വാഹനങ്ങളുടെ RC എല്ലാവർക്കുമറിയാം; കെട്ടിടത്തിന്റെ OC എത്രപേർക്കറിയാം?
വാഹനങ്ങളുടെ RC അഥവാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് മിക്കവർക്കുമറിയാം. പലപ്പോഴും പൊലീസ് ചെക്കിങ്ങിന് ചോദിക്കുന്ന ബുക്കും പേപ്പറും എന്നതിലെ ബുക്കാണീ RC (പണ്ട് ഡ്രൈവിങ് ലൈസൻസ് പോലെ RCയും ബുക്ക് രൂപത്തിലായിരുന്നത് കൊണ്ടാക്കാം RC ബുക്ക് എന്ന പ്രയോഗം) ഒരു വാഹനത്തെ സംബന്ധിച്ച

വാഹനങ്ങളുടെ RC അഥവാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് മിക്കവർക്കുമറിയാം. പലപ്പോഴും പൊലീസ് ചെക്കിങ്ങിന് ചോദിക്കുന്ന ബുക്കും പേപ്പറും എന്നതിലെ ബുക്കാണീ RC (പണ്ട് ഡ്രൈവിങ് ലൈസൻസ് പോലെ RCയും ബുക്ക് രൂപത്തിലായിരുന്നത് കൊണ്ടാക്കാം RC ബുക്ക് എന്ന പ്രയോഗം)
ഒരു വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ആധികാരിക രേഖയാണ് RC. വാഹനവുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികൾക്കും RC അത്യന്താപേക്ഷിതമാണ്. വാഹനങ്ങളുടെ RC യ്ക്കുള്ള അതേപ്രാധാന്യമാണ് കെട്ടിടങ്ങളുടെ OC അഥവാ ഒക്യുപൻസി സർട്ടിഫിക്കറ്റിനുള്ളത്. ഇത് പക്ഷേ ഇപ്പോഴും സാമാന്യ ജനത്തിന് തീരെ അറിവില്ല.
2007 ജൂൺ 6-ാം തീയതി മുതൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കെട്ടിട നിർമാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളതാണ്. അതുപ്രകാരം കെട്ടിട നിർമാണത്തിന് മുമ്പായി നിർമാണാനുമതി (Building Permit) വാങ്ങേണ്ടതുണ്ട്.
പെർമിറ്റ് പ്രകാരം നിർമാണം പൂർത്തീകരിച്ചാൽ പൂർത്തീകരണ സർട്ടിഫിക്കറ്റും പൂർത്തീകരിച്ച കെട്ടിടത്തിന്റെ വിശദമായ പ്ലാനും സഹിതം തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി OC അഥവാ ഒക്യുപൻസി സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്.
ഒക്യുപൻസി സർട്ടിഫിക്കറ്റിന് ഉപയോഗ സർട്ടിഫിക്കറ്റ് (usage certificate) എന്നു കൂടി പറയും. അതുകൊണ്ടുതന്നെ ഉപയോഗക്ഷമമല്ലാത്ത കെട്ടിടത്തിന് OC ലഭിക്കില്ല. OC യുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിച്ച് നികുതി ചുമത്തപ്പെടുക. കെട്ടിട നമ്പർ എന്നത് ഒരു തിരിച്ചറിയൽ നമ്പർ എന്നതിനപ്പുറം യാതൊരു ആധികാരികതയും ഇല്ലാത്ത സംഗതിയാണ്.
കെട്ടിടത്തിന്റെ കൃത്യമായ വിവരങ്ങൾ ഒക്യുപൻസി സർട്ടിഫിക്കറ്റിലും കെട്ടിടത്തിന്റെ നിലകളുടെ എണ്ണം, ഓരോ നിലകളിലെയും വിസ്തീർണം, ഉപയോഗ തരം (താമസ / കച്ചവട / വ്യവസായ തുടങ്ങി) റോഡിൽ നിന്നും അതിരുകളിൽ നിന്നെല്ലാം ഉള്ള അകലം തുടങ്ങിയവ എല്ലാം OC യ്ക്കൊപ്പമുള്ള കംപ്ലീഷൻ ഡ്രായിങ്ങിലും ഉണ്ടാകും. കെട്ടിട നമ്പർ കാലാകാലങ്ങളിൽ മാറ്റം വരാം, അതുപോലെ ഒരു കെട്ടിടത്തിൽ ഒന്നിലേറെ ഡോർ നമ്പറുകളും ഉണ്ടാകാം. പലപ്പോഴും ഡോർ നമ്പറുകൾക്ക് നികുതി കണക്കാക്കുമ്പോൾ പൊതു ഇടങ്ങളുടെ വിസ്തീർണം കണക്കിൽ പെടാതെ വരാം.
ഇക്കഴിഞ്ഞ വയനാട് ദുരന്തം പോലെ എപ്പോഴെങ്കിലും കെട്ടിടത്തിന് നഷ്ടമുണ്ടായി നഷ്ടപരിഹാരം (പ്രത്യേകിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്നെല്ലാം) ക്ലെയിം ചെയ്യുമ്പോൾ ഒക്യുപൻസി സർട്ടിഫിക്കറ്റ് അനിവാര്യമാകും. നിങ്ങളുടെ കെട്ടിടത്തിന്റെ വിസ്തീർണം തദ്ദേശസ്ഥാപനം അംഗീകരിച്ചതാണ് എന്നതിന്റെ ആധികാരിക രേഖയാണ് OC എന്നതിനാൽ വർഷങ്ങൾക്ക് ശേഷം ഒരുപക്ഷേ നിങ്ങളുടെ കെട്ടിടത്തിന്റെ യഥാർഥ വിസ്തീർണത്തേക്കാൾ കുറവാണ് തദ്ദേശസ്ഥാപന രേഖകളിൽ എന്നൊരു തർക്കം വന്നാൽ നിങ്ങൾക്ക് നിയമപരമായി നിങ്ങളുടെ വാദം സാധൂകരിക്കുന്നതിന് OC യും പൂർത്തീകരണ ഡ്രോയിങ്ങും കൂടിയേ തീരൂ...
പലപ്പോഴും ആളുകൾ ഒക്യുപൻസി സർട്ടിഫിക്കറ്റിൻ്റെ പ്രാധാന്യം മനസിലാക്കാത്തതിനാൽ പിന്നീട് ഒരുപാട് സമയം അത് ലഭ്യമാക്കാൻ വേണ്ടി പാഴാക്കാറുണ്ട്.
വാൽകഷ്ണം:
നികുതി വേണ്ടാത്ത കെട്ടിടത്തിനും ഒക്യുപൻസി സർട്ടിഫിക്കറ്റ് വേണം.
**
ലേഖകൻ തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം ഓവർസിയറാണ്.