ഇടത്തരം കുടുംബങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, അവരിൽ പലർക്കും പറയാനുള്ളത് സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് (പ്രത്യേകിച്ച് അടുത്തിടയ്ക്ക് വീടുപണി പൂർത്തിയാക്കിയവർ). മാന്യമായ തൊഴിലുള്ളവർ പോലും കടബാധ്യതകളിൽ നിന്നും മുക്തരല്ല

ഇടത്തരം കുടുംബങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, അവരിൽ പലർക്കും പറയാനുള്ളത് സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് (പ്രത്യേകിച്ച് അടുത്തിടയ്ക്ക് വീടുപണി പൂർത്തിയാക്കിയവർ). മാന്യമായ തൊഴിലുള്ളവർ പോലും കടബാധ്യതകളിൽ നിന്നും മുക്തരല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടത്തരം കുടുംബങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, അവരിൽ പലർക്കും പറയാനുള്ളത് സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് (പ്രത്യേകിച്ച് അടുത്തിടയ്ക്ക് വീടുപണി പൂർത്തിയാക്കിയവർ). മാന്യമായ തൊഴിലുള്ളവർ പോലും കടബാധ്യതകളിൽ നിന്നും മുക്തരല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടത്തരം കുടുംബങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, അവരിൽ പലർക്കും പറയാനുള്ളത് സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് (പ്രത്യേകിച്ച് അടുത്തിടയ്ക്ക് വീടുപണി പൂർത്തിയാക്കിയവർ). മാന്യമായ തൊഴിലുള്ളവർ പോലും കടബാധ്യതകളിൽ നിന്നും മുക്തരല്ല. ഇതിന്റെ കാരണം തേടിപ്പോയാൽ  മനസ്സിലാകുന്നത് മിക്കവരെയും സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നത് ലോൺ ബാധ്യതകളാണ് എന്നതാണ്. വീടുപണി, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് വലിയ തുക ലോണെടുത്ത് മുതലും പലിശയും കൂട്ടുപലിശയുമായി നട്ടം തിരിയുന്നവരാണ് പലരും.

മാസം എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തിൽ നല്ലൊരു പങ്ക് പലിശ തിരിച്ചടവിലേക്ക് പോകുമ്പോൾ മാസച്ചെലവുകൾക്ക് ബുദ്ധിമുട്ടുന്നവർ. അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു കല്യാണം, നൂലുകെട്ട് തുടങ്ങിയ ചടങ്ങുകളോ അല്ലെങ്കിൽ അപ്രതീക്ഷിത ആശുപത്രി വാസമോ വേണ്ടി വന്നാൽ പണം കണ്ടെത്താൻ വീണ്ടും കടം വാങ്ങുകയോ സ്വർണം പണയം വയ്ക്കുകയോ ചെയ്യേണ്ടിവരുന്നവർ. (ഇത്തവണ ഓണം ബമ്പർ ലോട്ടറിക്ക് ഇത്രയും ജനപ്രീതി ലഭിച്ചതിൽ സാധാരണക്കാരുടെ ഈ സാമ്പത്തിക പ്രശ്നങ്ങളും ഒരു ഘടകമാണ്)

ADVERTISEMENT

ലോൺ ആപ്പുകളുടെ കെണിയിൽ വീണ് ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ ഇപ്പോൾ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം വീട്ടുകാർ തമ്മിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നു. ആത്മഹത്യയും കൊലപാതകവും വരെ കുടുംബങ്ങളിൽ സംഭവിക്കുന്നു. (അടിസ്ഥാനപരമായി ചിന്തിച്ചാൽ ഒട്ടുമിക്ക കുടുംബപ്രശ്നങ്ങൾക്ക് പിന്നിലും ഇത്തരം കടബാധ്യതകളാണ് മുഖ്യവില്ലൻ....)

ഇന്നത്തെ സാഹചര്യത്തിൽ 'ലോൺ എടുക്കരുത്' എന്ന് പറയുന്നതിൽ കാര്യമില്ല. സാധാരണക്കാരുടെ വീടുപണി, വിവാഹം, കുട്ടികളുടെ വിദ്യഭ്യാസം പോലുള്ള മുഖ്യമായ പല കാര്യങ്ങൾക്കും പരിഹാരമാകാൻ ലോണിനെ സമീപിക്കാതെ വയ്യ (ബുദ്ധിപരമായി സമീപിച്ചാൽ  ഹോംലോൺ പോലുള്ള ചില ലോണുകൾ ഒരുപരിധിവരെ നല്ലതുമാണ്).

ADVERTISEMENT

എന്നാൽ ബാങ്കിന്റേയും സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളുടേയും മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി, നമുക്ക് തിരിച്ചടയ്ക്കാൻ പറ്റാത്ത സംഖ്യ ലോണായി എടുക്കരുത് എന്ന് ഓർമ വേണം. വരുമാനത്തിന്റെ 30, ഏറിയാൽ 35 ശതമാനത്തിനപ്പുറം ലോണിലേക്ക് തിരിച്ചടവുണ്ടായാൽ കുടുംബ ബജറ്റ് മൊത്തത്തിൽ താളംതെറ്റും എന്ന തിരിച്ചറിവുണ്ടാകണം. വായ്പയായി എടുക്കുന്ന സംഖ്യയ്ക്ക് നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തണം.

ഇപ്പോൾ മിക്ക ബാങ്കുകളും ഹോം ലോണിനൊപ്പം ലൈഫ് ഇൻഷുറൻസ് കൂടിയെടുക്കാൻ പ്രേരിപ്പിക്കാറുണ്ട്. (ചിലയിടത്ത് നിർബന്ധവുമാണ്). നിർബന്ധമല്ലാത്ത ഇടങ്ങളിൽ അധിക അടവ് ബാധ്യത വേണ്ടെന്ന് കരുതി ചിലരെങ്കിലും അത് വേണ്ടെന്ന് വയ്ക്കാറുണ്ട്. അത് അപകടമാണ്.

ADVERTISEMENT

ലോൺ എടുക്കുന്ന ആൾ ആ കുടുംബത്തിന്റെ അത്താണിയായിരിക്കും. നിർഭാഗ്യവശാൽ അയാൾക്ക് എന്തങ്കിലും അപകടമോ (ജീവഹാനിയൊ) സംഭവിച്ചാൽ എടുത്ത ലോൺ ആശ്രിതർക്ക് തിരിച്ചടയ്ക്കാൻ സാധിച്ചെന്ന് വരില്ല. അതുകാരണം അവർ തീരാബാധ്യതയിലേക്കും പ്രയാസത്തിലേക്കും വീണു പോയേക്കാം. (ഇൻഷുറൻസ് പരിരക്ഷയില്ലാതെ ലോണെടുത്ത എന്റെ ഒരു സുഹൃത്തിന് ഇങ്ങനെ ജീവഹാനി സംഭവിച്ചതും അവരുടെ കുടുംബത്തെ എല്ലാവരും ഒരുമിച്ച് കടത്തിൽനിന്ന് കരകയറ്റിയതും ഞാൻ നേരത്തെയുള്ള ഒരു അനുഭവത്തിൽ വിവരിച്ചിട്ടുണ്ട്)

ലോൺ 'ഇരുവായ്ത്തലയുള്ള വാളാണ്' എന്ന് എപ്പോഴുമോർക്കുക. അതുകൊണ്ട് വലിയ ലോൺ എടുക്കുമ്പോൾ അടയ്ക്കുന്ന വ്യക്തിക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക!

English Summary- Taking Loan and Financial Problems in Family- Experience

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT