ഓൺലൈൻ വഴി കണ്ടെയ്നർ വീട് വാങ്ങാം: യുകെയിലെ ഭവനക്ഷാമത്തിന് പരിഹാരമാകുമോ?
യുകെയിൽ എവിടെയാണെങ്കിലും ഒരു വീട് കണ്ടെത്തുക എന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വർദ്ധിച്ചുവരുന്ന ഭവന വില തന്നെയാണ് പ്രധാന കാരണം. ഇതിനൊപ്പം ജീവിത ചെലവ് വർദ്ധിച്ചത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. ഉൾപ്രദേശങ്ങളിൽ പോലും വീട്

കുടിയേറ്റം പാരമ്യത്തിലെത്തിയതോടെ യുകെയിൽ ഒരു വീട് കണ്ടെത്തുക എന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വർധിച്ചുവരുന്ന ഭവനവിലയാണ് പ്രധാന കാരണം. ഇതിനൊപ്പം ജീവിത ചെലവ് വർധിച്ചത്, സ്വന്തമായി വീട് സ്വപ്നം കാണുന്നവർക്ക് ഇരട്ടി പ്രഹരമായി. ഉൾപ്രദേശങ്ങളിൽ പോലും വീട് വാങ്ങണമെങ്കിൽ കോടികൾ മുടക്കേണ്ട അവസ്ഥ. ഇത്തരം സാഹചര്യത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് കുറഞ്ഞ വിലയ്ക്ക് കിട്ടിയാലോ?
29,995 പൗണ്ട് (31.29 ലക്ഷം രൂപ) വിലയിൽ ഇ-ബേയിലൂടെയാണ് വേറിട്ട ഈ വീട് വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. ചിചെസ്റ്റര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാബിൻ ഡിപ്പോ എന്ന കമ്പനിയാണ് നിർമാതാക്കൾ. 20 X 8 അടി വിസ്തൃതിയിൽ ഒരു ഷിപ്പിങ് കണ്ടെയ്നറിലാണ് വീടൊരുക്കുന്നത്. കാഴ്ചയിൽ ചെറിയത് എന്നുതോന്നുമെങ്കിലും വേണ്ട വേണ്ട സൗകര്യങ്ങളെല്ലാം ഉള്ളിലുണ്ട്.
ഒരു കിടപ്പുമുറി, മോഡേൺ ബാത്റൂം, ലിവിങ് ഏരിയ, അടുക്കള, ഡൈനിങ് എന്നിവയെല്ലാം വീട്ടിലുണ്ട്. ഇൻസുലേറ്റ് ചെയ്ത ഫ്‌ളോട്ടിങ് ഫ്ലോറാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രിക്കൽ വർക്കുകൾ പൂർത്തിയാക്കിയ ശേഷമാണ് വീട് പുതിയ ഉടമകൾക്ക് നൽകുന്നത്.
വാട്ടർ ഹീറ്റർ, ടു സോൺ ഇലക്ട്രിക് ഇൻഡക്ഷൻ ഹോബ് എന്നീ സൗകര്യങ്ങളും വീട്ടിലുണ്ട്. കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിലെപ്ലമിങ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീട് കൈമാറുന്നത്.
വീട് വാങ്ങാൻ വൻതുക ലോണെടുത്ത് ജീവിതമാകെ പ്രാരാബ്ധത്തിലാക്കുന്നതിന് പകരം, 'കുറഞ്ഞ ചെലവിൽ, ആഡംബരത്തിന് കുറവില്ലാതെ ജീവിക്കാൻ ഒരിടം' എന്ന നിലയിലാണ് ഈ കണ്ടെയ്നർ വീടുകൾക്ക് പ്രചാരമേറുന്നത്.