നിങ്ങൾ 35-50 വയസ്സിൽ വീടുപണിയുന്ന സാധാരണക്കാരനാണോ? എങ്കിൽ ഇത് വായിക്കണം
"എന്റെ കയ്യിൽ 15 ലക്ഷമുണ്ട്. ഒരു വീടുണ്ടാക്കണം. വയസ്സ് അമ്പതായി. രണ്ട് പെൺമക്കളുണ്ട്. കടം വാങ്ങാൻ വയ്യ. കടം വാങ്ങി തിരിച്ചടയ്ക്കാൻ വയ്യാത്തതു കൊണ്ടാണ്. സന്തോഷമായി ജീവിക്കലാണല്ലോ പ്രധാനം. ഏറി വന്നാൽ ഒരു ഇരുപത്തഞ്ച് കൊല്ലം കൂടി ജീവിക്കുമായിരിക്കും. മക്കൾ അവർക്കിഷ്ടപ്പെട്ട വീടുണ്ടാക്കട്ടെ; അതും

"എന്റെ കയ്യിൽ 15 ലക്ഷമുണ്ട്. ഒരു വീടുണ്ടാക്കണം. വയസ്സ് അമ്പതായി. രണ്ട് പെൺമക്കളുണ്ട്. കടം വാങ്ങാൻ വയ്യ. കടം വാങ്ങി തിരിച്ചടയ്ക്കാൻ വയ്യാത്തതു കൊണ്ടാണ്. സന്തോഷമായി ജീവിക്കലാണല്ലോ പ്രധാനം. ഏറി വന്നാൽ ഒരു ഇരുപത്തഞ്ച് കൊല്ലം കൂടി ജീവിക്കുമായിരിക്കും.
മക്കൾ അവർക്കിഷ്ടപ്പെട്ട വീടുണ്ടാക്കട്ടെ; അതും അവർക്ക് അത്യാവശ്യമെങ്കിൽ മാത്രം. ഞാൻ എനിക്ക് പറ്റുന്ന വീടുണ്ടാക്കാം ഇപ്പോൾ. വീടിനാണെങ്കിൽ എത്ര ആയുസുണ്ടാകും?
ഒരു മനുഷ്യായുസിന്റത്രയും ആയുസ് വീടിനുണ്ടാകുമോ?
സാധ്യത കുറവാണ്.
കാലങ്ങൾക്ക് ശേഷം പൊളിക്കേണ്ടതാണല്ലോ വീട്. വീട് പൊളിക്കുമ്പോൾ അതിലുപയോഗിച്ചിരിക്കുന്ന പല വസ്തുക്കളും പുനരുപയോഗിക്കാനാവണം. പരമ്പരാഗത വീടിനോട് ഒരു താൽപര്യവുമില്ല.. ഭിത്തികൾ കൊണ്ട് നിറഞ്ഞ വീടിനോടുമില്ല താൽപര്യം.
എന്ത് പരീക്ഷണങ്ങളും നടത്താൻ ധൈര്യമുണ്ടാവണം. വീടിനകത്ത് ഫർണീച്ചറുകൾ കൊണ്ട് നിറയരുത്. ഭിത്തികളിൽ തന്നെ ജനാലകൾ വരുന്ന ഭാഗത്ത് ഇരിപ്പിടങ്ങളാവാം. എവിടെയും ഫ്ലാറ്റ് സീലിങ് ഉണ്ടാവരുത്. കോൺക്രീറ്റ് റൂഫിങിനോടുമില്ല താൽപര്യം. അടുക്കള ആരും കാണാതെ പണിയരുത്. എല്ലാരും കാണെ അടുക്കളയാവാം. ഇന്റീരിയർവർക്ക് എന്ന പേരിലും വേണ്ട ഒട്ടും അലങ്കാരങ്ങൾ. ആവശ്യത്തിന് നല്ല തേക്ക് മരങ്ങൾ പറമ്പിലുണ്ട്. മുറിച്ചെടുക്കാം....."
അദ്ദേഹം പറയുകയാണ്. ഇനിയും അദ്ദേഹത്തിന് ഏറെ പറയാനുണ്ട്.
അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള ദിവസവും സമയവും പറഞ്ഞ് പിരിഞ്ഞു. സൈറ്റ് വിസിറ്റിന് പോകുമ്പോൾ രണ്ട് മൂന്ന് മണിക്കൂറെങ്കിലും വിശദമായി സംസാരിക്കണം. ചർച്ചചെയ്യണം. വീടിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കുപരിയായി ഒരു ഫിലോസഫിയുണ്ടാകും അത് മനസിലാക്കൽ വളരെ പ്രധാനമാണ്.
ഇത്തരത്തിൽ അപൂർവമായി കിട്ടുന്ന ക്ലയിന്റ് ഒരു മഹാസന്തോഷമാണ്. എനിക്കും ക്ലയന്റിനുമിടയിൽ മാനസികമായ ചില പാരസ്പര്യങ്ങൾ ഉണ്ടാവുന്നത് അത്ര നിസ്സാരമായ കാര്യമല്ലല്ലോ. പ്രത്യേകിച്ച് വീട് എന്നത് ദീർഘവർഷങ്ങൾ കുടുംബത്തിന്റെ വലിയൊരു സാമ്പത്തിക ബാധ്യതയാവുന്ന ഇക്കാലത്ത്...