സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ചിന്തിക്കണം. മിതമായ ചെലവിൽ ലളിതമായി പണിയുന്ന വീടുകളാണു മുന്നോട്ടുള്ള ജീവിതത്തിന്റെ മുതൽക്കൂട്ടാവുക. കുട്ടികൾ വലുതാകും കുട്ടികൾക്കുവേണ്ടിയുള്ള മുറികൾ പണിയുമ്പോഴും കുറച്ചധികം ആലോചന വേണം. കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ചിന്തിക്കണം. മിതമായ ചെലവിൽ ലളിതമായി പണിയുന്ന വീടുകളാണു മുന്നോട്ടുള്ള ജീവിതത്തിന്റെ മുതൽക്കൂട്ടാവുക.

കുട്ടികൾ വലുതാകും

ADVERTISEMENT

കുട്ടികൾക്കുവേണ്ടിയുള്ള മുറികൾ പണിയുമ്പോഴും കുറച്ചധികം ആലോചന വേണം. കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഒരു മുറി പ്രത്യേകം പണിയുന്നതെങ്കിൽ കുട്ടിയുടെ പഠിത്തം കഴിയുന്നവരെയെങ്കിലും ആ മുറി ഉപയോഗപ്പെടും. എന്നാൽ കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഓരോരുത്തർക്കും ആവശ്യങ്ങൾ കൂടാൻ സാധ്യതയുണ്ട്. ഉപരിപഠനവും ജോലിയുമായി പുറത്തേക്കു പോകാൻ പ്ലാനുള്ള കുട്ടികളുണ്ട്. വീട്ടിൽ തന്നെ തുടരുന്ന കുട്ടികളുമുണ്ട്. ഇതു മുന്നിൽ കണ്ടു വേണം മുറി ഡിസൈൻ ചെയ്യേണ്ടത്. അതുകൊണ്ടു കിഡ്സ് സ്പേസ് എന്നൊക്കെപ്പറഞ്ഞുള്ള ഇന്റീരിയർ ഫർണിഷിങ് എല്ലാം ഒഴിവാക്കാം. മുറികളിലെ ഇന്റീരിയർ വളരെ ലളിതമായി ഡിസൈൻ ചെയ്താൽ കുട്ടി വലുതായാലും ചെറിയ മാറ്റങ്ങൾ വരുത്തി മാത്രം ഉപയോഗിക്കാനാകും. ഇനി കുട്ടി ഉപയോഗിക്കുന്നില്ലെങ്കിലും പരിപാലനം എളുപ്പമാക്കാം. 

പൂട്ടിക്കിടക്കുന്ന വീടുകൾ

ADVERTISEMENT

വിദേശത്തു പോകുന്ന മക്കൾ മാതാപിതാക്കളെ കൂടെ കൊണ്ടു പോകുന്നതു പതിവാണ്. നാട്ടിൽ വരുമ്പോൾ താമസിക്കാൻ മാത്രമായി കോടികൾ മുടക്കി വീടു വയ്ക്കുന്നത് അനാവശ്യ ചെലവാണ്.

കുറഞ്ഞിരിക്കട്ടെ ലോൺ തുക

ADVERTISEMENT

കുറഞ്ഞ തുകയ്ക്കും കാലയളവിലും മാത്രം ലോൺ എടുക്കുക. വീട്ടുകാരുടെ അത്യാവശ്യങ്ങൾ മുന്നിൽക്കണ്ട് ആവശ്യത്തിനു വലുപ്പത്തിലുള്ള വീടെന്ന സങ്കൽപത്തിലേക്കു മാറേണ്ടതുണ്ട്. മനോഭാവത്തിലെ മാറ്റം തന്നെ നിങ്ങൾക്ക് ഒരുപാടു സമയവും പണവും ലാഭിച്ചു തരും. 

വീട് നിക്ഷേപം കൂടിയാണ്

വീടു നിർമിച്ച് ഭാവിയിൽ വരുമാനം കിട്ടാനുള്ള മാർഗം കണ്ടെത്താൻ സാധിച്ചാൽ അതു വിശ്രമജീവിതത്തിൽ മുതൽക്കൂട്ടാണ്. ഒരു നില അധികമായെടുത്തു ഭാവിയിൽ വാടകയ്ക്കു കൊടുക്കാൻ കഴിഞ്ഞാൽ അധികവരുമാനമായി. രണ്ടാം നിലയിലെ മുറികൾക്ക് പുറത്തു നിന്നു ഗോവണിവച്ചാലും അധികവരുമാനത്തിനുള്ള മാർഗമാണ്. ഇത്തരം ആശയങ്ങളെല്ലാം നേരത്തേ തന്നെ ആലോചിച്ചു വയ്ക്കണമെന്നു മാത്രം. 

ചെലവു കുറഞ്ഞ വീട് എന്നൊന്നില്ല. കോസ്റ്റ് ഇഫക്ടീവായ വീടാണ് ഇന്നത്തെക്കാലത്തു ചിന്തിക്കാനാകൂ. അതിനു നല്ല പ്ലാൻ ആവശ്യമാണ്. ദിനംപ്രതിയാണ് നിർമാണസാമഗ്രികളുടെ വില കൂടുന്നത്. അപ്പോൾ ബദൽ സാമഗ്രികളെക്കുറിച്ചു ചിന്തിക്കുക. ഒരേ സാധനം തന്നെ പല വിലയിൽ വിപണിയിൽ ലഭ്യമാണ്. ഒന്നന്വേഷിച്ചിറങ്ങിയാൽ ഗുണമേന്മയും വിലക്കുറവുമുള്ള സാധനങ്ങൾ ലഭിക്കും. 

നിശ്ചിതമായ മാസവരുമാനമുള്ള ലോണെടുത്താൽ മാത്രം സ്ഥലം വാങ്ങി വീടുവയ്ക്കാൻ സാധിക്കുകയുള്ളൂ എന്നു ചിന്തിക്കുന്നവർ വീടും സ്ഥലവും ഒന്നിച്ചു വാങ്ങുന്നതാണു ലാഭം. മറിച്ചായാൽ സ്ഥലം വാങ്ങാനൊരു തുക, വീടു പണി തീർത്തെടുക്കാൻ മറ്റൊരു തുക, വീടുപണി തീരുന്ന അത്രയും നാളത്തെ കാലതാമസം, വാടക, ലോൺ തിരിച്ചടവ് തുടങ്ങിയ അധികച്ചെലവുകൾ നേരിടേണ്ടി വരും. 

വീടു പണിയുമ്പോൾ 30 വർഷത്തിനുശേഷവും അവിടെ നിങ്ങൾക്കു താമസിക്കാനാകണം. പ്രായമാകുമ്പോൾ പടികൾ കയറിയിറങ്ങുന്നത്, വലിയ വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത്, ഫ്ലോർ ലെവലിൽ ഡിസൈനിനു വേണ്ടി ചെയ്തുവച്ചിട്ടുള്ള വ്യത്യാസങ്ങൾ എല്ലാം ബുദ്ധിമുട്ടായിത്തീരുന്നു. വലിയ ബാത്റൂമുകൾ പണിയുമ്പോൾ അവിടെ ഒരു ഹാൻഡ് റെയിലിനുള്ള സാധ്യത മറക്കുന്നവരാണ് അധികം പ്രായമായി പരസഹായം വേണ്ടുന്ന അവസ്ഥ വരുമ്പോഴാണ് ഇത്തരം ആവശ്യങ്ങളെപ്പറ്റി ചിന്തിക്കുക. വീട്ടിലെ ഒരു ബാത്റൂമിലെങ്കിലും വീൽചെയർ കയറാനുള്ള സൗകര്യം വേണം. വീട്ടിലേക്കു കയറാൻ പടികൾക്കൊപ്പം റാമ്പും ഡിസൈൻ ചെയ്യണം. പ്രായമായവർക്ക് ഇത് അത്യാവശ്യമാണ്. 

English Summary:

Well Planned House is an Asset- Things to know while building house in Kerala