ആർക്കും കയറിയിരിക്കാനാവാത്ത വിധത്തിൽ ഭിത്തിയിൽ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കസേര. യുകെയിലെ യോർക്ഷയറിലെ തിർസ്ക് എന്ന പ്രദേശത്തെ മ്യൂസിയത്തിൽ ചെന്നാൽ ഈ കസേര കാണാം. ഓക്കുമരത്തിൽ നിർമ്മിച്ച, പഴമയുടെ പ്രൗഢിയുള്ള ഈ കസേരയിൽ ആരും ഇരിക്കാതിരിക്കാൻ വേണ്ടിയാണ് അത് ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നത്. കാരണം

ആർക്കും കയറിയിരിക്കാനാവാത്ത വിധത്തിൽ ഭിത്തിയിൽ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കസേര. യുകെയിലെ യോർക്ഷയറിലെ തിർസ്ക് എന്ന പ്രദേശത്തെ മ്യൂസിയത്തിൽ ചെന്നാൽ ഈ കസേര കാണാം. ഓക്കുമരത്തിൽ നിർമ്മിച്ച, പഴമയുടെ പ്രൗഢിയുള്ള ഈ കസേരയിൽ ആരും ഇരിക്കാതിരിക്കാൻ വേണ്ടിയാണ് അത് ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നത്. കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർക്കും കയറിയിരിക്കാനാവാത്ത വിധത്തിൽ ഭിത്തിയിൽ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കസേര. യുകെയിലെ യോർക്ഷയറിലെ തിർസ്ക് എന്ന പ്രദേശത്തെ മ്യൂസിയത്തിൽ ചെന്നാൽ ഈ കസേര കാണാം. ഓക്കുമരത്തിൽ നിർമ്മിച്ച, പഴമയുടെ പ്രൗഢിയുള്ള ഈ കസേരയിൽ ആരും ഇരിക്കാതിരിക്കാൻ വേണ്ടിയാണ് അത് ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നത്. കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറുപതിലധികം ആളുകളെ കൊന്ന ആളെക്കൊല്ലി കസേര: പിന്നിലുള്ളത് ഭയാനകമായ ചരിത്രം

ആർക്കും കയറിയിരിക്കാനാവാത്ത വിധത്തിൽ ഭിത്തിയിൽ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കസേര. യുകെയിലെ യോർക്ഷയറിലെ തിർസ്ക് എന്ന പ്രദേശത്തെ മ്യൂസിയത്തിൽ ചെന്നാൽ ഈ കസേര കാണാം. ഓക്കുമരത്തിൽ നിർമിച്ച, പഴമയുടെ പ്രൗഢിയുള്ള ഈ കസേരയിൽ ആരും ഇരിക്കാതിരിക്കാൻ വേണ്ടിയാണ് അത് ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നത്. കാരണം അറുപതിലധികം ആളുകളുടെ ജീവനെടുത്ത ഭീകരമായ ചരിത്രമാണ് ശാപം പേറുന്ന ഈ കസേരയ്ക്കുള്ളത്. കസേര മൂലം ഒരു പ്രദേശമാകെ പ്രശസ്തിയിൽ എത്തിയെങ്കിലും ഇവിടത്തുകാർക്ക് ഇത് പേടിസ്വപ്നമാണ്.

ADVERTISEMENT

രണ്ടു നൂറ്റാണ്ട് മുൻപ് ജീവിച്ച ഒരു കൊലപാതകിയുമായി ബന്ധപ്പെട്ട് കിടക്കുന്നു കസേരയുടെ ചരിത്രം. 1600 കളുടെ അവസാനത്തിൽ  യോർക്ഷയറിൽ താമസിച്ചിരുന്ന തോമസ് ബസ്ബി എന്ന കുറ്റവാളിയാണ് കസേരയുടെ യഥാർഥ ഉടമ. തന്നെ പോലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു ഡാനിയേൽ അവെറ്റി എന്ന വ്യക്തിയുടെ മകളായ എലിസബത്തിനെയാണ് ബസ്ബി വിവാഹം ചെയ്തത്. ഇരുവരും കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരുന്നെങ്കിലും ഇടയ്ക്കു വച്ച് തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന്  എലിസബത്തിനെ തനിക്കൊപ്പം കൊണ്ടുപോകും എന്ന് പറയാനായി ബസ്ബിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സത്രത്തിലേക്ക് അവെറ്റി എത്തി. ഈ സത്രത്തിലാണ് ബസ്ബി തന്റെ പ്രിയപ്പെട്ട കസേര സൂക്ഷിച്ചിരുന്നത്. അവെറ്റി ആ കസേരയിൽ ഇരുന്നുകൊണ്ടാണ് ബസ്ബിയെ വെല്ലുവിളിച്ചത്. മദ്യപിച്ച അവസ്ഥയിലായിരുന്ന ബസ്ബിക്ക് ഇത് സഹിക്കാനായില്ല. 

ആ ദേഷ്യത്തിന്റെ പേരിൽ ബസ്ബി അന്നേദിവസം അവെറ്റിയുടെ ഫാം ഹൗസിലെത്തി അയാളെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അവെറ്റിയുടെ ജഡം കാട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നടന്ന തെരച്ചിലിൽ ജഡം കണ്ടെത്തുകയും ബസ്ബി അറസ്റ്റിലാവുകയും ചെയ്തു. 1702 ൽ ബസ്ബിയെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു. തന്റെ പ്രിയപ്പെട്ട കസേരയിൽ ഇരുന്ന് മദ്യപിക്കുക എന്ന അവസാന ആഗ്രഹവും സാധിച്ചു കൊടുത്ത ശേഷമാണ് ബിസ്ബിയെ തൂക്കിലേറ്റിയത്. തന്റെ കസേരയിൽ ഇരിക്കുന്ന ആരെയും മരണം ഉടൻ തേടിയെത്തുമെന്ന് ശപിച്ച ശേഷമാണ് വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ബസ്ബി യാത്രയായത്.

ADVERTISEMENT

തലമുറകളായി പറഞ്ഞു പോരുന്ന കഥയാണിതെങ്കിലും ഇന്നോളം ഈ കസേര അറുപതിലധികം മനുഷ്യരുടെ ജീവനെടുത്തിട്ടുണ്ട് എന്നാണ് കേട്ടുകേൾവി. കസേരയിൽ ബസ്ബിയുടെ പ്രേതം കൂടിയിട്ടുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു. 1894 ലാണ് കസേരയിൽ ഇരുന്നതിനെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സത്രം വൃത്തിയാക്കാൻ എത്തിയ ഒരു തൂപ്പുകാരൻ ഈ കസേരയിലിരുന്ന് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിറ്റേന്ന് രാവിലെ ബസ്ബിയുടെ തൂക്കുമരത്തിനോട് ചേർന്നുള്ള പോസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തി.  ഇത് ആത്മഹത്യയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും 1914-ൽ തൻ്റെ മരണക്കിടയിൽ വച്ച് ഇയാളുടെ സുഹൃത്ത് താനാണ് തൂപ്പുകാരന്റെ കൊലപാതകി എന്ന് തുറന്നു സമ്മതിച്ചിരുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്ത് എയർമാന്മാരുടെ മദ്യപാനകേന്ദ്രമായി സത്രം മാറിയിരുന്നു. കസേരയിൽ ഇരിക്കുന്നതിനായി ഇവർ പരസ്പരം വെല്ലുവിളിച്ചിരുന്നതായി പറയപ്പെടുന്നു. എന്തുതന്നെ ആയാലും വെല്ലുവിളി ഏറ്റെടുത്ത് കസേരയിൽ ഇരുന്നവർ പിന്നീട് ദൗത്യങ്ങളിൽ നിന്നും മടങ്ങിവന്നിരുന്നില്ല. ഇത്തരത്തിൽ കസേരയിലിരുന്ന രണ്ട് എയർമാൻമാർ അടുത്ത ദിവസങ്ങളിൽ കാർ യാത്രയ്ക്കിടെ അപകടത്തിൽ മരണപ്പെട്ട സംഭവവുമുണ്ട്.

ADVERTISEMENT

1968ൽ ടോണി ഏൺഷോ എന്ന വ്യക്തി പബ്ബിൻ്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നു. അതിനുശേഷവും കസേരയുടെ ശാപത്തിന് മാറ്റമുണ്ടായില്ല. വൃത്തിയാക്കലിനിടെ കസേരയിൽ അബദ്ധത്തിൽ തട്ടിയ ഒരു സ്ത്രീ ബ്രെയിൻ ട്യൂബർ  ബാധിച്ചാണ് മരിച്ചത്. പല കാലങ്ങളിലായി ഇതിൽ ഇരുന്നവരിൽ പലരും അധികം വൈകാതെ റോഡ് അപകടങ്ങളിൽ മരണപ്പെട്ടു. ഇതിനുപുറമേ പ്രദേശവാസിയായ ഒരു വ്യക്തി കസേരയിലിരുന്ന് അല്പസമയത്തിനുള്ളിൽ ഹൃദയാഘാതം വന്ന് മരിച്ചതും നാട്ടുകാർക്കിടയിൽ പ്രേതകഥയിലെ വിശ്വാസ്യതയുടെ ആക്കംകൂട്ടി. കസേരയുമായി ബന്ധപ്പെട്ട മരണങ്ങൾ തുടർക്കഥയായതോടെ ഇനിയും അത് അവിടെ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് കരുതി ടോണി  മ്യൂസിയത്തിനെ ഏൽപിക്കുകയായിരുന്നു. 

 എന്നാൽ കസേരയുടെ കുപ്രസിദ്ധിയുടെ മറവിൽ പണം തട്ടാനുള്ള വഴി മാത്രമാണ് ഈ കഥകൾ എന്ന വിശ്വസിക്കുന്നവർ ധാരാളമുണ്ട്. മരണപ്പെട്ടവർ കസേരയിൽ ഇരുന്നിരുന്നു എന്നതിന് പിന്നിലെ ആധികാരികത തെളിയിക്കാൻ കഴിയുമോ എന്നാണ് ഇവരുടെ ചോദ്യം. യാദൃശ്ചികമായ മരണങ്ങൾ മാത്രമായിരിക്കും ഇവയെന്നും ആളുകൾ വാദിക്കുന്നു. യുദ്ധത്തിന് പോകുന്ന സൈനികർ മടങ്ങി വരാത്തതും റോഡ് അപകടങ്ങൾ ഉണ്ടാകുന്നതും സർവ്വസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാദം. എന്തുതന്നെയായാലും ഇനിയൊരു മരണം ആവർത്തിക്കപ്പെടാതിരിക്കാൻ 30 വർഷമായി കസേര ഭിത്തിയിൽ തന്നെ സൂക്ഷിക്കുകയാണ്  മ്യൂസിയം.

English Summary:

armchair-at-the-tirsk-museum, mysterious deaths- story behind