അഞ്ചു വർഷം, രണ്ടു കോടി വീടുകൾ: ഭവന പദ്ധതികൾക്ക് ഊന്നൽ നൽകി ഇടക്കാല ബജറ്റ്
രാജ്യത്തെ ഇടത്തരക്കാർക്കായി ഭവന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന അർഹരായ മധ്യവർഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട്

രാജ്യത്തെ ഇടത്തരക്കാർക്കായി ഭവന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന അർഹരായ മധ്യവർഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ സഹായം നൽകുന്നതിനുവേണ്ടിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
രാജ്യത്ത് കുടുംബങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനക്കനുസൃതമായി ഭവന ആവശ്യങ്ങൾ നിറവേറ്റാൻ അടുത്ത അഞ്ചു വർഷംകൊണ്ട് രണ്ടുകോടി വീടുകൾ അധികമായി നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കോവിഡിന്റെ വെല്ലുവിളികളെ മറികടന്ന് പ്രധാനമന്ത്രി ആവാസ് യോജന കൃത്യമായി നടപ്പിലാക്കാനായതോടെ മൂന്നു കോടി വീടുകൾ എന്ന ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തി. ഈ പദ്ധതിക്ക് കീഴിൽ ഗ്രാമപ്രദേശങ്ങളിൽ കീഴിൽ 70 ശതമാനത്തിലധികം വീടുകൾ സ്ത്രീകൾക്ക് ഒറ്റയ്‌ക്കോ സംയുക്ത ഉടമസ്ഥതയിലോ നൽകാൻ സാധിച്ചിട്ടുണ്ട് എന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
ഭവന പദ്ധതി പ്രഖ്യാപനത്തിനിടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയിടെ പ്രഖ്യാപിച്ച റൂഫ് ടോപ്പ് സോളാറൈസേഷൻ പദ്ധതിയെക്കുറിച്ചും ഇടക്കാല ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്. ഈ സൗരോർജ്ജ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കും. റൂഫ്‌ടോപ്പ് സോളാറൈസേഷനിലൂടെയും സൗജന്യ വൈദ്യുതിയിലൂടെയും അധികവൈദ്യുതി വിതരണക്കാർക്ക് കൈമാറ്റം ചെയ്യുന്നതിലൂടെയും കുടുംബങ്ങൾക്ക് പ്രതിവർഷം 15000 മുതൽ 18000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അറിവ് പരിശോധിക്കാം, പങ്കെടുക്കാം ചുവടെയുള്ള ക്വിസ് മൽസരത്തിൽ
നേരിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെങ്കിലും രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന ചില പരോക്ഷ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ നവീകരണത്തിലും രാജ്യത്തുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഇടക്കാല ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്. മുൻനിര നഗരങ്ങളുടെ മാത്രമല്ല ടയർ 2, 3 നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നഗരപ്രദേശങ്ങളിലെ ഗതാഗത കേന്ദ്രീകൃത വികസനം നഗരങ്ങളിലെ ഭവന ആവശ്യകതകൾ വർധിപ്പിക്കുകയും ഭവന വിലകൾ ഉയരാൻ കാരണമാവുകയും ചെയ്യും. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനവും ഇവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണം ചെയ്യും.