വീട്ടുകാരായാൽ ഇങ്ങനെ വേണം:അഞ്ചുവർഷമായി വാടക കൂട്ടാത്ത വീട്ടുടമയെ പ്രശംസിച്ച് വാടകക്കാരി
ഹൈടെക് നഗരമാണെങ്കിലും സൗകര്യങ്ങളെക്കാളുപരി താമസസ്ഥലങ്ങളിലെ അസൗകര്യങ്ങളുടെ പേരിലാണ് ഇന്ന് ബെംഗളൂരു വാർത്തകളിൽ ഇടം നേടുന്നത്. തീരെ ചെറിയ മുറികൾക്ക് പോലും വൻതുക സെക്യൂരിറ്റിയും വാടകയും ഈടാക്കുന്നതും വാടകക്കാരോട് വീട്ടുടമകൾ മോശമായി പെരുമാറുന്നതുമൊക്കെ ബെംഗളൂരുവിൽ പതിവ് കാഴ്ചകളുമാണ്. എന്നാൽ ഇതിൽ നിന്നും

ഹൈടെക് നഗരമാണെങ്കിലും സൗകര്യങ്ങളെക്കാളുപരി താമസസ്ഥലങ്ങളിലെ അസൗകര്യങ്ങളുടെ പേരിലാണ് ഇന്ന് ബെംഗളൂരു വാർത്തകളിൽ ഇടം നേടുന്നത്. തീരെ ചെറിയ മുറികൾക്ക് പോലും വൻതുക സെക്യൂരിറ്റിയും വാടകയും ഈടാക്കുന്നതും വാടകക്കാരോട് വീട്ടുടമകൾ മോശമായി പെരുമാറുന്നതുമൊക്കെ ബെംഗളൂരുവിൽ പതിവ് കാഴ്ചകളുമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നല്ല മനസ്സുള്ള തന്റെ വീട്ടുടമയെ പുകഴ്ത്തിക്കൊണ്ട് ഒരു വാടകക്കാരി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ചുവർഷമായി വീട്ടുടമ വാടക കൂട്ടിയിട്ടില്ല എന്ന് ഇവർ പറയുന്നു.
വീട്ടുടമയുടെ മനുഷ്യത്വമുള്ള പെരുമാറ്റം കണ്ട് മനസ്സ് നിറഞ്ഞത് മൂലമാണ് ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് വാടകക്കാരിയുടെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
65 വയസ്സിനു മുകളിൽ പ്രായമുള്ളയാളാണ് വീട്ടുടമ. അഞ്ചുവർഷമായി ഇവിടെയാണ് തൻ്റെ താമസം. ഇന്ന് അദ്ദേഹം തനിക്കുള്ള അത്താഴവുമായി വീട്ടുപടിക്കൽ എത്തിയിരുന്നു. ഈ പ്രവൃത്തി കണ്ടു സന്തോഷം അടക്കി വയ്ക്കാൻ ആവുന്നില്ല. ഇത്രയും പ്രായമുള്ള വ്യക്തികളാരും ഇതിനു മുൻപ് ഇങ്ങനെ ദയയോടെ പെരുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വവും ഏറെ പ്രസരിപ്പുള്ളതാണ്. സമൂഹവുമായി വളരെ നല്ല ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്.
അഞ്ചുവർഷമായി ഒരിക്കൽപോലും വാടക കൂട്ടുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടില്ല. 2018ൽ താമസം ആരംഭിച്ചപ്പോഴുള്ള അതേ വാടക തന്നെയാണ് താൻ ഇപ്പോഴും നൽകുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ജീവിതവിജയം നേടിയ മക്കളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് വാടകക്കാരി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ലോകത്ത് ഇങ്ങനെയും വീട്ടുടമകൾ ഉണ്ടോ എന്ന അതിശയത്തിലാണ് പലരും പോസ്റ്റിന് മറുപടികൾ കുറിക്കുന്നത്. ഒന്നര ദശലക്ഷത്തിൽ പരം ആളുകൾ പ്രതികരണങ്ങൾ അറിയിച്ചു കഴിഞ്ഞു.
ഇത്തരത്തിൽ നല്ല മനസ്സുള്ള ധാരാളം വീടുടമകൾ എല്ലായിടത്തും ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് പണം സമ്പാദിച്ച വീട്ടുടമകളിൽ പലരും വാടകയായി ലഭിക്കുന്ന തുകയേക്കാൾ നല്ല വാടകക്കാരെ ലഭിക്കുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം നൽകുന്നത്. വീട് നന്നായി കാത്തുസൂക്ഷിക്കുന്ന വാടകക്കാരായിരിക്കണം എന്നതിനാവും അവർ മുൻതൂക്കം നൽകുന്നത് എന്നാണ് ഒരു കമന്റ്. പോസ്റ്റ് പങ്കുവച്ച സ്ത്രീയെ പോലെ വീട്ടുടമകളിൽ നിന്നും നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ധാരാളം ആളുകളും പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. പുതിയ വാടക വീട്ടിലേയ്ക്ക് താമസം മാറിയ സമയത്ത് വീട്ടുമസ്ഥ സാധനങ്ങൾ അടുക്കുന്നതിന് സഹായിക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്ത അനുഭവം ഒരാൾ ഓർത്തെടുക്കുന്നു.
എന്നാൽ ഇത്തരം നല്ല അനുഭവങ്ങൾ കേട്ടിട്ട് അസൂയ തോന്നുന്നു എന്ന് പ്രതികരിക്കുന്നവരും കുറവല്ല. താമസത്തിനെത്തി ഒറ്റ വർഷം കൊണ്ട് വാടക 25 ശതമാനം അധികം നൽകേണ്ടി വന്നവർവരെ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് കാലത്ത് വാടകയ്ക്കെടുത്ത വീടിന് കോവിഡിനു ശേഷം ഡിമാൻഡ് വർധിച്ചുവെന്ന കാരണം പറഞ്ഞതാണ് വാടക കുത്തനെ വർധിപ്പിച്ചത്. മറ്റൊരു വീട് കണ്ടെത്താനുള്ള ബുദ്ധിമുട്ടും താമസം മാറ്റേണ്ടി വരുമ്പോഴുള്ള ചെലവുകളും ഓർത്ത് ഇത്തരം പ്രവർത്തികൾ സഹിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഇവർ പറയുന്നു. എന്തായാലും വീട്ടുടമകളെ പറ്റിയും വാടക വീടുകളെ പറ്റിയും മോശപ്പെട്ട വാർത്തകൾ മാത്രം പ്രചരിക്കുന്നതിനിടെ ഇത്തരം അനുഭവങ്ങൾ കേൾക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നാണ് പ്രതികരണങ്ങളിൽ ഏറെയും.