ഇതെങ്ങനെ പണിതു! ഇത് ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ്ഹൗസ്
ഒരു ലൈറ്റ് ഹൗസിന് രാത്രികാലത്ത് കാവൽ നിൽക്കുന്നത് അത്ര സാഹസികത നിറഞ്ഞ കാര്യമാണോ? ഐസ്‌ലൻഡിനുസമീപം സ്ഥിതിചെയ്യുന്ന വെസ്റ്റ്മാൻ ഐലൻഡിലെ ഈ ലൈറ്റ് ഹൗസിന്റെ കാര്യത്തിലാണെങ്കിൽ അത് അല്പം സാഹസം തന്നെയാണ്. കാരണം ഉറക്കത്തിന്റെ ആലസ്യത്തിൽ അറിയാതെ ലൈറ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങിയാൽ ജീവൻ തന്നെ

ഒരു ലൈറ്റ് ഹൗസിന് രാത്രികാലത്ത് കാവൽ നിൽക്കുന്നത് അത്ര സാഹസികത നിറഞ്ഞ കാര്യമാണോ?
ഐസ്‌ലൻഡിനു സമീപം സ്ഥിതിചെയ്യുന്ന വെസ്റ്റ്മാൻ ഐലൻഡിലെ ഈ ലൈറ്റ് ഹൗസിന്റെ കാര്യത്തിലാണെങ്കിൽ അത് സാഹസം തന്നെയാണ്. കാരണം ഉറക്കത്തിന്റെ ആലസ്യത്തിൽ അറിയാതെ ലൈറ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങിയാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും.
സമുദ്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ചെങ്കുത്തായ പാറയ്ക്ക് മുകളിൽ നിർമിച്ചിരിക്കുന്ന വേറിട്ട ഒരു ലൈറ്റ് ഹൗസാണിത്.
Thridrangaviti എന്നാണ് ലൈറ്റ് ഹൗസിന്റെ പേര്. 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ലൈറ്റ്ഹൗസ്' എന്ന വിശേഷണവും ഇതിനുണ്ട്.
വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിന് നടുവിലാണ് വീതി കുറഞ്ഞ ചെങ്കുത്തായ പാറക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഏറ്റവും മുകളിലായി ലൈറ്റ്ഹൗസും സ്ഥിതിചെയ്യുന്നു. 'പാറയിൽ തീർത്ത മൂന്നു തൂണുകൾ' എന്ന അർഥത്തിലാണ് ഈ സ്ഥലത്തിന് Thridrangaviti എന്ന പേര് ലഭിച്ചിരിക്കുന്നത്.
1939ലായിരുന്നു ലൈറ്റ്ഹൗസിന്റെ നിർമാണം. സമുദ്രത്തിൽ നിന്നും 120 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ്ഹൗസ്, കാഴ്ചയ്ക്ക് നിർമാണ വിസ്മയവും എന്നാൽ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവം നൽകുന്നതുമാണ്. നിലവിലെപോലെ എത്തിപ്പെടാൻ ഹെലികോപ്റ്റർ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്താണ് ലൈറ്റ്ഹൗസ് നിർമിക്കപ്പെട്ടത്.
ഇപ്പോൾ ലൈറ്റ്ഹൗസ് ജീവനക്കാർക്ക് ഇവിടേക്ക് എത്തുന്നതിനായി പാറയ്ക്ക് മുകളിൽ ചെറിയ ഒരു ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണെങ്കിൽ ഈ യാത്രയും ഏറെ ദുഷ്കരമാണ്. ഹെലിപ്പാഡ് വരുന്നതിനു മുൻപുള്ള കാലത്ത് ജീവനക്കാർ കടലിലൂടെ പാറക്കെട്ടിനടുത്തേക്ക് ബോട്ടിൽ സഞ്ചരിച്ച ശേഷം മുകളിലേക്ക് സാഹസികമായി കയറിയായിരുന്നു പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.
ഈ സ്ഥലത്ത് ലൈറ്റ്ഹൗസ് നിർമിക്കുന്ന പഴയ നാളുകൾ ഭീതിയോടെയാണ് ഇതിന്റെ ശിൽപികൾ ഓർത്തെടുക്കുന്നത്.
പാറയുടെ അടിഭാഗത്തുനിന്ന് മുനമ്പിലേക്കെത്താൻ വഴിയൊരുക്കുകയായിരുന്നു ആദ്യപടി. പരിശീലനം നേടിയ പർവതാരോഹകരുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ഡ്രില്ലുകളും ചുറ്റികകളും ചെയിനുമെല്ലാം ഉപയോഗിച്ചായിരുന്നു മുനമ്പിലേക്ക് കയറിയത്.
ആർത്തലയ്ക്കുന്ന സമുദ്രത്തിനു മുകളിൽ ഇത്രയും സാഹസികമായ പ്രവൃത്തി ചെയ്യുന്നത് കണ്ട് ശ്വാസം നിലച്ചു പോകുന്നതായി തോന്നിയെന്നാണ് അനുഭവക്കുറിപ്പിൽ പ്രോജക്ട് ഡയറക്ടർ വിവരിക്കുന്നത്.
സ്ഥലവിസ്തൃതി തീരെയില്ലാത്ത ഇടത്താണ് ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിന്റെ അഗ്രഭാഗത്തായി ഹെലിപ്പാഡ് ഒരുക്കിയിരിക്കുന്നു. ഹെലികോപ്റ്ററിൽ വന്നിറങ്ങിയശേഷം ഏതാനും മീറ്ററുകൾ അകലെ മാത്രമുള്ള ലൈറ്റ്ഹൗസിലേയ്ക്ക് നടക്കുന്നതുപോലും അപകടം നിറഞ്ഞ യാത്രയാണ്.
എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തിരികെ കരയിലേക്ക് മടങ്ങാൻ ഹെലികോപ്റ്റർ എത്തുന്നതുവരെ കാത്തുനിൽക്കുക തന്നെവേണം. വൈദ്യുതി കണക്‌ഷനും മറ്റു സൗകര്യങ്ങളുമൊന്നും ലഭ്യമല്ല.
ലൈറ്റ്ഹൗസിന്റെ ചിത്രങ്ങളും അതേക്കുറിച്ചുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചരിച്ചതോടെ ഇപ്പോൾ സ്വന്തമായി ഒരു ഫേസ്ബുക്ക് പേജും ഈ ലൈറ്റ് ഹൗസിനുണ്ട്. കാഴ്ചയിൽ തന്നെ ഭീതി ഉളവാക്കുന്ന ലൈറ്റ്ഹൗസ് ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹം ധാരാളമാളുകൾ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം എന്നെങ്കിലും ഒരിക്കൽ സോംബി ദുരന്തം പൊട്ടിപ്പുറപ്പെട്ടാൽ രക്ഷപ്പെടാൻ ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരിടം ഇതായിരിക്കും എന്ന തരത്തിൽ രസകരമായ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.