ഇനി പ്രകൃതിദുരന്തങ്ങൾക്കൊപ്പം ജീവിക്കേണ്ടി വരാം; തയാറെടുപ്പ്, പരിശീലനം ഉറപ്പാക്കണം
ഇതും നമ്മൾ അതിജീവിക്കും... ഓരോ ദുരന്തവും കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ 'അടുത്ത തവണ ഈ ദുരന്തത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾ തയ്യാറെടുക്കും' എന്നു ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതും നമ്മൾ അതിജീവിക്കും... ഓരോ ദുരന്തവും കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ 'അടുത്ത തവണ ഈ ദുരന്തത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾ തയ്യാറെടുക്കും' എന്നു ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതും നമ്മൾ അതിജീവിക്കും... ഓരോ ദുരന്തവും കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ 'അടുത്ത തവണ ഈ ദുരന്തത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾ തയ്യാറെടുക്കും' എന്നു ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതും നമ്മൾ അതിജീവിക്കും...
ഓരോ ദുരന്തവും കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ 'അടുത്ത തവണ ഈ ദുരന്തത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾ തയ്യാറെടുക്കും' എന്നു ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
വെള്ളപ്പൊക്കം, ഭൂകമ്പം, ഉരുൾപൊട്ടൽ, കാട്ടുതീ, തുടങ്ങി പ്രകൃതി ദുരന്തങ്ങൾ നിരവധിയാണ്. പലപ്പോഴും ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ ലഭിക്കുമെങ്കിലും അവ 100% ശരിയാകണമെന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ ആളുകൾ ഗൗരവത്തിൽ എടുക്കണം എന്നുമില്ല.
ഏറ്റവുമധികം ഭൂകമ്പം അനുഭവപ്പെടുന്ന രാജ്യമാണ് ജപ്പാൻ .ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രകൃതിദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന സംബന്ധിച്ച് പാഠഭാഗങ്ങൾ പോലും ഉണ്ട്.
പ്രൈമറി തല മുതൽ ഓരോ ക്ലാസുകളിലും വിവിധതരത്തിലുള്ള പ്രകൃതിദുരന്തങ്ങളെ എങ്ങനെ നേരിടാം എന്നും അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നതും പാഠഭാഗങ്ങളിൽ വായിച്ചു മാത്രമല്ല പ്രായോഗികമായും കുട്ടികൾ പരിശീലിക്കുന്നുണ്ട്.
നമ്മുടെ നാട്ടിൽ പ്രകൃതി ദുരന്തങ്ങളെ പറ്റി നമ്മൾ ഹൈസ്കൂൾ തലത്തിലെ ജിയോഗ്രഫി പാഠങ്ങളിൽ പഠിക്കുന്നുണ്ടെങ്കിൽ പോലും പ്രായോഗികമായി ഇത്തരം ദുരന്തങ്ങൾ നേരിടുന്ന സംബന്ധിച്ച പരിശീലനങ്ങൾ കുട്ടികൾ കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.
പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുവേണ്ടി അല്ലെങ്കിൽ ഏതെങ്കിലും ഒരു അപകട സാഹചര്യത്തെ നേരിടുന്നതിനു വേണ്ടി അന്താരാഷ്ട്ര തലത്തിൽ പ്രാവർത്തികമാക്കിയിട്ടുള്ള സംഗതിയാണ് മോക്ക് ഡ്രില്ലുകൾ. വിവിധതരത്തിലുള്ള അപകടങ്ങൾ, ദുരന്തങ്ങൾ എന്നിവയെ നേരിടുന്നതിന് വേണ്ടി വിവിധ മോക്ക് ഡ്രില്ലുകൾ പല രാജ്യങ്ങളിലും നടത്താറുണ്ട്. വളരെ അപൂർവമായി കേരളത്തിലും ഇങ്ങനെ നടത്തിയിട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്കിടയിൽ ഇത്തരത്തിൽ പരിശീലനം ലഭിച്ചിട്ടുള്ളതായി അറിയില്ല. അതുകൊണ്ടുതന്നെ ആ വിദ്യാർഥികൾ വളർന്നു വരുമ്പോഴും അവർക്ക് ഇതിനെപ്പറ്റി വലിയ ഗ്രാഹ്യമൊന്നും ഉണ്ടാകാനിടയില്ല.
കേരളത്തിൻറെ മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ കൂടി വരികയാണ്. പലപ്പോഴും ഒരു അപകടമുണ്ടായാൽ ആ അപകടത്തിൽ പരിക്കേൽക്കുകയോ അപായപ്പെടുകയോ ചെയ്യുന്നത് അപകടം കൊണ്ട് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ആളുകളുടെ പരിഭ്രാന്തി മൂലമാണ്.
ഉദാഹരണത്തിന് തീപിടിത്ത സാധ്യത എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്. ആയിരമോ പതിനായിരമോ ആളുകൾ കൂടിച്ചേരുന്ന ഒരു മാളിൽ ഒരു തീപിടിത്തം ഉണ്ടായാൽ എങ്ങോട്ടാണ് രക്ഷപ്പെടേണ്ടത് എന്നത് സംബന്ധിച്ച് അവിടെ വരുന്ന സാധാരണക്കാർക്ക് ഒരുപക്ഷേ അറിവുണ്ടാകണമെന്നില്ല. എന്നാൽ അവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ആയിട്ടുള്ള ആളുകൾക്ക് നിശ്ചിത ഇടവേളകളിൽ ഇതു സംബന്ധിച്ച അറിവ് നൽകുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും മേൽനോട്ടത്തിലും മേൽപ്പറഞ്ഞ മോക് ഡ്രില്ലുകൾ നടത്തേണ്ടതുണ്ട്.
കൊച്ചിയിലെയോ കോഴിക്കോട്ടേയോ തിരുവനന്തപുരത്തെയോ ഒരു മാളിൽ ഒരു തീപിടിത്തം ഉണ്ടാകുന്നതായി അറിയിപ്പ് ലഭിച്ചാൽ വിവിധ വകുപ്പുകൾ എങ്ങനെയാണ് ആ ദുരന്തത്തെ ഏകോപിപ്പിക്കുന്നതെന്നും എത്ര ചുരുങ്ങിയ സമയം കൊണ്ട് അഗ്നിശമനസേന, പോലീസ്, വൈദ്യസഹായ സംവിധാനങ്ങൾ അപകടസ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട് എന്നതും ആളുകളെ അപകടകരമായി സംഭവം സ്ഥലത്തുനിന്ന് നീക്കം ചെയ്യാൻ കഴിയുന്നുണ്ടോ എന്നതും ഈ ആളുകളുടെ തിരക്കിനിടയിലും രക്ഷാപ്രവർത്തകർക്ക് അവരുടെ രക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ആയി അപകട സ്ഥലത്തേക്ക് എത്തിച്ചേരാനും പരിക്കേറ്റവരെ എത്രയും വേഗം പുറത്തു കടത്താനും കഴിയുന്നുണ്ടോ എന്നതും പരിശോധിച്ചു ഉറപ്പുവരുത്താനും ഇത്തരത്തിലുള്ള ഡ്രില്ലുകൾ കൊണ്ട് സാധിക്കും.
ഇത്തരത്തിലുള്ള മോക് ഡ്രില്ലുകൾ പലപ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളിൽ നടന്നു വരുന്നതായി കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റാടങ്ങളിൽ ഇതുവരെ ഉണ്ടായതായി കേട്ടിട്ടില്ല.കേരളത്തിൽ അഗ്നിരക്ഷാസംവിധാനങ്ങൾ ആവശ്യമുള്ള കെട്ടിടങ്ങളുടെ എണ്ണം കൂടിവരികയും അത്തരം കെട്ടിടങ്ങളിൽ ആളുകൾ എത്തിച്ചേരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു മാസത്തിൽ കുറഞ്ഞത് ഒരു ജില്ലയിലെ ഒരു സ്ഥാപനത്തിൽ എന്ന നിലയിൽ എങ്കിലും ഇത്തരത്തിലുള്ള ഏർപ്പെടുത്തുന്നത് നന്നായിരിക്കും. കേവലം ഒരു കാട്ടിക്കൂട്ടൽ എന്നതിനപ്പുറത്ത് സംബന്ധിച്ച് അതിൻറെ അവസാനത്തിനു ശേഷമല്ലാതെ അധികം ആളുകൾക്ക് അറിയിപ്പ് നൽകാതെ നടത്തുകയാണെങ്കിൽ മാത്രമേ ഇത് വിജയകരമായി തീരുകയുള്ളൂ.
ഇത്തരം കെട്ടിടങ്ങളിൽ യാതൊരു തടസ്സവും ഇല്ലാതെ സൂക്ഷിക്കേണ്ട അഗ്നി രക്ഷാമാർഗ്ഗങ്ങളും കോണിപ്പടികളും എല്ലാം പ്രസ്തുത ആവശ്യങ്ങൾക്കായി ഏത് സമയവും സജ്ജമാണോ എന്ന് പരിശോധിക്കുവാനും ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള മോക്ഡ്രില്ലുകൾ കൊണ്ട് സാധിക്കും.
ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ. ഉണ്ടാകുന്ന ദുരന്തങ്ങളിൽ ആളപായം കുറയട്ടെ. അതിനാവശ്യമായ പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാകട്ടെ...