രംഗം പുതിയതായി ഗൃഹപ്രവേശനം കഴിഞ്ഞ വീട്. സ്വീകരണമുറിയിൽ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചാവിഷയം. വീട്ടുടമസ്ഥന് അത്യാവശ്യം എൻജിനീയറിങ് അറിയുന്നത് നല്ലതാണെന്ന് ഞാൻ. ആ അഭിപ്രായം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. 'കുറച്ചൊക്കെ എനിക്കുമറിയാം' എന്ന് അടയാളപ്പെടുത്തി കസേരയിൽ അദ്ദേഹം ചാരിയിരുന്നു. അല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രംഗം പുതിയതായി ഗൃഹപ്രവേശനം കഴിഞ്ഞ വീട്. സ്വീകരണമുറിയിൽ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചാവിഷയം.

വീട്ടുടമസ്ഥന് അത്യാവശ്യം എൻജിനീയറിങ് അറിയുന്നത് നല്ലതാണെന്ന് ഞാൻ.

ADVERTISEMENT

ആ അഭിപ്രായം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. 'കുറച്ചൊക്കെ എനിക്കുമറിയാം' എന്ന് അടയാളപ്പെടുത്തി കസേരയിൽ അദ്ദേഹം ചാരിയിരുന്നു.

അല്ല കോൺക്രീറ്റ് വീടിന്റെ ആയുസ് എത്രയാണ്?

ഞാനൊന്ന് കുഴങ്ങി.

50 എന്ന് പറയണോ? 100 എന്ന് പറയണോ? 100 എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം 100 വർഷം പഴക്കമുള്ള അധികം കോൺക്രീറ്റ് നിർമിതികൾ എന്റെ അറിവിലില്ല.

ADVERTISEMENT

ഏകദേശം 50 വർഷംവരെ വലിയ കുഴപ്പമില്ലാതെ നിൽക്കും എന്ന് ഞാൻ.

ഉടമസ്ഥൻ ലേശം പുച്ഛം കലർത്തി എന്നെ നോക്കി. അയാൾക്കത് ഉൾക്കൊള്ളാൻ വയ്യ.

കാരണം വീടുണ്ടാക്കി അഞ്ച് വർഷം കഴിയുമ്പോൾ തുടങ്ങും വീടിന്റെ പിണക്കങ്ങൾ. പിന്നീട് നമ്മളെന്നും വീടിനെ താലോലിച്ചു കൊണ്ടേയിരിക്കണം. 

'ഇടയ്ക്കിടെ പണം ചെലവഴിച്ചാലേ വീടിന്റെ പിണക്കം മാറ്റാൻ പറ്റൂ' എന്ന് ഞാനിത്തിരി സാഹിത്യഭംഗിയിൽ അവതരിപ്പിച്ചപ്പോൾ വീട്ടുടമസ്ഥൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു.

ADVERTISEMENT

എന്താ അതിനൊരു പ്രതിവിധി?

മേൽക്കൂരയും ചുമരുകളും മഴ നനയാത്ത വിധത്തിൽ ചരിഞ്ഞ കോൺക്രീറ്റിൽ അല്ലാത്ത മറ്റൊരു മേൽക്കൂര പണിതാൽ കോൺക്രീറ്റ് വീട് അമ്പതല്ല വേണമെങ്കിൽ നൂറുവർഷം വരെയും കാര്യമായ തകരാറുകളില്ലാതെ നിൽക്കും. ഞാൻ പറഞ്ഞു.

വീടിനെ താലോലിച്ച് പണം കളയുന്നതിന് പകരം നമുക്ക് മറ്റ് കാര്യങ്ങൾ ചെയ്യാം. മാത്രമല്ല ആരാണ് ഒരു വീട്ടിൽ 50 വർഷമൊക്കെ താമസിക്കാൻ പോകുന്നത്? മക്കൾ ഇതേ വീട്ടിൽ തന്നെ താമസിക്കുമെന്ന് ഉറപ്പുണ്ടൊ നമ്മൾക്ക്?

അക്കാര്യം ഇവിടെ വിഷയമല്ലാത്തതുകൊണ്ടും വീടിന്റെ ആയുസാണ് വിഷയം എന്നതുകൊണ്ടും ഞാനത് മനസ്സിലാണ് പറഞ്ഞത്.

വർഷത്തിൽ ശരാശരി 3000 മില്ലിമീറ്റർ മഴ പെയ്യുന്ന 42 ഡിഗ്രി വരെ ചൂടുള്ള കേരളത്തിൽ വീടിനെ സംരക്ഷിക്കണമെങ്കിൽ മറ്റൊരു മേൽക്കൂര പണിതെങ്കിലേ സാധ്യമാവൂ എന്ന് ഞാനിത്തിരി വിദഗ്‌ധനെന്ന ഭാവത്തിൽ അവതരിപ്പിച്ചു.

ആലോചനയ്ക്ക് ശേഷം വീട്ടുടമസ്ഥൻ ശബ്ദം താഴ്ത്തി പറഞ്ഞത് ഇങ്ങനെയാണ്.

അപ്പോൾ കോൺക്രീറ്റ് വീടിന് നാം കരുതുന്ന ഉറപ്പൊന്നുമില്ല ല്ലേ ?

ഞാൻ ത്രിശങ്കുവിലായി.  

എന്നിലെ എൻജിനീയർ എന്റെ ആത്മാവിലേക്ക് ഉടനടി പ്രവേശിച്ചു. കോൺക്രീറ്റ് നിർമിതികൾ നല്ല ഉറപ്പുള്ളതുതന്നെയാണ്. പക്ഷേ നമ്മുടെ കാലാവസ്ഥയെ ചെറുക്കാനുള്ള ശേഷിയില്ല. അതിനാൽ കാലാവസ്ഥയിൽനിന്ന് കോൺക്രീറ്റ് വീടുകളെ സംരക്ഷിക്കേണ്ട ബാധ്യത നമ്മൾക്ക് തന്നെയാണ്.

അദ്ദേഹം എല്ലാം കേട്ടു.

അപ്പോൾ ഒരു കാര്യം ചെയ്യാം. കോൺക്രീറ്റ് വീട് പണിയാം, എന്നിട്ട് അതിനു മുകളിൽ ട്രസ്സടിച്ച് ഷീറ്റിടാം.

പ്രായോഗികമായ പരിഹാരം അതാണ്... 

ഞാൻ തോറ്റു...

അതാണ് പറയുന്നത് എൻജിനീയർമാരെക്കാൾ പ്രായോഗികവും ഭാവനാത്മകവുമായ പ്രതിവിധികൾ വീട്ടുടമസ്ഥർക്കുണ്ടാവും എന്ന്.

English Summary:

Need for climate resilitent houses in kerala