടത്തിന്റെ ചലനനിയമം. ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടുമാണ് വ്യത്യസ്തരാവേണ്ടത്, അല്ലാതെ വലിയ വീട് വലിയ കടത്തിൻമേൽ നിർമ്മിച്ച് അതിൻമേൽ നിറങ്ങളടിച്ച് അതിനകത്ത് താമസിക്കുന്നത് അശാസ്ത്രീയമാണ്. ആയിരം കുടത്തെ എത്രനാൾ വേണമെങ്കിലും മൂടിവയ്ക്കാം, പക്ഷേ ചെറിയൊരു കടത്തെപ്പോലും ദീർഘനാൾ മൂടിവയ്ക്കാൻ നമുക്കാവില്ല.
അതിനാൽ കടംവാങ്ങൽ ശാസ്ത്രീയവും ഔചിത്യബോധത്തോടും കൂടിയായിരിക്കണം എന്നതാണ് അത്യന്താപേക്ഷിതമായത്. അതാണ് വീടിന്റെയും ജീവിതത്തിന്റെയും ശരിയായ മാനേജ്മെന്റും പ്ലാനും. വാടകവീട് മികച്ചൊരു പോംവഴിയാണ്. പലയിടങ്ങൾ പല ഭാഷ പല സംസ്കാരം പലതരം ആളുകൾ ബന്ധങ്ങൾ ഇതെല്ലാം ലഭിക്കാൻ വാടക ജീവിതം ഏറെ സഹായകരമാണ്. സ്ഥലമാറ്റം നിരന്തരം ലഭിക്കുന്ന ജോലിയാണെങ്കിൽ വാടക വീടു തന്നെയാണ് ശരണം. മരണംവരെ താമസിക്കാൻ വാടകവീട് മതി എന്ന ചിന്ത പക്ഷെ ശരാശരി മലയാളിക്ക് ഉണ്ടാവാൻ സാധ്യതയൊന്നുമില്ല.
English Summary- Good Debt or Bad Debt Some Random Thoughts about House