മിന്നുന്നതെല്ലാം പൊന്നല്ല. കാണുന്നതെല്ലാം ആറ്റുമണലുമല്ല! ആറ്റുമണൽ വിൽപനയ്ക്ക് എന്ന ബോർഡുകൾ നാട്ടിൽ പലയിടത്തും കാണാം. മണൽവാരൽ നിയമപരമായി നിലവില്ലാത്ത നാട്ടിൽ വിൽക്കാൻ മാത്രം ഈ വസ്തു എവിടെ നിന്ന് എന്നതാണ് ചോദ്യം. ഉത്തരം താഴെ. പലയിടത്തും രഹസ്യമായും ചിലയിടത്തൊക്കെ പരസ്യമായും ഈ പരസ്യവാചകത്തോടെ വിൽപന

മിന്നുന്നതെല്ലാം പൊന്നല്ല. കാണുന്നതെല്ലാം ആറ്റുമണലുമല്ല! ആറ്റുമണൽ വിൽപനയ്ക്ക് എന്ന ബോർഡുകൾ നാട്ടിൽ പലയിടത്തും കാണാം. മണൽവാരൽ നിയമപരമായി നിലവില്ലാത്ത നാട്ടിൽ വിൽക്കാൻ മാത്രം ഈ വസ്തു എവിടെ നിന്ന് എന്നതാണ് ചോദ്യം. ഉത്തരം താഴെ. പലയിടത്തും രഹസ്യമായും ചിലയിടത്തൊക്കെ പരസ്യമായും ഈ പരസ്യവാചകത്തോടെ വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിന്നുന്നതെല്ലാം പൊന്നല്ല. കാണുന്നതെല്ലാം ആറ്റുമണലുമല്ല! ആറ്റുമണൽ വിൽപനയ്ക്ക് എന്ന ബോർഡുകൾ നാട്ടിൽ പലയിടത്തും കാണാം. മണൽവാരൽ നിയമപരമായി നിലവില്ലാത്ത നാട്ടിൽ വിൽക്കാൻ മാത്രം ഈ വസ്തു എവിടെ നിന്ന് എന്നതാണ് ചോദ്യം. ഉത്തരം താഴെ. പലയിടത്തും രഹസ്യമായും ചിലയിടത്തൊക്കെ പരസ്യമായും ഈ പരസ്യവാചകത്തോടെ വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിന്നുന്നതെല്ലാം പൊന്നല്ല. കാണുന്നതെല്ലാം ആറ്റുമണലുമല്ല! ആറ്റുമണൽ വിൽപനയ്ക്ക് എന്ന ബോർഡുകൾ നാട്ടിൽ പലയിടത്തും കാണാം. മണൽവാരൽ നിയമപരമായി നിലവില്ലാത്ത നാട്ടിൽ വിൽക്കാൻ മാത്രം ഈ വസ്തു എവിടെ നിന്ന് എന്നതാണ് ചോദ്യം. ഉത്തരം താഴെ.

പലയിടത്തും രഹസ്യമായും ചിലയിടത്തൊക്കെ പരസ്യമായും ഈ പരസ്യവാചകത്തോടെ വിൽപന നടത്തുന്ന ഒരു വസ്തുവിനെ പറ്റിയാണ് ഇന്ന് പറയാനുള്ളത്. കെട്ടിട നിർമ്മാണ മേഖലയിൽ സാങ്കേതികമായി 'അഗ്രിഗേറ്റ്സ്' എന്ന് വിളിക്കുന്നതിൽ 'ഫൈൻ അഗ്രിഗേറ്റ്' എന്നതിന്റെ മലയാള വാക്ക് 'മണൽ' എന്ന് മാത്രമാണ്.

ADVERTISEMENT

മലയാളിയെ സംബന്ധിച്ചിടത്തോളം നിർമാണ മേഖലയിലെ മണൽ എന്നാൽ പുഴമണൽ മാത്രവുമാണ്. കാലങ്ങളെടുത്താണ് പുഴമണൽ സത്യത്തിൽ രൂപപ്പെടുന്നത്. നമ്മുടെ മലനിരകളിലെ വെള്ളനിറമുള്ള പാറകൾ, വെള്ളാരങ്കല്ലുകൾ എന്നിവ വെള്ളത്തിന്റെ ഒഴുക്കും അതിലൂടെ ഒഴുകിവരുന്ന പാറക്കല്ലുകളുടെ ഉരസലും മൂലം പൊടിഞ്ഞ് ഒഴുകിയിറങ്ങി പുഴയിലൂടെ യാത്ര തുടർന്ന് വിവിധ തരി വലുപ്പങ്ങളിലുള്ള മണലായി പുഴയുടെ ഏതാണ്ട് ചെരിവ് കുറഞ്ഞ ഇടങ്ങളിൽ നിക്ഷേപിക്കപ്പെടുന്നതാണ് നമ്മൾ പുഴമണലായി വാരി എടുക്കാറുള്ളത്. ഈ തരികൾക്ക് കടുപ്പം വളരെയധികമായിരിക്കും. ചെളി (Silt) തീരെ ഉണ്ടാകില്ല. 

