ഒരു ആർക്കിടെക്ടും സിവിൽ എൻജിനീയറും തമ്മിൽ എന്താണ് വ്യത്യാസം..? കാലം കുറെയായി വീട് നിർമാണം ചർച്ച ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആരാണ് ഈ ആർക്കിടെക്ട്..? ആർക്കിടെക്ട് എന്ന് വച്ചാൽ കലാപരമായി വീടുകൾ രൂപകൽപന ചെയ്യുന്ന കൂട്ടരാണെന്നും, എൻജിനീയർമാർ എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ആർക്കിടെക്ടും സിവിൽ എൻജിനീയറും തമ്മിൽ എന്താണ് വ്യത്യാസം..?

കാലം കുറെയായി വീട് നിർമാണം ചർച്ച ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്.

ADVERTISEMENT

ആരാണ് ഈ ആർക്കിടെക്ട്..?

ആർക്കിടെക്ട് എന്ന് വച്ചാൽ കലാപരമായി വീടുകൾ രൂപകൽപന ചെയ്യുന്ന കൂട്ടരാണെന്നും, എൻജിനീയർമാർ എന്നാൽ വീടിന്റെ നിർമാണം നിർവഹിക്കുന്ന വിഭാഗമാണെന്നും ഒരു പൊതു ധാരണ ഉണ്ട്. ഇത് തെറ്റുമാണ് ശരിയുമാണ്.

കാരണം ആർക്കിടെക്ടുകൾ കേവലം വീടുകൾ മാത്രം ഡിസൈൻ ചെയ്യുന്ന ഒരു കൂട്ടർ അല്ല. നഗര-ഗ്രാമ വികസനം, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ ഡിസൈൻ, കാലാവസ്ഥാ ശാസ്ത്രം, പ്രോഡക്ട് ഡിസൈൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വാസ്തുവിദ്യാ ചരിത്രം എന്നിവയൊക്കെ പഠനവിധേയമാക്കുന്ന ആളുകളാണ് ആർക്കിടെക്ടുകൾ.

എന്നുവച്ചാൽ പുതിയ നഗരങ്ങൾ വികസിപ്പിക്കൽ, പഴയ നഗരഭാഗങ്ങൾ മോടിപിടിപ്പിക്കൽ, ആധുനിക പാർപ്പിട, വാണിജ്യ, വ്യവസായ സമുച്ചയങ്ങൾ രൂപകൽപന ചെയ്യൽ, പുരാതന നിർമിതികളുടെ പുനരുത്ഥാരണം, അനുരക്ഷണം എന്നിവയിലൊക്കെ വിദഗ്ദരാണ് ആർക്കിടെക്ടുകൾ.

ADVERTISEMENT

നമ്മുടെ താജ്മഹൽ അടക്കമുള്ള ചരിത്രനിർമിതികൾ ഇന്ന് കാണുന്നപോലെ നിലനിൽക്കുന്നുണ്ടെങ്കിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആർക്കിടെക്ടുകൾ കണ്ണ് ചിമ്മാതെ അതിനെ പരിപാലിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയുള്ള ആർക്കിടെക്ടുകളുടെ ഒരു ജോലി മാത്രമാണ് വീട് ഡിസൈൻ ചെയ്യൽ.

ജന്മസിദ്ധമായി കലാപരമായ കഴിവുകൾ ഉള്ള, നിർമിതികൾ രൂപകൽപന ചെയ്യാൻ സാങ്കേതികമായ അറിവുള്ള ഒരാളാണ് ആർക്കിടെക്ട്. ഒന്നുകൂടി വ്യക്തമാക്കിയാൽ ആർട്ടും ടെക്‌നോളജിയും ഒത്തിണങ്ങിയ ഒരാളാണ് ആർക്കിടെക്ട് എന്നർഥം.

ഇനി നമുക്ക് സിവിൽ എൻജിനീയർമാരിലേക്കു വരാം.

ഒരു സിവിൽ എൻജിനീയർക്കു കലാപരമായ കഴിവുകൾ വേണം എന്ന് യാതൊരു നിർബന്ധവും ഇല്ല. എന്നുകരുതി എല്ലാ സിവിൽ എൻജിനീയർമാരും കലാപരമായ കഴിവുകൾ ഇല്ലാത്തവരാണ് എന്ന് അർഥമില്ല. അങ്ങനെ ഉള്ളവരും ധാരാളം ഉണ്ട്. ആർക്കിടെക്ടുകൾ എല്ലാവരും കലാപരമായി ഉന്നത നിലവാരം ഉള്ളവരാണ് എന്നും അർഥമില്ല.

ADVERTISEMENT

ലോകവാസ്തുവിദ്യാചരിത്രമോ, കാലാവസ്ഥാ ശാസ്ത്രമോ ഒന്നും സിവിൽ എൻജിനീയർമാർക്ക് വിഷയമല്ല.

അവരുടെ ലോകം നിർമാണ സാങ്കേതിക വിദ്യയിലെ ബലങ്ങൾ, നിർമാണ സാമഗ്രികളുടെ സവിശേഷതകൾ, മാനേജ്‌മെന്റ്, ഭൗമശാസ്ത്രപരമായ അപഗ്രഥനങ്ങൾ, വാട്ടർ മാനേജ്‌മെന്റ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന അത്രയും വിശാലമാണ്.

അതുകൊണ്ടുതന്നെ അവർ ഇടപെടുന്നത് കൂറ്റൻ കെട്ടിടങ്ങളുടെ സ്ട്രക്ച്ചറൽ ആയ വിഷയങ്ങൾ, ഡാമുകളുടെയും, ഹൈവേകളുടെയും നിർമാണം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, നദികളെ വഴിതിരിച്ചു വിടുന്ന കാര്യങ്ങൾ, റെയിൽവേ ലൈനുകൾ, പാലങ്ങൾ എന്നിവയെ ഒക്കെ സംബന്ധിച്ച വിഷയങ്ങളിലാണ്. പിന്നെ ഇതൊന്നും ഞങ്ങൾ ആരോടും പറയാറില്ല എന്ന് മാത്രം.

അങ്ങനെയുള്ള എൻജിനീയർമാരുടെ ബഹുവിധമായ ജോലികളിൽ ഒന്ന് മാത്രമാണ് ഈ വീട് നിർമാണം.

ചുരുക്കത്തിൽ, ആർക്കിടെക്ടും സിവിൽ എൻജിനീയറും ഒരമ്മ പെറ്റ രണ്ട് അളിയന്മാരാണ് എന്നർഥം.

നൗ ഗോ ടു യുവർ ക്ലാസസ് .

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

English Summary:

Difference between Architect and Civil Engineer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT