കലിതുള്ളിയ പ്രകൃതിയുടെ മുന്നിൽ തകർന്നടിഞ്ഞുപോയ ഒരു നാടിനെക്കുറിച്ചുള്ള ചില പുനർനിർമാണ ചിന്തകളാണ് പറയാനുള്ളത്. ഇതെഴുതുമ്പോഴും ഒട്ടേറെ മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. എങ്കിലും വയനാടിന്റെ സുരക്ഷയും പുനർനിർമാണവും ഏതൊരു മനുഷ്യന്റെയും ആലോചനകളിൽ വരുന്നത് സ്വാഭാവികമാണ്. സർവതും നഷ്ടപ്പെട്ട

കലിതുള്ളിയ പ്രകൃതിയുടെ മുന്നിൽ തകർന്നടിഞ്ഞുപോയ ഒരു നാടിനെക്കുറിച്ചുള്ള ചില പുനർനിർമാണ ചിന്തകളാണ് പറയാനുള്ളത്. ഇതെഴുതുമ്പോഴും ഒട്ടേറെ മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. എങ്കിലും വയനാടിന്റെ സുരക്ഷയും പുനർനിർമാണവും ഏതൊരു മനുഷ്യന്റെയും ആലോചനകളിൽ വരുന്നത് സ്വാഭാവികമാണ്. സർവതും നഷ്ടപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിതുള്ളിയ പ്രകൃതിയുടെ മുന്നിൽ തകർന്നടിഞ്ഞുപോയ ഒരു നാടിനെക്കുറിച്ചുള്ള ചില പുനർനിർമാണ ചിന്തകളാണ് പറയാനുള്ളത്. ഇതെഴുതുമ്പോഴും ഒട്ടേറെ മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. എങ്കിലും വയനാടിന്റെ സുരക്ഷയും പുനർനിർമാണവും ഏതൊരു മനുഷ്യന്റെയും ആലോചനകളിൽ വരുന്നത് സ്വാഭാവികമാണ്. സർവതും നഷ്ടപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിതുള്ളിയ പ്രകൃതിയുടെ മുന്നിൽ തകർന്നടിഞ്ഞുപോയ ഒരു നാടിനെക്കുറിച്ചുള്ള ചില പുനർനിർമാണ ചിന്തകളാണ് പറയാനുള്ളത്. ഇതെഴുതുമ്പോഴും ഒട്ടേറെ മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. എങ്കിലും വയനാടിന്റെ സുരക്ഷയും പുനർനിർമാണവും ഏതൊരു മനുഷ്യന്റെയും ആലോചനകളിൽ വരുന്നത് സ്വാഭാവികമാണ്.

സർവതും നഷ്ടപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടതിനെ കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. അതെങ്ങനെയാവണമെന്ന് സർക്കാരിന് ഉടനെ ഒരു നയമുണ്ടാവണം. വയനാട് പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ അഭയമാകേണ്ട വീടുകൾ തകർന്നുവീണ് ജീവനെടുക്കുന്ന ദുരവസ്ഥ ഇനിയുണ്ടാകരുത്. വയനാട്ടിലെ മനുഷ്യർക്ക് ഇനി പ്രയോഗികമാവുക ഭൂമിക്ക് ഭാരമാകാത്ത വീടുകളാണ്. വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിന് ഒരു മാർഗരേഖ ഉണ്ടാകണം. അത് രൂപീകരിക്കാൻ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ വയ്ക്കാവുന്നതാണ്. മാർഗരേഖ ഫയലിൽ ഒതുങ്ങാതെ, വെള്ളം ചേർക്കാതെ നടപ്പാക്കുകയും വേണം.

