ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ മുൻനിരയിലുള്ള ചൈന ജനങ്ങൾക്ക് വേണ്ടത്ര താമസസൗകര്യം ഒരുക്കുന്നതിന് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ജനസാന്ദ്രതയ്ക്ക് ചേർന്നു പോകുന്ന വിധത്തിൽ സ്ഥലം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. ഇതുമൂലം എല്ലാവർക്കും ഒരേപോലെ ഗുണനിലവാരമുള്ള ഭവനങ്ങൾ ഉണ്ടാവുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനസംഖ്യയിൽ മുൻനിരയിലുള്ള ചൈന ജനങ്ങൾക്ക് വേണ്ടത്ര താമസസൗകര്യം ഒരുക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ജനസാന്ദ്രതയാണ് പ്രധാനപ്രശ്നം. ഇതുമൂലം എല്ലാവർക്കും ഒരേപോലെ ഗുണനിലവാരമുള്ള ഭവനങ്ങൾ ഉണ്ടാവുക എന്നത് അപ്രാപ്യമാണ്. എന്നാൽ മറ്റുചിലരാവട്ടെ താമസിക്കുന്ന പ്രദേശം എങ്ങനെയൊക്കെ മാറിയാലും അവിടം വിട്ടുപോകില്ല എന്ന് ശാഠ്യം പിടിക്കുന്നവരാണ്. തന്മൂലം വൻകിട ഫ്ലാറ്റുകൾക്കുനടുവിൽ തിരക്കുള്ള റോഡുകളോട് ചേർന്ന് ഒറ്റപ്പെട്ട ചെറിയ വീടുകൾ കാണപ്പെടുന്നത് ചൈനയിൽ പുതുമയല്ല. 

അത്തരം ഒരു ചെറുവീടിൻ്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. വീതിയുള്ള റോഡിനോട് ചേർന്ന് നിരത്തിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ് ഈ വീട്. ഏറെ ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യമാണെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ  ഇവിടെ താമസം തുടരുകയാണ് വീട്ടുകാർ.

ADVERTISEMENT

ഭരണകൂടം നിയമപരമായി സ്ഥലം ഏറ്റെടുക്കാത്തത് മൂലം കുടുംബത്തെ അവിടെ നിന്ന് ഒഴിപ്പിക്കുക സാധ്യമല്ല. എന്നാൽ വീട് ഇത്തരത്തിൽ സ്ഥിതി ചെയ്യുന്നത് മൂലം ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. 30-40 നിലകളുള്ള കെട്ടിടങ്ങളാണ് വീടിന് വശത്തുമുള്ളത്.  ഇതിനുപുറമേ വീടിന് ചുറ്റുമായി വൻകിട വികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

ചൈനയുടെ പല ഭാഗങ്ങളിലും വികസിത നഗരങ്ങൾക്ക് നടുവിൽ ഇത്തരം വീടുകൾ കാണാം. ഇവയെ  'നെയിൽ ഹൗസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ആഴത്തിൽ തറച്ചിരിക്കുന്ന, ഊരിയെടുക്കാൻ അത്ര എളുപ്പമല്ലാത്ത ആണികൾ പോലെയാണ് ഇവ എന്നതാണ് ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. എത്ര വലിയ വികസന പ്രവർത്തനങ്ങൾ വന്നാലും വീട് കൊടുക്കാൻ തയാറാകാത്തവരാണ് ഇവയുടെ  ഉടമകൾ.

ADVERTISEMENT

ചെറുകുടിലുകൾ മാത്രമല്ല രണ്ടുംമൂന്നും നിലകളുള്ള കെട്ടിടങ്ങളും ഇത്തരത്തിൽ ഹൈവേകളുടെ ഒത്ത നടുവിൽ കാണാം. വീട് ഒഴിയാൻ ഉടമ തയാറാകാത്തതുമൂലം വീടിനു ചുറ്റുമായി ഹൈവേ വളച്ച് നിർമിക്കുക എന്നത് മാത്രമാണ് ഭരണകൂടങ്ങൾക്കു മുന്നിലുള്ള പോംവഴി. ഇത് സുഗമമായ ഗതാഗതത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. ചൈനയിലെ നെയിൽ ഹൗസുകളുടെ ചിത്രം ഇത് ആദ്യമായല്ല സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. 

'നഷ്ടപരിഹാരമായി നല്ല തുക ലഭിക്കുമെങ്കിൽ ഇത്തരം വാശികളുടെ ആവശ്യമുണ്ടോ' എന്നതാണ് പൊതുജനങ്ങൾ ഉയർത്തുന്ന ചോദ്യം. ഒരുവ്യക്തി മൂലം ഭരണകൂടവും സമീപവാസികളും യാത്രക്കാരും എല്ലാം ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യം ദുഃഖകരമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജനങ്ങൾക്ക് സ്വന്തം സ്വത്തിനു മേലുള്ള അവകാശത്തിന് ഭരണകൂടങ്ങൾ ഇത്രയധികം ബഹുമാനം നൽകുന്നുണ്ടോ എന്നതാണ് ചിലരെ അമ്പരപ്പിക്കുന്നത്.

English Summary:

Chinese Small House alone in between Skyscrapers- Viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT