വീടിനു പുറത്തെ മാലിന്യം വൃത്തിയാക്കി: ദമ്പതികൾക്ക് ഒരുലക്ഷം രൂപ പിഴ!
വീടും വീട്ടുമുറ്റവുമൊക്കെ വൃത്തിയാക്കുന്നതിൽ മലയാളികൾ പിന്നിലല്ല. പക്ഷേ പൊതുനിരത്തിലേക്കിറങ്ങിയാൽ കാര്യങ്ങൾ അങ്ങനെയല്ല. വീടിന് തൊട്ടടുത്തുള്ള വഴിയിലാണെങ്കിൽ പോലും മാലിന്യങ്ങൾ കിടന്നാൽ അത് മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം എന്ന തരത്തിൽ
വീടും വീട്ടുമുറ്റവുമൊക്കെ വൃത്തിയാക്കുന്നതിൽ മലയാളികൾ പിന്നിലല്ല. പക്ഷേ പൊതുനിരത്തിലേക്കിറങ്ങിയാൽ കാര്യങ്ങൾ അങ്ങനെയല്ല. വീടിന് തൊട്ടടുത്തുള്ള വഴിയിലാണെങ്കിൽ പോലും മാലിന്യങ്ങൾ കിടന്നാൽ അത് മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം എന്ന തരത്തിൽ
വീടും വീട്ടുമുറ്റവുമൊക്കെ വൃത്തിയാക്കുന്നതിൽ മലയാളികൾ പിന്നിലല്ല. പക്ഷേ പൊതുനിരത്തിലേക്കിറങ്ങിയാൽ കാര്യങ്ങൾ അങ്ങനെയല്ല. വീടിന് തൊട്ടടുത്തുള്ള വഴിയിലാണെങ്കിൽ പോലും മാലിന്യങ്ങൾ കിടന്നാൽ അത് മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം എന്ന തരത്തിൽ
വീടും വീട്ടുമുറ്റവുമൊക്കെ വൃത്തിയാക്കുന്നതിൽ മലയാളികൾ പിന്നിലല്ല. പക്ഷേ പൊതുനിരത്തിലേക്കിറങ്ങിയാൽ കാര്യങ്ങൾ അങ്ങനെയല്ല. വീടിന് തൊട്ടടുത്തുള്ള വഴിയിലാണെങ്കിൽ പോലും മാലിന്യങ്ങൾ കിടന്നാൽ അത് മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം എന്ന തരത്തിൽ ശ്രദ്ധിക്കാതെ വിടുകയാണ് പതിവ്. എന്നാൽ പുറംരാജ്യങ്ങളിൽ പലയിടത്തും സ്ഥിതി വ്യത്യസ്തമാണ്. വീടുകൾ പോലെ തന്നെ പൊതുനിരത്തും എപ്പോഴും വൃത്തിയായി കിടക്കുന്നുണ്ടെന്ന് ഭരണകൂടവും ജനങ്ങളും ഉറപ്പുവരുത്താറുണ്ട്. ഇതിന്റെ ചുവടുപിടിച്ച് വീടിനു മുന്നിലെ നിരത്ത് വൃത്തികേടായി കിടക്കുന്നത് കണ്ടു ശുചീകരണത്തിന് ഇറങ്ങിയതാണ് യുകെ സ്വദേശികളായ ഒരു ഭാര്യയും ഭർത്താവും. പക്ഷേ അഭിനന്ദനത്തിന് പകരം ഇവരെ തേടിവന്നത് കനത്ത തുക പിഴയടക്കണമെന്ന അറിയിപ്പാണെന്ന് മാത്രം.
ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രെൻഡിലാണ് വെറോണിക്ക മൈക്കും ഭർത്താവ് സോൾട്ടൻ പിന്ററും താമസിക്കുന്നത്. ഇവരുടെ വീടിന് തൊട്ടുമുന്നിലുള്ള പൊതുനിരത്ത് കാലങ്ങളായി വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഇതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും വൃത്തിയാക്കാൻ പൊതുസംവിധാനങ്ങൾ ഉള്ളതുമൂലം ഇരുവരും അതത്ര കാര്യമാക്കാതെ ജീവിച്ചുപോന്നു. എന്നാൽ നിരത്തിൽ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിന് സമീപത്തെല്ലാം മാലിന്യങ്ങൾ വലിയ തോതിൽ കുമിഞ്ഞു കൂടുന്നതും എലികൾ അടക്കമുള്ള ജീവികൾ പെരുകുന്നതും കണ്ടതോടെ നിരത്ത് വൃത്തിയാക്കാൻ തന്നെ ഇരുവരും തീരുമാനിച്ചു.