ADVERTISEMENT

എന്റെ അഭിപ്രായത്തിൽ പ്രീഫാബ് വീടുകൾക്ക് ഇത്തരം പ്രദേശങ്ങളിൽ പ്രസക്തിയുണ്ട്. ഭൂമിക്ക് ഭാരമാകില്ല, ഇടിഞ്ഞുവീണാലും ജീവഹാനിയുണ്ടാകില്ല, അഴിച്ചെടുത്തു പുനർനിർമിക്കാം..അങ്ങനെ ഗുണങ്ങൾ നിരവധി. നിലവിൽ ഇത്തരം പ്രീഫാബ് വീടുകൾ കേരളത്തിൽ ഉയരുന്നുണ്ട്. അതിന്റെ പ്രചാരം വർധിപ്പിക്കണം.

പ്രീഫാബ് രീതിയിൽ നിർമിച്ച വീട്

ഒരു കാര്യം ഉറപ്പായും പറയാം; ഇനിയും വയനാട്ടിൽ കെട്ടിടം നിർമിക്കുമ്പോൾ, ഭൂമി കീറി കരിങ്കല്ല് നിറച്ച് ചെയ്യുന്ന പരമ്പരാഗത അടിത്തറയും അതിൻമേലുള്ള വീട് നിർമാണരീതിയും നിരുൽസാഹപ്പെടുത്തണം.കൂടുതൽ പാറ ആവശ്യമായി വരുന്നതിനാലും ചാല് കീറി ഭൂമിക്ക് പരിക്കുണ്ടാക്കുന്നതിനാലും നിരോധിക്കുന്നതാണ് അഭികാമ്യം.

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ. ചിത്രം അരുൺ വർഗീസ് (മനോരമ)

ഏത് സമയവും ദുരന്തങ്ങൾ സംഭവിക്കാവുന്ന ഹൈ റിസ്ക് സോണുകളിൽ ഇനി ഒരുതരത്തിലുമുള്ള നിർമാണവും അനുവദിക്കരുത്. ഇപ്പോൾ നടന്ന ദുരന്ത മേഖലയിൽ മരങ്ങളും മുളകളും വ്യാപകമായി വച്ച് പിടിപ്പിച്ച് ആ പ്രദേശത്തെ ഉറപ്പുള്ളതാക്കുകയും വേണം.

പ്രീഫാബ് രീതിയിൽ നിർമിച്ച വീട്

അങ്ങനെയെങ്കിൽ ഇനിയെവിടെ വീട് നിർമിക്കും? അതിന് സുരക്ഷിത ഭൂമി സർക്കാർ കണ്ടെത്തേണ്ടിവരും. നിയമപരമായി വാസയോഗ്യമായ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കേണ്ടിയും വരും.

ADVERTISEMENT

അങ്ങനെയെങ്കിൽ ഇനിയെവിടെ വീട് നിർമിക്കും? അതിന് സുരക്ഷിത ഭൂമി സർക്കാർ കണ്ടെത്തേണ്ടിവരും. നിയമപരമായി വാസയോഗ്യമായ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കേണ്ടിയും വരും. ശേഷം എങ്ങനെയാവണം വീട് നിർമിക്കേണ്ടതെന്ന് സർക്കാർ നിശ്ചയിക്കുന്ന വിദഗ്ധ സമിതി തീരുമാനിക്കുകയും വേണം. വീടുകളുടെ വിസ്തീർണ്ണവും സ്വഭാവവും നിശ്ചയിക്കാനുള്ള അവകാശം സർക്കാരിനുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരാം. ഉണ്ട്. വികസിത സമൂഹങ്ങളിൽ അങ്ങനെയാണ്  വീടുകൾ നിർമിക്കുന്നതും.

വ്യക്തികളുടെ തോന്നലുകൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവയ്ക്കനുസരിച്ച് ഷോ ഓഫ് പ്രദർശനത്തിന്  നിർമിക്കുന്നതാവരുത് വീടുകൾ. എനിക്ക് പണമുണ്ട്. അതുകൊണ്ട് ഞാൻ എത്ര വേണമെങ്കിലും കല്ലും മണ്ണും സിമന്റും അടിച്ച് ഇഷ്ടമുള്ള പോലെ വീട് പണിയും എന്ന നിലവിലെ രീതി മാറണം. പ്രത്യേകിച്ച് പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ...

