5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ

5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ യാഥാർഥ്യമായത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, 2 കിടപ്പുമുറികൾ, ബാത്‌റൂം എന്നിവയാണ് 850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പഴയ വീടിനെക്കാൾ 50 ചതുരശ്രയടി മാത്രമാണ് കൂടുതലുള്ളത്. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ ആർക്കും ബജറ്റിനുള്ളിൽ പഴയ വീടിനെ ഇതുപോലെ പുതുമയുള്ളതാക്കാം

എപ്പോഴാണ് വീട് പുതുക്കിപ്പണിയേണ്ടത്?

വീടിന്റെ മേൽക്കൂരയിൽനിന്നു സ്ഥിരമായി ലീക്കേജ് കാണുക, കോൺക്രീറ്റ് പൊളിഞ്ഞിളകുക, ഈർപ്പം പടരുക, ഓടോ, ഷീറ്റോ ആണെങ്കിൽ കാലപ്പഴക്കം മൂലം മേൽക്കൂട് വളയുക, ഇരുത്തുക, റൂഫിങ് മാറ്റിയാലും ഫലമില്ലാതിരിക്കുക തുടങ്ങിയവ സംഭവിക്കുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ച് ആലോചിക്കുക. കിടപ്പുമുറികളുടെയും ടോയ്‌ലറ്റ് അടക്കമുള്ളവയുടെയും സൗകര്യക്കുറവും എണ്ണക്കുറവും കാരണങ്ങളാണ്. ജീവിതത്തിലെ നല്ലൊരുഭാഗം ചെലവിട്ട പഴയ തറവാട്/വീട് നൊസ്റ്റാൾജിയ പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന മലയാളികൾക്ക്, വീട് പൊളിച്ചു പണിയണമോയെന്നത് അൽപം കൺഫ്യൂഷനുണ്ടാക്കാറുള്ള കാര്യമാണ്. കാലത്തിനനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ വീട്ടിലൊരുക്കുക എന്നതുതന്നെയാണ് പുതുക്കിപ്പണിയലിന്റെ അടിസ്ഥാനം.

ADVERTISEMENT

ബജറ്റ്

പഴയവീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചാൽ എത്ര തുക ചെലവഴിക്കാമെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു. പല വീടുകളും പുതുക്കിപ്പണിത് കഴിയുമ്പോൾ ഇതിലും ഭേദം പുതിയതൊന്ന് പണിയുകയായിരുന്നു എന്ന് പലരും പറയാറുണ്ട്. പുതിയ വീട് പണിയുമ്പോൾ നിർമാണച്ചെലവ് കണക്കാക്കാൻ ബുദ്ധിമുട്ടില്ല എന്നിരിക്കെ, പഴയവീട് പുതുക്കിപ്പണിയുമ്പോൾ ചെലവ് കണക്കാക്കാൻ എൻജിനീയറിങ് വൈദഗ്ധ്യത്തിനൊപ്പം പരിചയവും നന്നായി വേണം.

∙ ആദ്യം വീടിന്റെ പ്ലാൻ തയാറാക്കണം. പിന്നീട് വേണം രൂപകൽപനയിൽ കൂട്ടിച്ചേർക്കലും പൊളിക്കലും എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കാൻ. കോൺക്രീറ്റ് സ്ലാബുകൾ തമ്മിൽ കൂട്ടിച്ചേർക്കണമെങ്കിലും ഓടോ ഷീറ്റോ തമ്മിൽ ചേർക്കുമ്പോഴും വരുന്ന ചെലവുകൾ വ്യത്യസ്തമായിരിക്കും.

ADVERTISEMENT

∙ പഴയ ഭിത്തികൾ പൊളിച്ചു നീക്കി പുതിയവ നിർമിക്കണമെങ്കിൽ വരുന്ന നിർമാണച്ചെലവ്, ബലം കൂട്ടാനുള്ള മറ്റ് ചെലവുകൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി കാണാനുള്ള വൈഭവമാണ് വീട് പുതുക്കൽ ജോലികളുടെ അധികച്ചെലവുകൾ നിയന്ത്രിക്കുന്നതിൽ നിർണായകമാവുക.

∙ പഴയ വീടിന്റെ പ്രയോജനപ്പെടുത്താവുന്ന സാമഗ്രികൾ എന്തൊക്കെയാണെന്ന് പരിശോധിക്കണം. ആവശ്യത്തിന് നീളവും വീതിയുമുള്ള വാതിലുകളും ജനാലകളും ഉപയോഗിക്കാനാവുമെങ്കിൽ ചെലവ് കുറയ്ക്കാനാകും. കട്ടയും കല്ലുമടക്കം തീർച്ചയായും പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗയോഗ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കാൻ ഇല്ലെങ്കിൽ മാത്രം വീട് പൊളിച്ച് വാങ്ങുന്നവർക്ക് മൊത്തം തുക പറഞ്ഞുറപ്പിച്ച് വിൽക്കാവുന്നതാണ്.