വളരെ കഷ്ടപ്പെട്ട് നിരത്തിലെ മാലിന്യങ്ങൾ എല്ലാം ഇവർ നീക്കം ചെയ്ത് പല ബോക്സുകൾക്കുള്ളിലാക്കി. സോൾട്ടൻ്റെ പേരെഴുതിയ ബോക്സിനുള്ളിലാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ഇവ നിരത്തിൽ സ്ഥാപിച്ചിരിക്കുന്ന പൊതു വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും അവ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു. മാലിന്യം ശേഖരിക്കാൻ എത്തുന്ന കൗൺസിൽ ജോലിക്കാർ ഈ മാലിന്യങ്ങളും എടുത്തുകൊള്ളും എന്ന ചിന്തയിൽ അവർ ബോക്സുകൾ വേസ്റ്റ് ബിന്നുകൾക്ക് സമീപത്തു തന്നെ വച്ചു.
എന്നാൽ ചെയ്ത നല്ല കാര്യത്തിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇവർക്ക് ലഭിച്ചത്. വീട്ടുമാലിന്യങ്ങൾ കൃത്യമായി കൈമാറുന്നതിൽ വീഴ്ചവരുത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ഇരുവരും 1200 പൗണ്ട് (1.27 ലക്ഷം രൂപ) പിഴയായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരാഴ്ചയ്ക്കുശേഷം കൗൺസിൽ കത്തയച്ചു. ബോക്സിന് പുറത്ത് സോൾട്ടൻ്റെ പേര് ഉണ്ടായിരുന്നതിനാൽ അവയെല്ലാം ഇവരുടെ വീട്ടുമാലിന്യങ്ങലാണെന്ന് കൗൺസിൽ സ്ഥിരീകരിക്കുകയായിരുന്നു. മാലിന്യങ്ങൾ കൃത്യമായി അധികൃതർക്ക് തന്നെ കൈമാറണമെന്ന നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെറ്റ് ചെയ്തില്ലെന്നു മാത്രമല്ല ഉത്തരവാദിത്വത്തിൽ പെടാതിരുന്ന കാര്യമായിട്ട് കൂടി പൊതുനന്മയ്ക്കായി ഇറങ്ങിത്തിരിച്ചിട്ടും വൻതുക പിഴ നൽകേണ്ടി വരുമെന്ന് കണ്ടതോടെ ഇവർ കൗൺസിലിനെതിരെ നിയമസഹായവും തേടാൻ ശ്രമിച്ചു. എന്നാൽ നിലനിൽക്കുന്ന നിയമങ്ങൾ പ്രകാരം ദമ്പതികൾ കുറ്റവാളികളാണെന്ന് മാത്രമേ വിധിയെഴുതാൻ കഴിയൂ എന്ന ഉപദേശമാണ് ഇവർക്ക് ലഭിച്ചത്. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നതോടെ ഇപ്പോൾ ഗഡുക്കളായി പിഴ അടച്ചു തീർക്കുകയാണ് ഇരുവരും. പ്രതിമാസം 100 പൗണ്ട് വീതം പിഴയിനത്തിൽ ഇവർ കൗൺസിലിൽ അടയ്ക്കുന്നുണ്ട്.
ജീവിതത്തിൽ വലിയൊരു പാഠമാണ് തങ്ങൾ ഇതിലൂടെ പഠിച്ചതെന്ന് വെറോണിക്കയും സോൾട്ടനും പറയുന്നു. നിരത്ത് മുൻപത്തേതിനേക്കാൾ അധികം വൃത്തിഹീനമായാലും പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ഏതൊക്കെ ജീവികൾ പെരുകിയാലും ഇനി ഒരിക്കലും വൃത്തിയാക്കാൻ തങ്ങൾ ഇറങ്ങില്ല എന്ന ഉറച്ച നിലപാടിലാണ് ഇവർ.