വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ; വിഡിയോ
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി നല്ലൊരു വീട്. ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല വീടുപണി. 'ഹോം' പണിയുംമുമ്പ് അതിനെക്കുറിച്ചുള്ള 'ഹോംവർക്ക്' തീർച്ചയായും ചെയ്തിരിക്കണം. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി നല്ലൊരു വീട്. ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല വീടുപണി. 'ഹോം' പണിയുംമുമ്പ് അതിനെക്കുറിച്ചുള്ള 'ഹോംവർക്ക്' തീർച്ചയായും ചെയ്തിരിക്കണം. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി നല്ലൊരു വീട്. ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല വീടുപണി. 'ഹോം' പണിയുംമുമ്പ് അതിനെക്കുറിച്ചുള്ള 'ഹോംവർക്ക്' തീർച്ചയായും ചെയ്തിരിക്കണം. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി നല്ലൊരു വീട്. ലാഘവത്തോടെ സമീപിക്കേണ്ട ഒന്നല്ല വീടുപണി. 'ഹോം' പണിയുംമുമ്പ് അതിനെക്കുറിച്ചുള്ള 'ഹോംവർക്ക്' തീർച്ചയായും ചെയ്തിരിക്കണം. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി (ഇൻസൈറ്റ് ആര്‍ക്കിടെക്ചറൽ ഐഡിയാസ്) സംസാരിക്കുന്നു.
1. പ്ലോട്ടിനെപ്പറ്റി അറിയുക
പ്ലോട്ട് നന്നായി സ്റ്റഡി ചെയ്തതിനു ശേഷം മാത്രം പ്ലാൻ തയാറാക്കുക. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് തട്ടുതട്ടുകളായിട്ടുള്ള പ്ലോട്ടുകളും ശരിയായ ആകൃതിയില്ലാത്തതുമായ പ്ലോട്ടുകളും വീട് നിർമിക്കാനായി തിരഞ്ഞെടുക്കേണ്ടി വരാറുണ്ട്. അങ്ങനെയുള്ളപ്പോൾ ആ പ്ലോട്ടിനു ചുറ്റും മതിലുകെട്ടി മണ്ണിട്ട് നികത്തിയെടുക്കാറുണ്ട്. പക്ഷേ എല്ലായിടത്തും അങ്ങനെ ചെയ്യേണ്ട കാര്യമില്ല. പ്ലോട്ട് എങ്ങനെയാണോ കിടക്കുന്നത് അതിനനുസരിച്ച് വീടിന്റെ പ്ലാൻ ചെയ്യുക എന്നതാണ് അടിസ്ഥാനപരമായ കാര്യം. അങ്ങനെ ചെയ്യുമ്പോള്‍ റീറ്റെയിനിങ് വോൾ, എർത്ത് ഫില്ലിങ് തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുന്നത് വഴി ചെലവ് കുറയ്ക്കാൻ സാധിക്കും.
2. പ്ലാൻ തയാറാക്കുക
പ്ലാൻ ചെയ്യുമ്പോൾ Space Utilization ഉറപ്പായിട്ടും ചെയ്യേണ്ട കാര്യമാണ്. നിർമാണചെലവ് വളരെ കൂടിയ ഈ കാലഘട്ടത്തിൽ ഓരോ സ്ക്വയർഫീറ്റും പ്രധാനപ്പെട്ടതാണ്. 2500/ സ്ക്വയർഫീറ്റ് ചെലവ് വരുകയാണെങ്കിൽ അതിൽ 1 സ്ക്വയർഫീറ്റ് ഒഴിവാക്കാൻ പറ്റുന്നതാണെങ്കിൽ 2500 രൂപ സേവ് ചെയ്യാൻ സാധിക്കും. അങ്ങനെ 100 സ്ക്വയർ ഫീറ്റാകുമ്പോൾ 2.5 ലക്ഷം രൂപ സേവ് െചയ്യാൻ സാധിക്കും. 2000 സ്ക്വയർ ഫീറ്റ് വീട് നിർമിക്കുകയാണെങ്കിൽ 2000 സ്ക്വയർഫീറ്റും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കണം. എങ്കില്‍ മാത്രമേ നമുക്ക് കോസ്റ്റ് കുറച്ചുകൊണ്ട് വീട് നിർമിക്കാൻ സാധിക്കൂ.
3. മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
നമ്മുടെ പരിസരപ്രദേശത്ത് കിട്ടുന്നതും അഥവാ പുറത്തുനിന്ന് കൊണ്ടുവരേണ്ടതാണെങ്കിൽ ട്രാൻസ്‌പോർട്ടേഷൻ ചാർജ് കുറച്ച് സാധനങ്ങൾ എങ്ങനെ എത്തിക്കാൻ പറ്റുമെന്നും ചിന്തിച്ച് നമ്മുടെ ബജറ്റിനനുസരിച്ച് സാധനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തടി ആവശ്യമാണെങ്കിൽ നമുക്കു ചുറ്റുമുള്ള മരങ്ങൾ ഉപയോഗിക്കുക. ഫൗണ്ടേഷൻ സെലക്റ്റ് ചെയ്യുമ്പോൾ റോക്കാണ് കിട്ടാൻ സാധ്യതയെങ്കിൽ റോക്ക് ഉപയോഗിക്കുക. ലാറ്ററൈറ്റ് ബ്ലോക്കാണ് കിട്ടുന്നതെങ്കിൽ അതുപയോഗിക്കുക. ആ രീതിയിൽ വേണം വീടിന്റെ പ്ലാന്‍ സെറ്റ് ചെയ്യാൻ. ഒരുപാട് വെയ്റ്റ് കേറ്റാത്ത രീതിയിലാണെങ്കിൽ വീടിന്റെ ബേസ്മെന്റ് മാറ്റാൻ സാധിക്കും. ഒരുപാട് വെയ്റ്റ് വരുന്ന സ്ഥലത്താണ് കോളംബീം യൂസ് ചെയ്യുന്നത്. മുകളിലത്തെ കോൺക്രീറ്റ് ഒഴിവാക്കി സ്ട്രക്ചർ റൂഫ് ചെയ്താൽ ബേസ്മെന്റ് സ്ട്രോങ്ങ് ആയി ചെയ്യണമെന്നില്ല. ബേസ്മെന്റ് തൊട്ടേ അനാവശ്യ ചെലവ് കുറയ്ക്കാൻ സാധിക്കും.
4. വീടുപണി ഒരു ഡിസൈനറെ ഏൽപിക്കുക
പലരും കൺസൾട്ടന്റ് ഫീസ് കൊടുക്കണമെന്ന് കരുതി അവരെ ഒഴിവാക്കാറുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം സാങ്കേതിക ജ്ഞാനമില്ലാത്ത ഒരാൾ വീടുപണിയുന്നതും നല്ല ഒരു കൺസൾട്ടന്റ്/സൂപ്പർവൈസർ വീടുപണിയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. അനുഭവവും അറിവുമുള്ള നല്ല ഒരു കൺസൾട്ടന്റ് ആണെങ്കില്‍ വീടുപണിയുന്ന സമയത്ത് അനാവശ്യചെലവുകൾ ഒഴിവാക്കാനും സാധിക്കും. മെറ്റീരിയൽ സെലക്‌ഷൻ തൊട്ട് നിർമാണത്തിന്റെ ഓരോഘട്ടത്തിലും ചെലവ് മൊത്തം ബജറ്റിന്റെ ഏകദേശം 20 ശതമാനത്തോളം സേവ് െചയ്യാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും വീടു പണിയുമ്പോൾ ഒരു കൺസൾട്ടന്റിനെ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്.
5. ആവശ്യങ്ങൾ ഫാമിലിയുമായി ചേർന്ന് തീരുമാനിക്കുക
നമ്മുടെ ആവശ്യങ്ങൾ കുടുംബാംഗങ്ങളുമായി ചേർന്നിരുന്ന് ആലോചിച്ചു തീരുമാനിക്കുക. രണ്ട് ബെഡ്റൂം ആവശ്യമുള്ളയിടത്ത് 5 ബെഡ്റൂം നിർമിക്കേണ്ട ആവശ്യമില്ലല്ലോ. അടുത്ത 5 വർഷത്തിനിടയിൽ നമുക്ക് എന്തൊക്കെ ആവശ്യമുണ്ടോ അത് മുന്നിൽ കണ്ട് വേണം ഓരോ ആവശ്യങ്ങളും തീരുമാനിക്കേണ്ടത്. ഗസ്റ്റ് റൂമുകൾ ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക.
English Summary- Things to know while Planning your Dream Home- Video Tips