നുള്ളിപ്പെറുക്കി 50 ലക്ഷത്തിന്റെ വീട് പണിയാനിറങ്ങി; ഒടുവിൽ 70 ലക്ഷവും കടന്നുപോയി: അനുഭവം
ഗ്രൗണ്ട് ഫ്ലോർ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. മൂന്ന് ബെഡ്റൂം മാത്രം. പിന്നെ അടുക്കള, ഡൈനിങ്, ലിവിങ് എല്ലാം മുറപോലെ...1800 ച.അടിയിൽ തീർക്കണം. അകത്തു നിന്നുതന്നെ ഗോവണി. പൂജാമുറി വേറെയുമുണ്ട്. ചിട്ടി സ്വർണ്ണം ഒക്കെയായി 25 ലക്ഷം ബാങ്ക് ലോൺ 25 ലക്ഷം. അമ്പതുലക്ഷത്തിന് പണി തീർക്കണം. ചെലവു കുറഞ്ഞ നിർമ്മാണ
ഗ്രൗണ്ട് ഫ്ലോർ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. മൂന്ന് ബെഡ്റൂം മാത്രം. പിന്നെ അടുക്കള, ഡൈനിങ്, ലിവിങ് എല്ലാം മുറപോലെ...1800 ച.അടിയിൽ തീർക്കണം. അകത്തു നിന്നുതന്നെ ഗോവണി. പൂജാമുറി വേറെയുമുണ്ട്. ചിട്ടി സ്വർണ്ണം ഒക്കെയായി 25 ലക്ഷം ബാങ്ക് ലോൺ 25 ലക്ഷം. അമ്പതുലക്ഷത്തിന് പണി തീർക്കണം. ചെലവു കുറഞ്ഞ നിർമ്മാണ
ഗ്രൗണ്ട് ഫ്ലോർ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. മൂന്ന് ബെഡ്റൂം മാത്രം. പിന്നെ അടുക്കള, ഡൈനിങ്, ലിവിങ് എല്ലാം മുറപോലെ...1800 ച.അടിയിൽ തീർക്കണം. അകത്തു നിന്നുതന്നെ ഗോവണി. പൂജാമുറി വേറെയുമുണ്ട്. ചിട്ടി സ്വർണ്ണം ഒക്കെയായി 25 ലക്ഷം ബാങ്ക് ലോൺ 25 ലക്ഷം. അമ്പതുലക്ഷത്തിന് പണി തീർക്കണം. ചെലവു കുറഞ്ഞ നിർമ്മാണ
ഒരു ശരാശരി കുടുംബം. ഏറെ കാത്തിരിപ്പിനുശേഷം വീടുപണി തുടങ്ങുകയാണ്. ഗ്രൗണ്ട് ഫ്ലോർ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. മൂന്ന് ബെഡ്റൂം മാത്രം. പിന്നെ അടുക്കള, ഡൈനിങ്, ലിവിങ് എല്ലാം മുറപോലെ...1800 ച.അടിയിൽ തീർക്കണം. അകത്തു നിന്നുതന്നെ ഗോവണി. പൂജാമുറി വേറെയുമുണ്ട്. ചിട്ടി സ്വർണ്ണം ഒക്കെയായി 25 ലക്ഷം ബാങ്ക് ലോൺ 25 ലക്ഷം. അമ്പതുലക്ഷത്തിന് പണി തീർക്കണം. ചെലവു കുറഞ്ഞ നിർമ്മാണ രീതിയാണ് തീരുമാനിച്ചത്. പക്ഷെ ഉറപ്പിൽ യാതൊരുവിട്ടുവീഴ്ചയുമില്ല കേട്ടോ.
അടിത്തറയും ബേസ്മെന്റും ബെൽറ്റ് എല്ലാം അതിവേഗത്തിൽ പണിതീർത്തു. ഇനിയാണല്ലോ പണി. സിമന്റ് സോളിഡ് ബ്ലോക്ക് നേരത്തേ വേണ്ടെന്ന് വച്ചതാണ്. ചെലവ് കണക്കാക്കിയപ്പോൾ ചുടുകട്ടയും ഒഴിവാക്കി. ഭിത്തി വെട്ടുകല്ലിൽ പണിയാമെന്ന ധാരണയായി. വെട്ടുകല്ലിന് കണ്ണൂര് വരെ പോയി.
ക്വാറികൾ തോറും സന്ദർശനം നടത്തി. നല്ലയിനം കല്ല് തിരഞ്ഞെടുത്ത് ഓർഡർ ചെയ്തു. വെട്ടുകല്ല് പണിയാൻ മികച്ച പണിക്കാരെ നാട്ടിൽ തന്നെ കിട്ടാനില്ലാത്തതിനാൽ അമ്പതു കിലോമീറ്റർ അകലെ നിന്ന് പണിക്കാരെ വരുത്തിയാണ് പണി തുടങ്ങിയത്.
ഭിത്തിപ്പണി കഴിഞ്ഞു. ചെലവ് കുറക്കാൻ കോൺക്രീറ്റ് സൺഷേഡ് ഒഴിവാക്കി പകരം മേച്ചിലോടുകൊണ്ട് നിർമിക്കാമെന്ന് കരുതി. റൂഫ് സ്ലാബും വാർത്തു. ഇത്രയും പണി കഴിഞ്ഞിട്ടും പണം അത്രയൊന്നും ചെലവായിട്ടില്ല.
അപ്പോഴാണ് ഭാര്യവീട്ടുകാരുടെ ഒരു അഭിപ്രായം വന്നത്. അകത്തു നിന്ന് ടെറസിലേക്ക് പോകാൻ മാത്രമായിട്ട് സ്റ്റയർ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ മുകളിൽ ഒരു ബെഡ്റൂം കൂടി പണിയാമല്ലോ. മറ്റൊരു അവസരത്തിൽ ഒരു മുറി പണിയുക എന്നത് ബുദ്ധിമുട്ടാണ്. ചെലവ് ഏറി വരുകയാണ്. രണ്ട് മക്കളും വലുതാവുകയാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞാൽ താമസിക്കാനുള്ള സൗകര്യമുണ്ടാവണം.
അവരുടെ ബന്ധുക്കൾ വിരുന്നു വരും അതിനൊരു മുറി വേണമല്ലോ...അങ്ങനെ പോയി ഭാര്യവീട്ടുകാരുടെ അഭിപ്രായം.അതിലൊരു ശരിയുണ്ടെന്ന് തോന്നിയപ്പോൾ മുകളിലൊരു ബെഡ്റൂമും ബാത്ത് റൂമും പണിയാമെന്ന് വച്ചു. കണ്ണൂര് നിന്ന് വീണ്ടും കട്ട വരുത്തി. മുകളിലെ റൂമും പണിതു. ആ സമയത്താണ് സ്വന്തം വീട്ടുകാരിൽ നിന്ന് മറ്റൊരു അഭിപ്രായം വരുന്നത്.
വീട്ടിന് പുറത്ത് അൽപം മാറി ഒരു അടുക്കളയും ബാത്ത് റൂമും പണിയണം. എന്തിനെന്നാൽ ഏതെങ്കിലും മരണവീട്ടിൽ പോയി വരുമ്പോൾ കുളിച്ചേ വീട്ടിൽ പ്രവേശിക്കാവൂ എന്ന ആചാരം പാലിക്കുന്നവരാണ് അച്ഛനും അമ്മയും. എങ്കിൽ പിന്നെ അവരെ പിണക്കരുതല്ലോ.പുറത്തൊരു ബാത്ത്റൂം പണിയണം. വിറകിട്ട് കത്തിച്ച് വെള്ളം ചൂടാക്കാനും പാചകം ചെയ്യാനുമായി പുറത്ത് ഒരു അടുക്കളയും . അങ്ങനെ അതും പണിതു.
മുറികൾക്ക് ഫോൾസ് സീലിങ് ചെയ്യാതെങ്ങനെ എന്ന ചോദ്യം പലയിടത്തും നിന്നും വന്നപ്പോൾ അതും ചെയ്തു. ഓരോ മുറിയിലും സീലിങ്ങിൽ പത്തോ പന്ത്രണ്ടോ ലൈറ്റുകളുമുണ്ട്. ആ സമയത്താണ് ഒരു കവി ആ വീട്ടിലെത്തിയത്. തൊട്ടപ്പുറത്തെ വയലുകൾ കണ്ടിരിക്കാൻ ഒരിടം ഇല്ലാതെ പോയെന്ന അഭിപ്രായം പറഞ്ഞ് കവി പോയപ്പോഴാണ് വയലുകൾ തൊട്ടപ്പുറത്തുണ്ടെന്ന അറിവു പോലും വീട്ടുടമസ്ഥർക്കുണ്ടായത്.
