പൊതു നിരത്തിനോടോ, പൊതുസ്ഥലത്തിനോടോ, പൊതു ജലാശയത്തിനോടോ ചേർന്ന് നിർമിക്കുന്ന മതിലിന് അനുമതി ലഭ്യമാക്കേണ്ടതാണ്. മറ്റുള്ള വശത്ത് മതില് കെട്ടുന്നതിന് അനുമതി ആവശ്യമില്ല. എന്നാൽ അനുമതി ആവശ്യമുള്ള സംഗതിയിൽ ചട്ടപ്രകാരമുള്ള ഫീസ് അടയ്‌ക്കേണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങളും അവയ്ക്കുള്ള മറുപടികളും.

• മതിലു കെട്ടുന്നതിന് അനുമതി വേണമോ?

ADVERTISEMENT

ചട്ടം 69 പ്രകാരം പൊതു നിരത്തിനോടോ, പൊതുസ്ഥലത്തിനോടോ, പൊതു ജലാശയത്തിനോടോ ചേർന്ന് നിർമിക്കുന്ന മതിലിന് അനുമതി ലഭ്യമാക്കേണ്ടതാണ്. മറ്റുള്ള വശത്ത് മതില് കെട്ടുന്നതിന് അനുമതി ആവശ്യമില്ല. എന്നാൽ അനുമതി ആവശ്യമുള്ള സംഗതിയിൽ ചട്ടപ്രകാരമുള്ള ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടാതെ നിർമാണം പൂർത്തിയായ ശേഷം ചട്ടം 71 പ്രകാരം കംപ്ലീഷൻ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. 

• കിണർ കുഴിക്കുന്നതിന് / സെപ്റ്റിക് ടാങ്ക് കിട്ടുന്നതിന് അനുമതി ആവശ്യമാണോ?

അനുമതി ആവശ്യമാണ്. കിണർ കുഴിക്കുന്നതിന് ലഭ്യമാക്കേണ്ട അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ചട്ടം 75 ൽ പ്രതിപാദിക്കുന്നു. സെപ്റ്റിക് ടാങ്കിന് ചട്ടം 79 (4) അനുസരിച്ച് ഏകകുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ. മീ അകലത്തിലും മറ്റു നിർമാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും സെപ്റ്റിക് ടാങ്ക് നൽകാവുന്നതാണ്. പക്ഷേ, ചട്ടം 23 (1) പ്രകാരം notified റോഡിനോടോ, 6 മീറ്ററിൽ കൂടുതൽ വീതിയുള്ള un- notified റോഡിനോടോ ചേർന്ന് വരുന്ന പ്ലോട്ട് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലം വിട്ടുമാത്രമേ ഇത്തരത്തിലുള്ള നിർമാണങ്ങൾ നൽകുവാൻ പാടുള്ളൂ. 

ADVERTISEMENT

• കെട്ടിടങ്ങളുടെ മുകളിൽ Sheet roof structure നി‍‍ർമിച്ചാൽ അതു മറ്റൊരു ഫ്ളോർ ആയി കണക്കാക്കി അനുമതി വാങ്ങേണ്ടതുണ്ടോ?

കെട്ടിടത്തിന്റെ ഉയരം 10 മീറ്ററിൽ അധികരിക്കാത്തതും 3 നില വരെയുള്ളതുമായ single family residential buildings-ന് മുകളിൽ പരമാവധി 2.4 മീറ്റർ വരെ ഉയരമുള്ളതും 4 വശവും തുറന്നതുമായ (ചട്ടം 74) Sheet roof structure നിർമിച്ചാൽ മറ്റൊരു ഫ്ലോർ ആയി കണക്കാക്കുന്നതല്ല. എന്നാൽ, മറ്റെല്ലാ വിനിയോഗത്തിലുമുള്ള കെട്ടിടങ്ങൾക്ക് മുകളിലുള്ള Sheet roof construction മറ്റൊരു ഫ്ലോർ ആയി കണക്കാക്കുന്നതാണ്. 

ADVERTISEMENT

• ഒരു പുരയിടത്തിലുള്ള നിർമാണം unauthorized എന്ന കാരണത്താൽ അതേ പുരയിടത്തിലെ മറ്റൊരു നിർമാണത്തിന് പെർമിറ്റ് നിരസിക്കുമോ?

നിരസിക്കുന്നതാണ്. ചട്ടം 3 (1) രണ്ടാമത്തെ പ്രൊവിസോ പ്രകാരം സൈറ്റും നിലവിലെ കെട്ടിടങ്ങളും അംഗീകൃതമാണെങ്കിൽ മാത്രമേ ടി സൈറ്റിൽ പുതിയ നിർമാണങ്ങളും, നിലവിലെ കെട്ടിടത്തോട് ചേർന്നുള്ള കൂട്ടിച്ചേർക്കലുകൾ / വിപുലീകരണങ്ങൾ എന്നിവയും അനുവദിക്കുകയുള്ളൂ. 

***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019,  KPBR-2019)

English Summary- Permission for Compound Wall- Building Rules Explained