വീടുപണിക്ക് മുൻപ് പ്ലോട്ടിലെ മണ്ണെടുപ്പ്; ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധമാകും
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്. ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ് ഒന്ന് -
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്. ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ് ഒന്ന് -
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്. ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ് ഒന്ന് -
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്.
ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ്
ഒന്ന് - പ്ലോട്ടും, പ്ലോട്ട് നിൽക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
രണ്ട് - ഉടമയുടെ സാമ്പത്തിക പരിമിതി അഥവാ ബജറ്റ്.
മൂന്ന് - ഉടമയുടെ ആവശ്യങ്ങൾ.
ഈ മൂന്നും കൂട്ടിക്കുഴച്ച് കാഴ്ചയ്ക്ക് ഭംഗികിട്ടാനുള്ള ചില മേമ്പൊടികളും ചേർത്താണ് ഓരോ കെട്ടിടവും രൂപപ്പെടുത്തുന്നത്. അതായത് പ്ലോട്ടിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന, ബജറ്റിൽ ഒതുങ്ങിയ, ആവശ്യങ്ങളെ ഉൾക്കൊള്ളുന്ന വീടുകളാണ് നമുക്ക് വേണ്ടത് എന്നർഥം.
ഇതിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വിശദാംശങ്ങൾ ക്ലയന്റുമായുള്ള ചർച്ചയിലാണ് മനസ്സിലാക്കി എടുക്കുന്നത്, എന്നാൽ ഒന്നാമത്തേത് അങ്ങനെ അല്ല. ഇതിനായി സ്ഥലം സന്ദർശിക്കേണ്ടി വന്നേക്കാം, സന്ദർശിച്ചാൽ തന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾക്കായി സർവേ പോലുള്ള പഠനങ്ങൾ വേണ്ടിവന്നേക്കാം, ചിലപ്പോൾ ഇതൊന്നും കൂടാതെതന്നെ ഒരു ചെറുവിഡിയോ ക്ലിപ്പിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നുംവരാം.
ഇവിടെ ഒന്നാമത്തെ വിശദാംശങ്ങൾക്കായി രാജീവ് കൊണ്ടുവന്നിരിക്കുന്നത് ഒരു സർവേ റിപ്പോർട്ടാണ്.
അത് നോക്കിയപ്പോൾ പ്ലോട്ടിന്റെ ചെരിവ് പടിഞ്ഞാറോട്ടാണ് എന്നും തരക്കേടില്ലാത്ത ഉയരവ്യത്യാസം പ്ലോട്ടിന്റെ വിവിധ ഭാഗങ്ങൾ തമ്മിൽ ഉണ്ടെന്നും, അത് ഫൗണ്ടേഷന്റെ അധിക ചെലവിന് കാരണമാകാം എന്നും എനിക്ക് മനസ്സിലായി.
അങ്ങനെ മനസ്സിലാക്കാൻ ഒരു കാരണമുണ്ട്. രാജീവ് കൊണ്ടുവന്നത് ഒരു 'കോണ്ടൂർ' (Contour) സർവേ റിപ്പോർട്ട് ആയിരുന്നു. എന്താണീ കോണ്ടൂർ (Contour) സർവ്വേ ..? എന്താണ് അതുകൊണ്ട് സാധാരണക്കാരനുള്ള ഉപയോഗം ..?
ചുരുക്കിപ്പറയാം. പണ്ട് നമ്മുടെ നാട്ടിൽ സ്ഥലം അളന്നിരുന്നത് സർവേ ചെയിൻ ഉപയോഗിച്ചായിരുന്നു, പിന്നീടത് ടേപ്പുകൾക്കു വഴിമാറി. ഈ സർവേ സംവിധാനങ്ങൾക്കൊക്കെ ചില പരിമിതികൾ ഉണ്ട്. അവയ്ക്ക് തിരശ്ചീനം അഥവാ ഹൊറിസോണ്ടൽ ആയുള്ള അളവുകൾ മാത്രമേ എടുക്കാൻ കഴിയൂ. കൃത്യതയും കുറവാണ്. കാലം പുരോഗമിച്ചതോടെ സർവേയും ഡിജിറ്റൽ ആയി. അതോടെ കൂടുതൽ കാര്യങ്ങൾ, വളരെ കുറഞ്ഞ നേരത്തിനുള്ളിൽ, കൂടുതൽ കൃത്യതയോടെ സർവേ ചെയ്തെടുക്കാം എന്നായി.
കൂടുതൽ കാര്യങ്ങൾ എന്ന് പറയുമ്പോൾ പ്ലോട്ടിന്റെ വിവിധ ഭാഗങ്ങളിലെ ഉയരവ്യത്യാസം, മൂലകളിലെ കോൺ അളവുകൾ, സ്ഥലത്തു നിൽക്കുന്ന മരങ്ങൾ, ജലാശയങ്ങൾ എന്നിവയെ ഒക്കെ സംബന്ധിക്കുന്ന അളവുകൾ മില്ലീ മീറ്റർ കൃത്യതയോടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് ലഭ്യമാകാൻ തുടങ്ങി എന്നർഥം. ലഭ്യമായിക്കോട്ടെ, പക്ഷേ ഇതുകൊണ്ട് വീട് പണിയുന്ന ഒരു സാധാരണക്കാരന് എന്ത് ഗുണം ..?
ഗുണമുണ്ട്, വിശേഷിച്ചും ഉയരവ്യത്യാസമുള്ള പ്ലോട്ടുകളിൽ. ഇത്തരമൊരു സർവേ റിപ്പോർട്ട് കയ്യിൽ എത്തുന്നതോടെ പ്ലോട്ടിന്റെ മൊത്തം ഘടന ഡിസൈനറുടെ കൈക്കുമ്പിളിൽ ഒതുങ്ങുന്നു.
ഏതു ഭാഗത്തു വെള്ളം കെട്ടി നിൽക്കും, ഏതു ഭാഗത്തു റീറ്റെയിനിങ് വാളുകൾ പണിയേണ്ടി വരും, ഏതു ഭാഗത്ത് എത്ര മണ്ണ് നീക്കേണ്ടി വരും എന്നെല്ലാം അദ്ദേഹത്തിന് മനസ്സിലാക്കാം.
അതുവഴി പ്ലോട്ടിന്റെ വെർട്ടിക്കൽ പ്ലാനിങ് അദ്ദേഹത്തിന് നടത്താം. പ്ലോട്ടിനെയോ, കെട്ടിടത്തെയോ ഒക്കെ പല തട്ടുകളായി എളുപ്പത്തിൽ പ്ലാൻ ചെയ്യാം. ഇതുവഴി മണ്ണ് പണിയിലും, ഫൗണ്ടേഷൻ ചെലവിലും, റീറ്റെയിനിങ് വാളുകളും നിർമാണത്തിലും ഒക്കെ വരുന്ന ഒട്ടേറെ അധിക ചെലവുകൾ ക്ലയന്റിന് ലാഭിക്കാം.
ഇത് ഒട്ടു മിക്ക കേസുകളിലും ലക്ഷങ്ങൾ വരും. എന്നാൽ ഇതിനുവേണ്ടി ഒരു സാധാരണ വീട് പണിയുന്ന ആൾ ചെലവഴിക്കേണ്ട പണം എന്ന് വച്ചാൽ അയ്യായിരമോ ഏറിയാൽ പതിനായിരമോ വന്നേക്കാം. കൂടാതെ സ്വന്തം സ്ഥലത്തിന്റെ വളരെ കൃത്യതയുള്ള ഒരു രേഖയും കയ്യിലിരിക്കും.
എന്നാൽ വേറൊരു പ്രശ്നമുണ്ട്.
പ്രഫഷനൽ യോഗ്യതകൾ ഇല്ലാത്ത ഒരു ഡിസൈനറെയാണ് നിങ്ങൾ വീടുപണിക്കായി സമീപിക്കുന്നത് എങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് യാതൊരു കാര്യവുമില്ല. പണം പോയത് മിച്ചം. ഉപയോഗിക്കാൻ അറിയാവുന്നവന്റെ കയ്യിൽ മാത്രമേ ആയുധം കൊടുക്കാവൂ എന്ന് പറയുന്നത് ദാ, ദിതാണ്.
ഒരു കാര്യം കൂടി പറയാനുണ്ട്, വിശേഷിച്ചു വലിയ ലെവൽ വ്യത്യാസമുള്ള പ്ലോട്ടുകളുടെ ഉടമകളോട്. ഒരു കാരണവശാലും എത്ര മണ്ണ് നീക്കം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഏതെങ്കിലും മണ്ണുപണി കോൺട്രാക്ടർക്കോ, അല്ലെങ്കിൽ ബുൾഡോസർ ഓപ്പറേറ്റർക്കോ നൽകരുത്.
കാരണം അവർ മണ്ണ് നീക്കം ചെയ്യുന്നത് അവരുടെ സാമ്പത്തിക താല്പര്യങ്ങളെ മുൻനിർത്തി ആയിരിക്കും, കൂടാതെ ഈ വിഷയത്തിൽ യാതൊരു സാങ്കേതിക ഗ്രാഹ്യവും അവർക്കു ഉണ്ടായിക്കൊള്ളണം എന്നില്ല.
ഫലം, കൂടുതൽ മണ്ണ് നീക്കം ചെയ്യപ്പെട്ടേക്കാം, ഒടുവിൽ കൊണ്ടുപോയ മണ്ണിൽ ഒരു ഭാഗം തിരിച്ചു കൊണ്ടുവന്ന സംഭവവുമുണ്ട്. അതിനാൽ ചെരിഞ്ഞ, നിരപ്പല്ലാത്ത പ്ലോട്ടുകളിൽ കോണ്ടൂർ സർവേ അടക്കമുള്ള പഠനങ്ങൾ നടത്തുക, പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള രൂപകല്പനകൾ അവലംബിക്കുക.