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ. ചിത്രം അരുൺ വർഗീസ് (മനോരമ)

വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ മാത്രമല്ല അടിത്തറ മുതൽ മേൽക്കൂര വരെയുള്ള പ്രവൃത്തികൾക്ക് ഏതിനം ഉൽപന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് സർക്കാർ നിശ്ചയിക്കണം. ഇത് പറയാൻ ഒരു കാരണമുണ്ട്. വയനാട് ദുരന്തത്തിൽ ഒട്ടേറെ മനുഷ്യർ വീടുകളിൽ കുടുങ്ങി കിടക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അവരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് തടസ്സമായി നിന്നത് തകർന്ന വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകളുടെ കനത്ത ഭാരമാണ്. 

ഒരു ഉദാഹരണം പറയാം. 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടിന്റെ കോൺക്രീറ്റ് മേൽക്കൂരക്ക് മാത്രം ഏകദേശം 30000 കിലോഗ്രാം ഭാരമുണ്ടാവും. അതിനടിയിൽ പെട്ടുപോവുന്ന മനുഷ്യരെ രക്ഷപ്പെടുത്തൽ അത്രകണ്ട് എളുപ്പമല്ല. സമയവും ഉപകരണങ്ങളും മനുഷ്യപ്രയത്നവും വേണ്ടിവരുന്ന കാര്യമാണത്. ആയതിനാൽ ഇനി പണിയുന്ന വീടുകൾക്ക് ഭാരം കുറഞ്ഞ മേർക്കൂരകളാണ് ഉണ്ടാവേണ്ടത്.  ഭാരം കുറയുന്നതിനൊപ്പം അതിശക്തമായ കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാവുകയും വേണം. 

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ. ചിത്രം അരുൺ വർഗീസ് (മനോരമ)
ADVERTISEMENT

ഭിത്തികളുടെ കാര്യത്തിലും പുനർവിചിന്തനം നടത്തേണ്ട സമയമാണിത്.മേൽക്കൂരകളുടെ ഭാരം കുറയുന്നതിനനുസരിച്ച് ഭിത്തികളുടെ കനവും കുറയ്ക്കാവുന്നതേയുള്ളു. അങ്ങനെയെങ്കിൽ അടിത്തറയുടെ ആഴവും കുറക്കാം.

ഭൂമി വെട്ടിക്കീറി കരിങ്കല്ല് പാകി നിർമിക്കുന്ന ഭാരോദ്വഹന ശേഷിയുള്ള അടിത്തറകൾക്ക് പകരം ഭൂനിരപ്പിൽ നിന്ന് തൂണുകളിൽ ഉയർന്നു നിൽക്കുന്ന വീടുകളായിരിക്കും അനുയോജ്യമാവുക. വീടിന്റെ ഭാരം തൂണുകൾക്ക് വഹിക്കാവുന്ന രീതിയിലുള്ള നിർമ്മാണരീതിയാണത്.

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ ചിത്രം അരുൺ വർഗീസ് (മനോരമ)

വെള്ളപ്പൊക്കവും ചെറുമണ്ണൊഴുക്കും പ്രതിരോധിച്ച് വീടുകൾ സുരക്ഷിതമായി നിൽക്കാൻ ഇത്തരം നിർമാണ രീതിക്കാവും. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വീടുകൾക്ക് ചുറ്റും നിർമിക്കുന്ന വമ്പൻ കോൺക്രീറ്റ് മതിലുകൾ കർശനമായി നിരോധിക്കണം. പകരം ചെടികൾ, മുളകൾ തുടങ്ങിയ ഉപയോഗിച്ചുള്ള ബയോവേലികൾ നിർമിക്കുന്നതാണ് ഉചിതം.