ADVERTISEMENT

∙ പ്ലാനിങ്ങോടെ വേണം പഴയ വീട് പൊളിക്കാനും കൂട്ടിച്ചേർക്കാനും. വീട് പുതുക്കി നിർമിക്കുമ്പോൾ വെറുതേ എന്തിനാണ് പൊളിച്ചു കളയുന്നതെന്നു കരുതി പ്രയോജനമില്ലാത്ത ഒരു ഭാഗവും നിലനിർത്തരുത്. ഇങ്ങനെ നിലനിർത്തിയാൽ ചെലവ് കൂടുകയും വീടിന്റെ സൗകര്യവും ഭംഗിയും കുറയുകയും ചെയ്യും.

ശ്രീജിത്തിന്റെ പഴയവീട്

പരിശോധനകൾ

∙ പഴയവീടിന്റെ ഫൗണ്ടേഷൻ നിലനിർത്തിയാണ് പണിയാനുദ്ദേശിക്കുന്നെതെങ്കിൽ വിശദമായ പരിശോധന നടത്തണം. പില്ലർ ഫൗണ്ടേഷനോ മറ്റോ കൊടുത്ത് ബലപ്പെടുത്തി പണിയാൻ സാധിക്കുമോ എന്നെല്ലാം എസ്റ്റിമേറ്റ് എടുക്കുന്നതിനു മുൻപ് തീരുമാനിക്കണം.

∙ പഴയ ഭിത്തിയിലെ വയറിങ്ങും പ്ലമിങ് ജോലിയും തീർത്ത് റീപ്ലാസ്റ്ററിങ് ചെയ്യുന്ന രീതിയായിരിക്കും ഉചിതം. പഴയ കുമ്മായ തേപ്പ് ഭിത്തികൾ ഉണ്ടെങ്കിൽ അതു നീക്കം ചെയ്തു വേണം പുതുതായി സിമന്റ് പ്ലാസ്റ്ററിങ് ചെയ്യാൻ.
∙ ഫൗണ്ടേഷനും ഭിത്തിയും നന്നായി ബലപ്പെടുത്തി വേണം കോൺക്രീറ്റ് റൂഫിങ്ങിന് തട്ടടി ആരംഭിക്കാൻ. പഴയ ഭിത്തിക്ക് മുകളിൽ ഒരു ബീം ബെൽറ്റ് നൽകിയാൽ കോൺക്രീറ്റ് റൂഫിന് കൂടുതൽ ബലവും ഈടും ലഭിക്കും.
∙ പഴയ സെപ്റ്റിക് ടാങ്കും വെയ്സ്റ്റ് ടാങ്കും വാട്ടർ ടാങ്കുമടക്കമുള്ളവ മാറ്റേണ്ടതുണ്ടോ ഉപയോഗയോഗ്യമാണോ എന്നും രൂപകൽപന പൂർത്തീകരിക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ടതുണ്ട്.
∙ പഴക്കമുള്ള തറവാട് വീടുകൾ പുതുക്കി നിർമിക്കുന്നതിനു മുൻപേ ആവശ്യമെങ്കിൽ പുനർവാസ്തു നിർണയവും നടത്താവുന്നതാണ്. അറയും നിരയും അടക്കമുള്ളവയുടെ സ്ഥാനവും പഴയ കാലത്ത് വാസ്തുവിൽ അധിഷ്ഠിതമായി നിർമിച്ചിരിക്കുന്നതിനാൽ അത്തരം പരിശോധനകൾ മുൻകൂട്ടി ചെയ്താൽ പിന്നീടുണ്ടാകുന്ന അനാവശ്യ വേവലാതികൾ ഒഴിവാക്കാം.

ഇതാണ് മാറ്റങ്ങൾ

പഴയ കഴുക്കോൽ മാറ്റി പകരം ജിഐ ട്രസ് വർക്ക് ചെയ്ത് പഴയ ഓട് പോളിഷ് ചെയ്തു വിരിച്ചു. നേരത്തേ ചെരിഞ്ഞ ഒറ്റ മേൽക്കൂരയായിരുന്നു. ഇതിനു പകരം രണ്ടു തട്ടായി പുതിയ മേൽക്കൂര നിർമിച്ചു. ഭിത്തി ഒന്നര മീറ്ററോളം മുകളിലേക്ക് ഉയർത്തി. ഇത് ഉള്ളിൽ കൂടുതൽ വിശാലത ലഭിക്കാൻ സഹായിച്ചു. മുൻഭിത്തിയിൽ ബ്രിക് ക്ലാഡിങ് പതിച്ച് ആകർഷകമാക്കി. മുറ്റം കരിങ്കല്ലും പുല്ലും ഇടകലർത്തി വിരിച്ചു ഭംഗിയാക്കി. വീടിന്റെ ഇരുവശത്തും ജാളി ഭിത്തി നിർമിച്ചു. ഫ്ലോട്ടിങ് ശൈലിയിൽ ജിഐ കാർ പോർച്ച് നിർമിച്ചു. പഴയ കാവി നിലം മാറ്റി വിട്രിഫൈഡ് ടൈൽസ് വിരിച്ചു.

English Summary:

Traditional Kerala House Gets a Stunning Modern Makeover for ₹5 Lakhs