ഇനി വെറുതെ ഇരിക്കാം: തുണിയലക്കാനും പാത്രം കഴുകാനും പൊടിയടിക്കാനും റോബട് എത്തും
തിരക്കുപിടിച്ച പുതിയകാല ജീവിതത്തിൽ, യന്തിരനിലെ പോലെ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പോലെ 'വീട്ടുജോലികൾ ചെയ്തുസഹായിക്കാൻഒരു റോബട്ട് ഉണ്ടായിരുന്നെങ്കിൽ'എന്നാഗ്രഹിക്കുന്നവർ ധാരാളമുണ്ട്.സമീപഭാവിയിൽ ഇത് യാഥാർഥ്യമാകും. തുണിയലക്കലും പാത്രം കഴുകലും അതിനൊപ്പം ഓഫീസ് ജോലിയും ഒരേപോലെ തീർക്കാൻ പെടാപ്പാടുപെടുന്നവർക്ക്

തിരക്കുപിടിച്ച പുതിയകാല ജീവിതത്തിൽ, യന്തിരനിലെ പോലെ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പോലെ 'വീട്ടുജോലികൾ ചെയ്തുസഹായിക്കാൻ ഒരു റോബട്ട് ഉണ്ടായിരുന്നെങ്കിൽ' എന്നാഗ്രഹിക്കുന്നവർ ധാരാളമുണ്ട്. സമീപഭാവിയിൽ ഇത് യാഥാർഥ്യമാകും.
തുണിയലക്കലും പാത്രം കഴുകലും അതിനൊപ്പം ഓഫീസ് ജോലിയും ഒരേപോലെ തീർക്കാൻ പെടാപ്പാടുപെടുന്നവർക്ക് താമസിയാതെ വിശ്രമിക്കാൻ വഴിയൊരുങ്ങുന്നുണ്ട്.
റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വളർന്നതോടെ വീട്ടുജോലികൾ ചെയ്യുന്ന റോബട്ട് എന്ന സ്വപ്നം ഏതാണ്ട് യാഥാർഥ്യത്തോട് അടുക്കുകയാണ്.
തുണിയലക്കലും തൂത്തുവാരലും പോലെയുള്ള സാധാരണ വീട്ടുജോലികൾ എങ്ങനെ ചെയ്യാമെന്ന് ഒരു റോബോട്ടിനെ പഠിപ്പിക്കാൻ കഴിയുന്ന ഡോബ്-ഇ എന്ന പുതിയ ഓപ്പൺ സോഴ്‌സ് സിസ്റ്റം സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.
യഥാർഥ വീടുകളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഡോബ്-ഇ സിസ്റ്റത്തെ പരിശീലിപ്പിച്ചത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് റോബോട്ടിനെ വീട്ടുജോലി പഠിപ്പിക്കുന്ന ഈ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചപ്പുചവറുകൾ എടുക്കാൻ സഹായിക്കുന്ന ഒരു സ്റ്റിക്കും ഐഫോണുമാണ് പ്രധാന ഉപകരണങ്ങൾ.
ന്യൂയോർക്കിലെ 22 വീടുകളിൽ ഈ സ്റ്റിക്ക് ഉപയോഗിച്ച് വാതിലുകൾ തുറക്കുക, ലൈറ്റുകൾ ഓൺ ചെയ്യുക , ടിഷ്യൂ പേപ്പറുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക തുടങ്ങിയ വീട്ടുജോലികൾ പരിശീലിപ്പിച്ച് ഡാറ്റ ശേഖരിച്ചിരുന്നു. കൂടുതൽ ഡാറ്റ ശേഖരിക്കുന്നതനുസരിച്ച് പുതിയ ഒരു വീട് കാണുമ്പോൾ ഉദാഹരണങ്ങൾ കാണിച്ചു കൊടുക്കാതെ തന്നെ ഡോബ്-ഇക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ഗവേഷകനായ ലെറൽ പിന്റോ പറയുന്നു.
വീടുകളിലെ സാധാരണ ജോലികൾ എങ്ങനെയാണ് നടക്കുന്നതെന്ന് മനുഷ്യരെപ്പോലെ മനസ്സിലാക്കുന്ന നിലയിലേക്ക് സംവിധാനം എത്തേണ്ടതുണ്ട്. ആ ഘട്ടത്തിൽ എത്തിയാൽ പറഞ്ഞുകൊടുക്കാതെ തന്നെ ഇവ ചെയ്യാൻ റോബോട്ടുകളെ പര്യാപ്തരാക്കാനാകും.
അമേരിക്കയിലെ വീടുകളിൽ സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ റോബട്ടുകളെ ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്. തുണി അലക്കുന്നതുപോലെ ഓരോ ജോലികൾക്കും പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന സ്‌പെഷലിസ്റ്റ് റോബട്ടുകൾ നിലവിലുണ്ട്. എന്നാൽ വീടുകളിലെ പൊതുവേയുള്ള ജോലികൾ കണ്ടു മനസ്സിലാക്കി ചെയ്യുന്ന ഒന്ന് എന്നത് കാലങ്ങളായി ഗവേഷകരുടെ സ്വപ്നമായിരുന്നു. ഇത് സാധ്യമായാൽ വീട്ടുജോലികൾ തനിയെ പൂർത്തിയാക്കാൻ വിഷമിക്കുന്ന വയോജനങ്ങൾക്കും ഭിന്നശേഷുള്ളവർക്കുമായിരിക്കും ഏറ്റവും ഗുണകരമാവുക.