കേരളത്തിൽ പുഴമണലിന് ഏറ്റവും പ്രസിദ്ധം ഭാരതപ്പുഴ തന്നെയാണ്. പ്രത്യേകിച്ച് കുറ്റിപ്പുറം മുതൽ മലമ്പുഴ ഡാം വരെയുള്ള ഭാരതപ്പുഴയുടെ പടിഞ്ഞാറേ അറ്റം. ഇതുകൂടാതെ തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും വിവിധ നദികളിൽ മണൽ ലഭ്യമാണെങ്കിലും ഗുണമേന്മയിൽ ഇവ വളരെ വ്യത്യസ്തമാണ്. ഭാരതപ്പുഴ മണൽ കഴിഞ്ഞാൽ പിന്നെ ഗുണമേന്മ കൊണ്ട് മികച്ച നിൽക്കുന്ന മണൽ പെരിയാർ മണലായിരുന്നു. അതുതന്നെയും ഏതാണ്ട് മലയാറ്റൂർ മുതൽ ആലുവ വരെയുള്ള ഭാഗത്തെ  മണലിനാണ് കൂടുതൽ ഗുണമേന്മ കണ്ടുവരുന്നത്.

ADVERTISEMENT

പുഴകൾ കടലിനോട് ചേരുന്ന ഭാഗത്തേക്ക് ചെല്ലുന്തോറും മണലിന്റെ തരി വലുപ്പം കുറയുകയും ചെളിയുടെയും ഉപ്പിന്റെയും സ്വാധീനം കൂടുകയും ചെയ്യും. ആ മണൽ നിർമാണ മേഖലയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധമാവാനാണ് സാധ്യത. ഇങ്ങനെയൊക്കെയാണെങ്കിലും പുഴകളിലെ മണൽ നിക്ഷേപത്തിന്റെ അളവിനേക്കാൾ കൂടുതൽ മണലിന്റെ നിർമാണ മേഖലയിലെ ഡിമാൻഡ് വർധിച്ചതോടെ വിവിധ കമ്പനികളുടെ നിർമിതമണൽ നിർമാണ മേഖലയിലേക്ക് എത്തുകയും വളരെ വ്യാപകമായി തന്നെ ഉപയോഗിച്ചു വരികയും ചെയ്യുന്നതാണ് പിന്നീട് കണ്ടത്.

പാറ പൊടിച്ചുണ്ടാക്കുന്ന ഈ മണൽ കഴുകിയോ അല്ലെങ്കിൽ വലിയ സമ്മർദ്ദത്തിൽ കാറ്റ് കടത്തിവിട്ടു പൊടി മാറ്റിയാണ് നിർമിക്കുന്നത് എന്ന് പറയുന്നെങ്കിലും പലപ്പോഴും ഡിമാൻഡ് കൂടുമ്പോൾ ക്രഷറിൽ പൊടിച്ചെടുക്കുന്ന മണലിൽ വെള്ളമൊഴിച്ച് നനച്ച് നേരെ ട്രക്കിൽ കയറ്റി നിർമാണ സ്ഥലങ്ങളിലേക്ക് അയക്കുകയാണ് പതിവ്.

ADVERTISEMENT

ഈ കറുത്ത മണലിനോടുള്ള ആളുകളുടെ താൽപര്യക്കുറവ് മുതലെടുത്താണ് പുഴമണൽ എന്നപേരിൽ വെറും മട്ടി ( ബലം കുറഞ്ഞ വെള്ളക്കല്ല്)  പൊടിച്ച് മണൽ എന്ന പേരിൽ മാർക്കറ്റിലേക്ക് എത്തുന്നതും വലിയ ഗ്രാഹ്യമില്ലാത്ത ആളുകൾ അഭിമാനത്തോടെ ഞാൻ എംസാൻഡ് ഉപയോഗിച്ചല്ല പണിയുന്നത് പുഴമണൽ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത് എന്ന് വീമ്പുപറയുന്നത്.

സിമന്റുമായി ഒരുതരത്തിലും യോജിക്കാത്ത വെറും പൊടി മാത്രമാണ് ഈ വ്യാജ മണലിലെ നല്ലൊരു ശതമാനവും. അതുകൊണ്ട് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളും കെട്ടിടങ്ങൾ നിർമിക്കുന്ന ഉടമകളും ഈ വിഷയത്തിൽ ജാഗ്രത പുലർത്തണം എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അഭിപ്രായം.

ഏതാണ്ട് 2010 നു മുൻപാണ് മട്ടിമണൽ എന്ന പേരിലുള്ള വ്യാജമണൽ കേരളത്തിൽ പലയിടത്തും ഉൽപാദിപ്പിച്ച് വരുന്നതായി കണ്ടത്. പിന്നീട് ഈ വസ്തു ഞാൻ കണ്ടിരുന്നില്ല, പക്ഷേ ഇപ്പോൾ പെരുമ്പാവൂർ ആലുവ മേഖലകളിൽ നിന്നും കോട്ടയം പത്തനംതിട്ട കൊല്ലം മേഖലകളിലേക്ക് വലിയതോതിൽ ഈ വസ്തു കയറ്റുമതി ചെയ്യുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

വാൽക്കഷണം :  'എം സാൻഡ്' എന്നത് പാറമണലിന്റെ പേരല്ല എന്നോർക്കുക. കേരളത്തിലെ ഒരു പ്രമുഖ ക്വാറി വ്യവസായ സ്ഥാപനം രജിസ്റ്റർ ചെയ്ത ട്രേഡ് മാർക്കാണ് എം സാൻഡ്. ഈ പേര് വാണിജ്യ ആവശ്യങ്ങൾക്ക് മറ്റുള്ളവർ ഉപയോഗിക്കുന്നത് അനുവദനീയമല്ല എന്നതാണ് യാഥാർഥ്യം.

ലേഖകൻ തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ആണ്

English Summary:

fake sand in construction market- need to be cautious