ഇത്തരത്തിൽ സമഗ്രമായതും ശാസ്ത്രീയമായതും പാരിസ്ഥിതിക സൗഹൃദത്തിലധിഷ്ഠിതവുമായ നിർമാണനയം പ്രഖ്യാപിക്കേണ്ട സമയമാണിത്. അതിനായി ആദ്യം ചെയ്യേണ്ടത് ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ വിവിധ മേഖലകളാക്കി തിരിക്കണം. ഓരോ മേഖലയ്ക്കും  അനുയോജ്യമായ നിർമാണ നയം രൂപപ്പെടുത്തണം. അത് കർശനമായി നടപ്പിലാക്കാൻ ജനകീയ സമിതികൾക്ക് രൂപം കൊടുക്കണം.

എന്റെ പണം- എന്റെ ഭൂമി- എന്റെ മതിൽ- എന്റെ വീട് എന്ന വ്യക്തി സിദ്ധാന്തത്തിൽനിന്ന് ഭൂമി നമുക്കേവർക്കുമുള്ളതാണെന്നും ഭൂമിക്കുമേൽ ഏതെങ്കിലുമൊരാൾ ഏൽപിക്കുന്ന എത്ര ചെറിയ പരിക്കും ഒരു പ്രദേശത്താകെ വലിയ ആഘാതമുണ്ടാക്കാൻ പോന്നതാണെന്നും നാം വിനയത്തോടെ മനസിലാക്കണം. നിർമാണത്തിന്റെ കാര്യത്തിൽ വയനാട് നൽകുന്ന പാഠവും അതാവണം.

വയനാട്ടിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ ചിത്രം അരുൺ വർഗീസ് (മനോരമ)

വയനാടിന്റെ പാഠം വയനാട്ടിൽ മാത്രം പഠിച്ചാൽ പോര. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് സമാന്തരമായി പേമാരിയിൽ കേരളത്തിലെ നിരവധി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വാർത്താപ്രാധാന്യം വയനാട്ടിലേക്ക് തിരിഞ്ഞതോടെ അത് അവഗണിക്കപ്പെടരുത്. 

ഇനിയുള്ള കാലം ഇത്തരം പ്രകൃതിക്ഷോഭങ്ങൾ നേരിട്ടും അതിജീവിച്ചും മുന്നോട്ടുപോകാനാകും കേരളത്തിന്റെ വിധി. മറ്റൊരു മഹാപ്രളയവും ഉരുൾപൊട്ടലും ഉണ്ടാകാതിരിക്കാൻ ശ്രമങ്ങൾ ഉണ്ടായേതീരൂ. അതിനായി അതിബൃഹത്തായ ഒരു പാർപ്പിട നയം സർക്കാർ നടപ്പിലാക്കണം. കാരണം നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല പ്രകൃതിയുടെ സ്വഭാവം മാറുന്നത്. അതിനാൽ നമ്മുടെ അമിതമായ ധനശേഷിയോ അഹങ്കാരങ്ങളോ പ്രയോഗിക്കേണ്ട ഇടങ്ങളാകരുത്  വീടുകൾ. പ്രകൃതിശക്തികൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണ്, നാം കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ എത്ര ശിഥിലമാണ് എന്ന് ഓരോ ദുരന്തങ്ങളും ഓർമിപ്പിക്കുകയാണ്.

സ്വന്തം വീടുകൾ നമ്മുടെ ജീവനെടുക്കാൻ കാരണമാകുന്ന നിർമിതികളാകരുത്. ദീർഘകാലം മനുഷ്യനും പ്രകൃതിയും തമ്മിൽ പാരസ്പര്യത്തോടെ ജീവിക്കാനാവുന്ന തരത്തിൽ നമ്മൾ സ്വയം പരിഷ്ക്കരിക്കപ്പെടുകയും വേണം. കാരണം രണ്ട് മഴകൾക്കിടയിലെ കാലദൈർഘ്യം മാത്രമാവരുതല്ലോ ശരാശരി മലയാളിയുടെ ആയുർദൈർഘ്യം.

**

ലേഖകൻ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.

English Summary:

Government should form framework for house construction in ecologically sensitive regions