കഥകളി മുഖമുള്ള ഗെയ്റ്റ്; ഇത് ഡാവിഞ്ചി സുരേഷിന്റെ 15 വർഷത്തെ സ്വപ്നം
15 വർഷങ്ങളായി മനസ്സിൽ കാത്തുസൂക്ഷിച്ച ഒരാഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ്. ഒറ്റനോട്ടത്തിൽ ആരും അത്ഭുതപ്പെട്ടുപോകുന്ന ഒരു ഗേറ്റാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ കലാസൃഷ്ടി. കഥകളി മുഖം തന്നെ ഗേറ്റാക്കി മാറ്റിയെടുത്തിരിക്കുകയാണ് അദ്ദേഹം. കഥകളി മുഖം ഗേറ്റിന്റെ

15 വർഷങ്ങളായി മനസ്സിൽ കാത്തുസൂക്ഷിച്ച ഒരാഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. 'കഥകളി മുഖം' ഗേറ്റാക്കി മാറ്റിയെടുത്തിരിക്കുകയാണ് അദ്ദേഹം. ഗേറ്റിന്റെ ദൃശ്യങ്ങൾ സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഗേറ്റിന്റെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ എങ്ങനെയായിരുന്നു എന്നും വിഡിയോയിലൂടെ അദ്ദേഹം വിശദീകരിക്കുന്നു. സ്ക്വയർ പൈപ്പും ജി ഐ ഷീറ്റുമാണ് ഭീമാകാരമായ കഥകളി മുഖം നിർമിക്കുന്നതിനായി തിരഞ്ഞെടുത്തത്. 13 അടി വീതിയും എട്ട് അടി ഉയരവുമാണ് ഈ കലാസൃഷ്ടിയുടെ വലിപ്പം. കമ്പ്യൂട്ടറിലാണ് മുഖം ഡിസൈൻ ചെയ്തെടുത്തിരിക്കുന്നത്. വ്യത്യസ്ത നിറങ്ങൾ കഥകളി മുഖത്തിൽ കാണാം. സിഎൻസി കട്ട് ചെയ്താണ് ഓരോ പീസുകളും എടുത്തിരിക്കുന്നത്.
ഒന്നിലധികം ലെയറുകൾ ഉൾപ്പെടുത്തിയാണ് മുഖം നിർമിച്ചിരിക്കുന്നത്. ഓരോ ലെയറിനു മുകളിലും ഒരിഞ്ച് വ്യത്യാസത്തിൽ വ്യത്യസ്ത പീസുകൾ വെൽഡ് ചെയ്തു, പ്രൊജക്ട് ചെയ്തു നിൽക്കുന്ന ഫീൽ കൊണ്ടുവന്നിരിക്കുന്നു. യഥാർഥ കഥകളി മുഖങ്ങളിൽനിന്ന് അൽപം വ്യത്യസ്തമാണ് കഥകളി മുഖം ഗേറ്റിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ.
ഗേറ്റിന്റെ ഏറ്റവും ആകർഷകമായ ഭാഗം കഥകളി മുഖത്തിന്റെ കണ്ണുകളാണ്. ഇത് രണ്ടു ദിശയിലേക്കും ചലിപ്പിക്കാനാവുന്ന രീതിയിലാണ് ഒരുക്കിയത്. വീടിനു മുകളിലെ കുംഭഗോപുരാകൃതിയിലുള്ള ഭാഗം കൂടിച്ചേരുമ്പോൾ ഗേറ്റിന് നേരെ മുന്നിൽ നിന്ന് നോക്കിയാൽ കിരീടത്തോടുകൂടിയ കഥകളി മുഖമായി തോന്നുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.