എന്ത് ചെയ്യും ? മുകളിലൊരു ബാൽക്കണി വേണമെന്ന തോന്നൽ അവരുടെ മനസിൽ ശക്തമായി. അങ്ങനെ ബാൽക്കണിയും പണിതു. കാർപോർച്ചും സിറ്റൗട്ടും ഓടിടാൻ പണ്ടേ തീരുമാനിച്ചതാണ്. മുകൾനിലയിലെ ബെഡ്റൂം റൂഫ് വാർത്തെങ്കിലും അതിനു മുകളിലും ഓട് വക്കണമെന്ന അഭിപ്രായം ആരിൽ നിന്നോ കിട്ടിയതിനാൽ അതും തീരുമാനമായി. ഇനി ഇതൊക്കെ ചെയ്താൽ കാഴ്ചയ്ക്ക് വീടെങ്ങനെയുണ്ടാവുമെന്ന ചോദ്യം വന്നപ്പോഴാണ് 3D ചെയ്യാൻ തീരുമാനിച്ചത്.
50 ലക്ഷത്തിന് തീർക്കണമെന്ന് വിചാരിച്ച് തുടങ്ങിയ പണിയിപ്പോൾ 55 ൽ എത്തി നിൽക്കുന്നു. ഇന്റീരിയർ വർക്കുകൾ, വാതിലുകൾ, ബാത്റൂം ഫിറ്റിങ്ങുകൾ, അടുക്കള കാബിനറ്റുകൾ, ഇന്റർലോക്കിട്ട മുറ്റം, ചുറ്റുമതിൽ, ലാൻഡ്സ്കേപ്പിങ്, ഗേറ്റ്.. അങ്ങനെ പത്ത് പന്ത്രണ്ട് ലക്ഷത്തിന്റെ പണി ഇനിയും ബാക്കി. അതായത് 50 ലക്ഷത്തിൽ തീർക്കണമെന്ന് കരുതി തുടങ്ങിയ പണിയിപ്പോൾ 70 ലക്ഷത്തിനോട് അടുത്താവും എന്ന അവസ്ഥയാണ്.
എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത് ? അതാണ് പ്ലാനിങ് എന്ന ഏറ്റവും മർമപ്രധാനമായ ഭാഗത്തിന്റെ അപര്യാപ്തത എന്നു പറയുന്നത്. ഏതൊരു വീടും തുടങ്ങുന്നത് കേവലം പ്ലാനിൽ നിന്നാവരുത് എന്നർഥം.
കുറച്ച് ഭിത്തികളെയും മുറികളെയും ചേർത്ത് വച്ച് വരച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം തുടങ്ങേണ്ടതല്ല വീടുപണി. വീടിന്റെ അടിത്തറ യഥാർഥത്തിൽ പ്ലാനിങ്ങാണ്. ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ ജോലികളുടെയും വിശദമായ ഒരു നേർരേഖയുണ്ടാക്കലാണ് ഏതൊരു വീടിനും വേണ്ടുന്ന ഏറ്റവും പ്രധാനമായ കാര്യം. സമൂഹത്തിലെ പലരുടെയും കുടുംബത്തിനകത്തെ ചിലരുടെയും അഭിപ്രായങ്ങളെ സ്നേഹത്തോടെ നിരസിക്കലാണ് മറ്റൊരു കാര്യം. ഇത് രണ്ടിന്റെയും അഭാവം ഒരുപക്ഷേ നമ്മെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയിലെത്തിച്ചേക്കാം.
വീടിന്റെ വിസ്തീർണ്ണത്തെയും സൗന്ദര്യത്തേയും ബാധിച്ചേക്കാവുന്ന അഭിപ്രായങ്ങളായിരിക്കാം അവ. ചിലയിനം ജോലികൾ വേണ്ടെന്ന് വക്കാനോ ബദൽ നിർമ്മാണ രീതികൾ ഉൾക്കൊള്ളാനോ ആവാത്തതും. വീട്ടുടമസ്ഥർക്ക് പറ്റിയ പ്രധാനപ്പെട്ട വീഴ്ചയാണ്. വീഴ്ചകളുടെ എണ്ണം കൂടുന്തോറും വീട് വലിയ സാമ്പത്തിക ബാധ്യതയായി നമുക്ക് മുമ്പിൽ വളർന്ന് പെരുകി നിൽക്കുകയും ചെയ്യും.